അബ്ദുൽ ഖാദർ അൽ-ജസാഇരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുൽ ഖാദർ
AbdelKader.jpg
ജനനം Abd el-Kader ben Muhieddine
September 6 , 1808
Mascara, Regency of Algiers
മരണം 1883 മേയ് 26(1883-05-26) (പ്രായം 74)
Damascus, Damascus Vilayet, Ottoman Empire

അൽജീറിയൻ ദേശീയനേതാവായിരുന്നു അബ്ദുൽ ഖാദർ (അറബി: عبد القادر ابن محيي الدين). വടക്കു പടിഞ്ഞാറെ അൽജീറിയയിലെ മസ്കാറയ്ക്കടുത്ത് 1808 സെപ്റ്റംബർ 6-ന് ഖാദ്രിയ മുസ്ലീംവിഭാഗത്തിന്റെ തലവനായിരുന്ന മൊഹിയുദ്ദീൻ മുഹമ്മദ് മുസ്തഫയുടെ മൂന്നാമത്തെ പുത്രനായി ഇദ്ദേഹം ജനിച്ചു. ബാല്യകാലത്ത് പല വിഷമങ്ങളും നേരിട്ടതുകൊണ്ട് സാമാന്യ വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളു. മതാനുഷ്ഠാനനിഷ്ഠനായിരുന്ന ഇദ്ദേഹം പതിനെട്ടാമത്തെ വയസ്സിൽ ഹജ്ജ് ചെയ്തു.

832 നവംബർ 22-ന് മസ്കാറയിലെ അമീറായി അബ്ദുൽ ഖാദർ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അവിടെ ശക്തി സ്ഥാപിക്കുകയും ഫ്രഞ്ചുകാരുമായി അനുരഞ്ജനം ഉണ്ടാക്കുകയും ചെയ്തു. അധികം താമസിയാതെ ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടിയെങ്കിലും അവസാനം അവരുമായി ടാഫ്ന സന്ധിയുണ്ടാക്കി. ഈ സന്ധിക്കെതിരെ ഫ്രഞ്ചുകാർ പ്രവർത്തിച്ചപ്പോൾ അവർക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിൽ പരാജിതനായ അബ്ദുൽഖാദർ ഫ്രഞ്ചുകാർക്ക് കീഴടങ്ങി. ഇദ്ദേഹത്തിനും കുടുംബത്തിനും സംരക്ഷണം നൽകാമെന്ന് ഫ്രഞ്ചുകാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവർ ഇദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയാണുണ്ടായത്. ടൂളാൻ, പാഉ, അംബോയ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം കാരാഗൃഹത്തിൽ കഴിഞ്ഞത്. ഇക്കാലത്ത് ഇദ്ദേഹം ഒരു തത്ത്വശാസ്ത്രഗ്രന്ഥം രചിച്ചു. പിന്നീട് വിമോചിതനായപ്പോൾ ഡമാസ്കസിൽ സ്ഥിരതാമസമാക്കി. ഒരു മുസ്ലീം ജനക്കൂട്ടത്തിൽനിന്ന് 12,000 ക്രിസ്ത്യാനികളെ രക്ഷപ്പെടുത്തിയതിന് ഗ്രാന്റ് കോർഡൻ എന്ന സ്ഥാനം നൽകപ്പെട്ടു. നെപ്പോളിയൻ III-ന്റെ അൽജീറിയൻ നയത്തിൽ വ്യതിയാനം വരുത്തുവാൻ ശ്രമം നടത്തിയെങ്കിലും അതിൽ ഇദ്ദേഹം വിജയിച്ചില്ല. 1883 മേയ് 25-ന് ഡമാസ്കസിൽവച്ച് അബ്ദുൽഖാദർ നിര്യാതനായി.

ഇതുകൂടികാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ ഖാദർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഖാദർ_അൽ-ജസാഇരി&oldid=1762610" എന്ന താളിൽനിന്നു ശേഖരിച്ചത്