അന്വേഷണാത്മക പഠനം
അന്വേഷണാത്മക പഠനം (also enquiry-based learning in British English)[1] പ്രവർത്തനാധിഷ്ഠിതമായ പഠനമാണ്. വെറുതെ കുറെ വസ്തുതകൾ നിരത്തി ആവ പഠിക്കുന്നതല്ല അല്ലെങ്കിൽ അറിവിനായുള്ള ഒരു സുഗമമായ പാതയുമല്ല, ഇത് ചോദ്യങ്ങൾ ചോദിക്കുന്നതിലോ പ്രശ്നങ്ങളെ അഭിമുഖികരിക്കുന്നതിലോ അതുപോലുള്ള സന്ദർഭങ്ങളെ നേരിടുന്നതിലോ തുടങ്ങുന്നു. ഒരു ഫെസിലിറ്റേറ്റർ ആണ് മിക്കപ്പോഴും ഇതിന്റെ പ്രക്രിയയിൽ സഹവർത്തിത്വം നടത്തുന്നത്. അന്വേഷകർ ആയ പഠിതാക്കൾ അവരുടെ അറിവും പ്രശ്നങ്ങളുടെ പരിഹാരവും കാണാനുള്ള ഗവേഷണത്തിനായുള്ള പ്രശ്നങ്ങളും ചോദ്യങ്ങളും കണ്ടെത്തുന്നു. പ്രശ്നാധിഷ്ഠിത പഠനം അടങ്ങിയതാവും അന്വേഷണാത്മക പഠനം. ചെറിയതൊതിലുള്ള അന്വേഷണപ്രവർത്തനങ്ങളിലും പ്രൊജക്ടുകളിലും ഗവേഷണങ്ങളിലും ഇത്തരം പഠനം ഉപയൊഗിച്ചുവരുന്നു. [2] ചിന്താശേഷികളുടെ വികാസത്തിലും പ്രവർത്തനത്തിലും അന്വേഷണാത്മക പഠനം വളരെയടുത്തുനിൽക്കുന്നു.[3]
ചരിത്രം
[തിരുത്തുക]1960കളിൽ പാരമ്പര്യരീതിയിലുള്ള ബോധനരീതികൾക്കുള്ള മറുപടിയായി ഉയർന്നുവന്ന കണ്ടെത്തൽ പഠന മൂവ്മെന്റിനോടനുബന്ധിച്ച് വികസിപ്പിച്ച വിദ്യാഭാസരീതിയാണ് അന്വേഷണാത്മക പഠനം .[4] പിയാഷെ, ഡ്യൂവി, വൈഗോട്സ്കി, ഫ്രൈറെ എന്നിവർ ഉയർത്തിക്കൊണ്ടുവന്ന ജ്ഞാനനിർമ്മിതിവാദം എന്ന തത്വചിന്തയിൽ അധിഷ്ഠിതമാണ് അന്വേഷണാത്മക പഠനം. [5][6][7] ഇതിനെ ഒരു ജ്ഞാനനിർമ്മിതിതത്വശാസ്ത്രമായിത്തന്നെ കണക്കാക്കിവരുന്നു. വ്യക്തിപരമായതും സാമൂഹ്യമായതുമായ അനുഭവത്തിൽനിന്നും ഉരുത്തിരിയുന്ന വിവരവും അവയ്ക്കുണ്ടാകുന്ന അർത്ഥവും ആണ് നിർമ്മിതിവാദം എന്നരിയപ്പെറ്റുന്നത്.[8] ഡ്യൂവിയുടെ പരീക്ഷണാത്മക പഠനപാഠ്യരീതിയിൽ (പഠനം അനുഭവങ്ങളിലൂടെ എന്നത്) പഠിതാവ്, വ്യക്തിപരവും ഔദ്യോഗികവുമായ അനുഭവങ്ങളിൽ മുഴുകി അതിൽനിന്നും അർഥതലങ്ങൾ ഉണ്ടാക്കുന്നു.[9][10] അനുഭവവേദ്യമായ അറിവുകൾ ഉപയോഗിച്ച് അന്വേഷണം നടത്താൻ കഴിയും, കാരണം, ചോദ്യം ചെയ്യലിലൂടെയും അന്വേഷണത്തിലൂടെയും കിട്ടിയ വസ്തുതകൾക്ക് അർഥതലം ഉണ്ടാക്കാൻ കഴിയുന്നതിനാൽ.
1960കളിൽ ജോസഫ് ഷ്വാബ്, അന്വേഷണത്തെ വ്യതിരിക്തമായ 4 തലം ആയി തരം തിരിച്ചിട്ടുണ്ട്. [11] ഇത് പിന്നീട് 1971ൽ മാർഷൽ ഹെറോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെറോൺ തന്റെ ഹെറോൺ സ്കെയിൽ ഉപയോഗിച്ച് ഒരു പ്രത്യേക പരീക്ഷണശാലാ പവർത്തനത്തിൽ ഉൾച്ചേർന്ന അന്വേഷണത്തിന്റെ അളവിനെ മൂല്യനിർണ്ണയം ചെയ്യുവാനുള്ള മാർഗ്ഗം രൂപപ്പെടുത്തി.[12] അതുമുതൽ, അതിനു അനേകം പരിഷ്കരണങ്ങൾ വരുത്തുകയും അന്വേഷണം പല തരത്തിൽ നടത്താനാവുകയും ചെയ്തു. ഇപ്പോൾ, അനേക തരം അന്വേഷണാത്മക ബോധനരീതികൾ നിലവിലുണ്ട്.[13]
പ്രത്യേകതകൾ
[തിരുത്തുക]അന്വേഷണാത്മക പഠന സമയത്ത് പഠിതാവ് കടന്നുപോകുന്ന പ്രത്യേക പഠനപ്രക്രിയകളിൽ താഴെപ്പറയുന്നവ പെടുന്നു:[14]
- ചോദ്യങ്ങൾ പഠിതാവ് സ്വയം രൂപീകരിക്കുന്നു
- തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാനുള്ള തെളിവുകൾ പഠിതാവ് സ്വയം ആർജ്ജിക്കുന്നു.
- ശേഖരിച്ച തെളിവുകൾ വിശദീകരിക്കുവാനാകുന്നു.
- അന്വേഷണപ്രക്രിയയിലൂടെ ലഭിച്ച അറിവിനോട് വിശദീകരണം ബന്ധിക്കുന്നു.
- ഒരു വിശദീകരണം രൂപീകരിക്കുകയും വിശദീകറണവുമായി അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു.
അന്വേഷണാത്മക പഠനത്തിൽ, ചോദ്യരൂപീകരണം, നിരീക്ഷണം നടത്തൽ, ഏത് വിവരങ്ങളാണ് മുന്നേതന്നെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതറിയാനുള്ള ഗവേഷണം, പരീക്ഷണത്തിനായുള്ള രീതിശാസ്ത്രം വികസിപ്പിക്കുക, ദത്തങ്ങളിലുടെ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങൾ വികസിപ്പിക്കുക, ദത്തങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും വിശദീകരിക്കാനും സാദ്ധ്യതയുള്ള വിശദീകരണങ്ങൾ രൂപപ്പെടുത്തുക, ഭാവിയിലെ പഠനത്തിനായി പ്രവചനങ്ങൾ നടത്തുക എന്നിവ അടങ്ങിയിരിക്കുന്നു.
വിവിധ തലങ്ങൾ
[തിരുത്തുക]തലം 1: അവേഷണത്തിന്റെ തീർച്ചപ്പെടുത്തൽ
തുറന്നതും ശരിയായതുമായ പഠനം
[തിരുത്തുക]അന്വേഷണാത്മക ശാസ്ത്ര പഠനം
[തിരുത്തുക]ശാസ്ത്രപഠനത്തിന്റെ ചരിത്രം
[തിരുത്തുക]മറ്റു പഠനശാഖകളിലും പരിപാടികളിലും
[തിരുത്തുക]അന്വേഷണത്തെപ്പറ്റിയുള്ള തെറ്റായ ധാരണകൾ
[തിരുത്തുക]നാഡീശാസ്ത്ര സങ്കീർണ്ണത
[തിരുത്തുക]അദ്ധ്യാപക പരിശീലനത്തിന്റെ ആവശ്യകത
[തിരുത്തുക]അന്വേഷണാത്മക പഠനത്തെപ്പറ്റിയുള്ള വിമർശനങ്ങൾ
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Action learning
- Design-based learning
- Discovery learning
- McMaster Integrated Science
- Networked learning
- Phenomenon-based learning
- POGIL
- Problem-based learning
- Progressive inquiry
- Project-based learning
- Scientific literacy
- Three-part lesson
References and further reading
[തിരുത്തുക]- ↑ The UK dictionaries Collins and Longman list the spelling "inquiry" first, and Oxford simply calls it another spelling, without labeling it as US English.
- ↑ What is Inquiry Based Learning (EBL)? Centre for Excellence in Enquiry-Based Learning. University of Manchester. Retrieved October 2012
- ↑ Dostál, J. (2015). Inquiry-based instruction : Concept, essence, importance and contribution. Olomouc: Palacký University, ISBN 978-80-244-4507-6, doi 10.5507/pdf.15.24445076
- ↑ Bruner, J. S. (1961). "The act of discovery". Harvard Educational Review 31 (1): 21–32.
- ↑ Dewey, J (1997) How We Think, New York: Dover Publications.
- ↑ Freire, P. (1984) Pedagogy of the Oppressed, New York: Continuum Publishing Company.
- ↑ Vygotsky, L.S. (1962) Thought and Language, Cambridge, MA: MIT Press.
- ↑ Bachtold, Manuel (2013). "What do students "construct" according to constructivism in science education?". Research in Science Education. 43: 2477–96. doi:10.1007/s11165-013-93697 (inactive 2017-01-03).
{{cite journal}}
: CS1 maint: DOI inactive as of ജനുവരി 2017 (link) - ↑ Roth, Wolff-Michael; Jornet, Alfredo (2013). "Toward a theory of experience". Science Education. 98 (1): 106–26. Bibcode:2014SciEd..98..106R. doi:10.1002/sce.21085.
- ↑ Twigg, Vani Veikoso (2010). "Teachers' practices, values and beliefs for successful inquiry-based teaching in the International Baccalaureate Primary years Programme". Journal of Research in International Education. 9 (1): 40–65. doi:10.1177/1475240909356947.
- ↑ Schwab, J. (1960) Inquiry, the Science Teacher, and the Educator. The School Review © 1960 The University of Chicago Press
- ↑ Herron, M.D. (1971). The nature of scientific enquiry. The school review, 79(2), 171–212.
- ↑ Wilhelm, J. G., & Wilhelm, P. J. (2010). Inquiring minds learn to read, write, and think: Reaching all learners through inquiry. Middle School Journal, May 2010, 39–46.
- ↑ Bell, T.; Urhahne, D.; Schanze, S.; Ploetzner, R. (2010). "Collaborative inquiry learning: Models, tools, and challenges". International Journal of Science Education. 3 (1): 349–377. Bibcode:2010IJSEd..32..349B. doi:10.1080/09500690802582241.