അബ്ദുറഹ്മാൻ ഔഫ് വധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കല്ലൂരാവിയിൽ രാഷ്ട്രീയത്തിൻറെ പേരിൽ എസ് വൈഎസ് [1][2]പ്രവർത്തകനെ കുത്തികൊലപ്പെടുത്തിയ സംഭവമാണ് അബ്​ദുറഹ്​മാൻ ഔഫ് വധം. കാഞ്ഞങ്ങാട് കൊലപാതകമെന്ന പേരിലും ഇതറിയപ്പെടുന്നു. 2020 ഡിസംബർ 23 ബുധനാഴ്‌ച രാത്രി 10.30ടെയാണ് അബ്​ദുറഹ്​മാൻ ഔഫ് കൊല്ലപ്പെടുന്നത്. 32 വയസ്സായിരുന്നു അദ്ദേഹത്തിന്. വഴിയിൽ കാത്തു നിന്ന ഒരു സംഘം അബ്ദുറഹിമാൻ ഔഫും സംഘവും സഞ്ചരിച്ച വഴിയിൽ തടഞ്ഞു നിർത്തി കുത്തിക്കൊല്ലുകയായിരുന്നു. കല്ലൂരാവി – പഴയ ബീച്ച് റോഡിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.[3] ഡി.വൈ.എഫ്.ഐ‍ അംഗത്വമുണ്ടായിരുന്ന ഇദ്ദേഹം 2020 ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രാദേശികമായി പ്രവർത്തിച്ചിരുന്നു. ഇതിലെ വിരോധമാണ് കൊലപാതകത്തിന് നയിച്ചത്.

പ്രതികൾ[തിരുത്തുക]

കൊലപാതകവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗിന്റെ മുനിസിപ്പൽ സെക്രട്ടറി ഈർഷാദ് (26), ആഷിർ (24)  വിദ്യാർഥി സംഘടനയായ എംഎസ്എഫ് അംഗമായ ഹസൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ പിന്നീട് റിമാൻഡിലാക്കുകയും ചെയ്തു. [4][5]

അവലംബം[തിരുത്തുക]

  1. "അബ്ദുറഹ്മാൻ ഔഫിന്റെ മൃതദേഹത്തിൽ ചുവന്ന പതാക പുതപ്പിച്ചതിൽ തെറ്റില്ല: എസ് വൈ എസ് സംസ്ഥാന സെക്രട്ടറി". 2020-12-26. Retrieved 2020-12-28.
  2. Kabeer, P. A. (2020-12-27). "Siraj Daily | The international Malayalam newspaper since 1984" (in english). Archived from the original on 2014-04-17. Retrieved 2020-12-28.{{cite web}}: CS1 maint: unrecognized language (link)
  3. | The Hindu
  4. "Three Youth League activists arrested for DYFI man's murder in Kanhangad". Retrieved 2020-12-27.
  5. "Madhyamam". Retrieved 27/12/2020. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=അബ്ദുറഹ്മാൻ_ഔഫ്_വധം&oldid=3957994" എന്ന താളിൽനിന്ന് ശേഖരിച്ചത്