അബ്രാഹം പണ്ടാരിക്കൽ
സ്ഥാനികൾ |
കിഴക്കിന്റെ സഭ |
---|
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഒരു ഇന്ത്യൻ മെത്രാപ്പോലീത്ത ആയിരുന്നു മാർ അബ്രാഹം പണ്ടാരിക്കൽ അഥവാ അബ്രാഹം പൗലോസ് പണ്ടാരി. പുത്തഞ്ചിറ ഗ്രാമത്തിൽ ജനിച്ച പൗലോസ് പണ്ടാരി മാർത്തോമാ നസ്രാണികളുടെമേലുള്ള വൈദേശിക ലത്തീൻ സഭാ ഭരണം അവസാനിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് കൽദായ കത്തോലിക്കാ സഭയിൽ നിന്ന് 1798ൽ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിൽ ലത്തീൻ മിഷനറിമാരുടെ ഇടപെടലിനെ തുടർന്ന് നസ്രാണികളുടെ സഭയിലുണ്ടായ പിളർപ്പിന് മുമ്പുള്ള അവസാന കൽദായ മെത്രാപ്പോലീത്ത മാർ അബ്രാഹമിന്റെ സ്മരണ ഉണർത്തി ഇദ്ദേഹം അതേ പേരിലാണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്.[1] ദിവന്നാസിയോസ് 1ാമനെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചുകൊണ്ട് നസ്രാണികളുടെ പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളെ ഹ്രസ്വകാലത്തേക്ക് ഒന്നിപ്പിക്കാനും മുഴുവൻ നസ്രാണികളുടെയും തലവനാകാനും ഇദ്ദേഹത്തിന് കഴിഞ്ഞു.
മാർ അബ്രാഹം പണ്ടാരിക്കൽ മെത്രാപ്പോലീത്ത | |
---|---|
അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലും കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത | |
സഭ | മലങ്കര കൽദായ സുറിയാനി സഭ, കൽദായ കത്തോലിക്കാ സഭ |
അതിരൂപത | കൊടുങ്ങല്ലൂർ |
ഭദ്രാസനം | മാർ ബഹ്നാം ദയറ, കൊടുങ്ങല്ലൂർ |
സ്ഥാനാരോഹണം | 1799 |
മുൻഗാമി | കരിയാറ്റിൽ യൗസേപ്പ് (കൊടുങ്ങല്ലൂർ അതിരൂപത) |
പിൻഗാമി | തോമാ റോക്കോസ് |
വൈദിക പട്ടത്വം | യോഹന്നാൻ 8ാമൻ ഹോർമിസ്ദ് |
മെത്രാഭിഷേകം | 1798ൽ യോഹന്നാൻ 8ാമൻ ഹോർമിസ്ദ് |
പദവി | മെത്രാപ്പോലീത്ത |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | പൗലോസ് പണ്ടാരി |
ജനനം | പുത്തഞ്ചിറ |
മരണം | അജ്ഞാതം കോൺസ്റ്റാന്റിനോപ്പിൾ? വരാപ്പുഴ? |
ഇന്ത്യൻ വംശജരായ ആളുകളെ മെത്രാന്മാർ ആക്കുന്നത് എതിർത്തിരുന്ന പ്രാദേശിക പ്രൊപ്പഗാന്താ റോമൻ കത്തോലിക്കാ നേതൃത്വം അബ്രാഹം പണ്ടാരിയെയോ അദ്ദേഹത്തിന്റെ നസ്രാണികൾക്കിടയിലെ അധികാരത്തെയോ നടപടികളെയോ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഈ കാലഘട്ടത്തെ റോമൻ കത്തോലിക്കാ എഴുത്തുകാർ "പണ്ടാരി ശീശ്മ" എന്ന് വിശേഷിപ്പിക്കുന്നു. ലത്തീൻ ഭരണാധികാരികളുടെ രൂക്ഷമായ എതിർപ്പിനെ തുടർന്ന് കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത സ്ഥാനത്ത് നിന്ന് സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഇദ്ദേഹത്തെ അവസാനം നസ്രാണികളുടെ ഇരുവിഭാഗവും കൈവിട്ടു. മലബാറിൽ നിന്ന് ദുരൂഹമായി കാണാതായ ഇദ്ദേഹത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നുള്ളത് ഇന്നും ഒരു നിഗൂഢതയായി തുടരുന്നു.[2][3][4]
അവലംബം
[തിരുത്തുക]- ↑ Perczel, István (2013). Peter Bruns; Heinz Otto Luthe (eds.). "Some New Documents on the Struggle of the Saint Thomas Christians to Maintain the Chaldaean Rite and Jurisdiction". Orientalia Christiana: Festschrift für Hubert Kaufhold zum 70. Geburtstag; pp. 415-436. Wiesbaden: Harrassowitz Verlag: 432.
- ↑ Fenwick, John R. K. (2009). The Forgotten Bishops: The Malabar Independent Syrian Church and its Place in the Story of the St Thomas Christians of South India (in ഇംഗ്ലീഷ്). Gorgias Press. pp. 256–264. ISBN 978-1-60724-619-0.
- ↑ പുലിയുറുമ്പിൽ, ജെയിംസ് (2004). പണ്ടാരി ശീശ്മ. വടവാതൂർ: Oriental Institute of Religious Studies India. ISBN 81-88456-16-0.
- ↑ പുലിയുറുമ്പിൽ, ജെയിംസ് (1994). A Period of Jurisdictional Conflict in the Suriani Church of India, 1800-1838. വടവാതൂർ: Oriental Institute of Religious Studies India.