അപരാൻ
അപരാൻ | ||
---|---|---|
From top left: Aparan skyline with Mount Aragats to the right Battle of Abaran memorial • Mausoleum of Dro Kasagh Basilica • Altar of Hope and Mount Ara Armenian alphabet park | ||
| ||
Coordinates: 40°35′20.81″N 44°21′25.97″E / 40.5891139°N 44.3572139°E | ||
Country | അർമേനിയ | |
Marz | Aragatsotn | |
First mentioned | 2nd century | |
• ആകെ | 3.5 ച.കി.മീ.(1.4 ച മൈ) | |
ഉയരം | 1,880 മീ(6,170 അടി) | |
(2011 census) | ||
• ആകെ | 6,451 | |
• ജനസാന്ദ്രത | 1,800/ച.കി.മീ.(4,800/ച മൈ) | |
സമയമേഖല | UTC+4 (GMT) | |
വെബ്സൈറ്റ് | Official website | |
Sources: Population[1] |
അപരാൻ (അർമേനിയൻ: Ապարան), അർമേനിയയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. തലസ്ഥാനമായ യെറിവാനിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി അരഗത്സോട്ൻ പ്രവിശ്യയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 6,451 ആയിരുന്നു. 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം അപരാനിൽ ഏകദേശം 5,300 ജനസംഖ്യയുണ്ട്.
പദോൽപ്പത്തി
[തിരുത്തുക]രാജകൊട്ടാരം എന്ന അർത്ഥത്തിലുള്ള അപരാങ്ക് എന്ന അർമേനിയൻ പദത്തിൽ നിന്നാണ് അപരാൻ എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ചരിത്രത്തിലുടനീളം, കസാഗ്ഗ്, പരസ്‌നാവർട്ട്, അബരാൻ, അബരാൻ വെറിൻ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് പട്ടണം അറിയപ്പെട്ടിരുന്നത്. പിന്നീട്, 1935 വരെ ബാഷ് അപരാൻ എന്നറിയപ്പെട്ട ഇത് അന്തിമമായി അപരാൻ എന്ന പേര് സ്വീകരിച്ചു.
ചരിത്രം
[തിരുത്തുക]ആദ്യകാല ചരിത്രം
[തിരുത്തുക]രണ്ടാം നൂറ്റാണ്ടിൽ ടോളമിയാണ് അപരാൻ പട്ടണത്തെക്കുറിച്ച് ആദ്യ പരാമർശം നടത്തിയത്. ടോളമി താമസകേന്ദ്രത്തെ കസാഗ് എന്ന അർമേനിയൻ പേരിന്റെ ഹെല്ലനൈസ്ഡ് പതിപ്പായ കസാല എന്ന് പരാമർശിച്ചു. പുരാതന അർമേനിയയിലെ അയ്റാറാത്ത് പ്രവിശ്യയിലെ നിഗ് കന്റോണിന്റെ കേന്ദ്രമായിരുന്നു ഇത്. അർമേനിയയിലെ അർസാസിഡ് രാജവംശത്തിന്റെ ഭരണത്തിൻ കീഴിലുള്ള ഗ്ന്റ്റൂണിക് അർമേനിയൻ കുലീന കുടുംബത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു കസാഗ്. 4-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 5-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഗ്ന്റ്റൂണിക് രാജകുമാരന്മാർ കസാഗിലെ ബസിലിക്ക സ്ഥാപിച്ചു.
ഒൻപതാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്ത് അപരാൻ അർമേനിയയിലെ ബഗ്രാറ്റിഡ് രാജ്യത്തിന്റെ ഭാഗമായിരുന്നു. പത്താം നൂറ്റാണ്ട് മുതലാണ് കസാഗ് വാസസ്ഥലം അപരാൻ എന്നറിയപ്പെട്ടത്. പുരാതന അർമേനിയൻ ആശ്രമമായ അപരാനിലെ സുർപ് ഖാച്ചിൽ നിന്നുള്ള ചില അവശിഷ്ടങ്ങൾ കസാഗ് പട്ടണത്തിലേക്ക് മാറ്റിയ കാലത്ത് അർമേനിയൻ രാജ്യത്തിലെ മോക്‌സോയെൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന അപരാങ്ക് എന്ന ഗ്രാമത്തിൽ നിന്നാണ് പുതിയ പേരിന്റെ ഉത്ഭവം
1045-ൽ അനി ബൈസന്റൈൻ നുകത്തിലമർന്നതിനുശേഷം, 1064-ഓടെ സെൽജൂക്കുകൾ അർമേനിയൻ മലമ്പദേശത്തിന്റെ മിക്ക ഭാഗങ്ങളും തങ്ങളുടെ അധീനതയിലാക്കി. പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അർമേനിയ മംഗോളിയൻ സാമ്രാജ്യത്തിലെ ഇൽഖാനേറ്റിന്റെ ഭാഗമായിരുന്നു.
14-ആം നൂറ്റാണ്ടിന്റെ അവസാന പാദത്തോടെ, 1400 ലെ തിമൂറിന്റെ അധിനിവേശത്തിനു മുമ്പ്, സുന്നികളുടെ അഖ് ഖ്വൊയുൻലു ഒഘുസ് തുർക്കി ഗോത്ര കൂട്ടായ്മ അപരാൻ ഉൾപ്പെടെയുള്ള അർമേനിയ പിടിച്ചെടുത്തു.[2] 1410-ൽ അർമേനിയ ഷിയകളുടെ കാര കൊയുൻലു ഒഘുസ് തുർക്കി ഗോത്രത്തിന്റെ നിയന്ത്രണത്തിലായി.
ആദ്യകാല ആധുനിക കാലഘട്ടം
[തിരുത്തുക]1578 നും 1603 നും ഇടയിലും പിന്നീട് 1722 നും 1736 നും ഇടയിലെ ഹ്രസ്വകാല ഒട്ടോമൻ ഭരണകാലങ്ങൾ ഒഴികെ, 1502 നും 1828 നും ഇടയിലുള്ള കാലഘട്ടത്തിൽ സഫാവിദ്, അഫ്ഷാരിദ്, ഖജർ രാജവംശങ്ങളുടെ ഭരണത്തിൽ അർമേനിയ പേർഷ്യൻ രാജ്യത്തിന്റെ ഭാഗമായിരുന്നു. അപരാൻ പേർഷ്യയിലലെ എരിവാൻ ഖാനാറ്റിന്റെയും ഭാഗമായിരുന്നിട്ടുണ്ട്.
16-ആം നൂറ്റാണ്ടിൽ, നഖ്‌ചിവൻ ലത്തീൻ രൂപതയുടെ യഥാർത്ഥ ആസ്ഥാനം കത്തോലിക്കാ സമൂഹങ്ങളോട് പൂർവ്വാധികം അടുത്തുള്ള മധ്യ അപരാനിലേക്ക് മാറ്റി.
ആധുനിക ചരിത്രം
[തിരുത്തുക]അർമേനിയൻ വംശഹത്യയുടെ വർഷങ്ങളിൽ, 1914 നും 1918 നും ഇടയിൽ പടിഞ്ഞാറൻ അർമേനിയൻ നഗരങ്ങളായ വാൻ, മുഷ്, അലഷ്‌കേർട്ട്, കരിൻ എന്നിവിടങ്ങളിൽ നിന്ന് നിരവധി അർമേനിയൻ അഭയാർത്ഥി കുടുംബങ്ങൾ ബാഷ്-അപരാനിൽ എത്തി. കിഴക്കൻ അർമേനിയൻ പട്ടണമായ ഖോയിൽ നിന്ന് മറ്റ് നിരവധി കുടുംബങ്ങളും എത്തിയിരുന്നു.
1918 മേയ് 21-ന്, ഒന്നാം ലോകമഹായുദ്ധകാലത്തെ കോക്കസസ് കാമ്പെയ്‌നിനിടെ, പുതുതായി സ്വതന്ത്രമായ റിപ്പബ്ലിക് ഓഫ് അർമേനിയയ്ക്കു മേൽ തുർക്കി അധിനിവേശം തിരിയുമ്പോൾ, തുർക്കി സൈന്യത്തിനെതിരെ അബറാൻ യുദ്ധം നടന്ന സ്ഥലമായിരുന്നു ഈ നഗരം. സ്വാതന്ത്ര്യത്തിന്റെ ചുരുങ്ങിയ കാലയളവിൽ, ബാഷ്-അപരീൻ അർമേനിയയുടെ ഒരു ഗവർ (ഭരണ ജില്ല) ആയി മാറി.
സോവിയറ്റ് ഭരണത്തിൻ കീഴിൽ, ബാഷ്-അപരാൻ റയോൺ 1930-ൽ സ്ഥാപിതമായി. 1935-ൽ പട്ടണത്തിന്റെ പേര് ഔദ്യോഗികമായി അപരാൻ എന്നാക്കി മാറ്റി. 1963-ൽ, അപരാന് ഒരു നഗര വാസസ്ഥലമെന്ന പദവി ലഭിച്ചു.
അബറാൻ യുദ്ധത്തിന്റെ ശ്രദ്ധേയമായ ഒരു സ്മാരകം 1978-ൽ പട്ടണത്തിന് വടക്കായി സ്ഥാപിച്ചു, ഇത് രൂപകൽപ്പന ചെയ്തത് ആർക്കിടെക്റ്റ് റാഫേൽ ഇസ്രായേൽ ആണ്. സോവിയറ്റ് യൂണിയനിൽ നിന്ന് അർമേനിയ സ്വാതന്ത്ര്യം നേടിയതിനെത്തുടർന്ന്, 1995-ലെ ഭരണപരിഷ്കാരമനുസരിച്ച് അപരന് അരഗത്സോട്ട് പ്രവിശ്യയ്ക്കുള്ളിലെ ഒരു പട്ടണത്തിന്റെ പദവി ലഭിച്ചു.
ഭൂമിശാസ്ത്രം
[തിരുത്തുക]ചരിത്രപരമായി, അർമേനിയ മേയർ രാജ്യത്തെ അയ്റാറാത്ത് പ്രവിശ്യയിലെ നിഗ് കന്റോണിലാണ് അപരാൻ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1880 മീറ്റർ ഉയരത്തിൽ, കസാഗ് നദിയോരത്ത്, അരഗാത്ത് പർവതത്തിന്റെ കിഴക്കൻ ചരിവുകളിലും ആറ പർവതത്തിന്റെ വടക്കൻ ചരിവുകളിലുമായാണ് ആധുനിക അപരാൻ പട്ടണം സ്ഥിതി ചെയ്യുന്നത്. അർമേനിയയുടെ വടക്ക്-തെക്കൻ പ്രധാന പാതയിൽ, യെറിവാന് 42 കിലോമീറ്റർ വടക്കായും പ്രവിശ്യാ തലസ്ഥാനമായ അഷ്ടാരാക്കിന് 32 കിലോമീറ്റർ വടക്കു ഭാഗത്തായുമാണ് ഈ നഗരത്തിന്റെ സ്ഥാനം.
അവലംബം
[തിരുത്തുക]- ↑ 2011 Armenia census, Aragatsotn Province
- ↑ "The Turco-Mongol Invasions". Rbedrosian.com. Retrieved 2012-05-22.