ഡിസ്കവറി പഠനരീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡിസ്കവറി പഠനരീതി ഒരു അന്വേഷണ-അധിഷ്ഠിതമായ പഠനരീതിയാണ്. ഇതിനെ ഒരു കൺസ്ട്രക്റ്റിവിസ്റ്റ് സമീപന രീതി ആയി കണക്കാക്കപ്പെടുന്നു. ഈ പഠനരീതി ജീൻ പിയാഷെ, ജെറോം ബ്രൂണർ, സയ്മർ പാപ്പർ എന്നീ സൈദ്ധാന്തികരുടേയും മനശാസ്ത്രജ്ഞരുടെയും പ്രവൃത്തിയെ പിന്തുണയ്ക്കുന്നു.[അവലംബം ആവശ്യമാണ്] ഈ പഠനരീതിയ്ക്കു വലിയ പ്രശസ്തി ഉണ്ടെങ്കിലും ഇതിൻറെ ഫലസിദ്ധിയെക്കുറിച്ച് ചില തർക്കങ്ങൾ നിലനിൽക്കുന്നു.(മേയർ,2004).

1960കളിൽ ഉത്ഭവിച്ച ഡിസ്കവറി പഠനരീതിയുടെ ഉപദേഷ്ടാവ് ജെറോം ബ്രൂണ്ണറാണെങ്കിലും, ആദേഹത്തിന്റെ ആശയങ്ങൾ മുൻപുണ്ടായിരുന്ന എഴുത്തുകാരുടേതിന് സമാനമായിരുന്നു.(ഉദാഹരണത്തിന് ജോൺ ടുവെ) ബ്രൂണരുടെ വാദം ഇപ്രകാരമാണ്, “വിവരങ്ങൾ സ്വയം കണ്ടെത്തുന്നതിലൂടെ അത്പ്രശ്നപരിഹാരത്തിന് ഉതകുന്ന രീതിയിൽ ഉപയോഗിക്കുവാനും സമാഹരിക്കുവാനും സാധിയ്ക്കുന്നു .( ബ്രൂണ്ണർ,1961,പേ.26) .ഈ സിദ്ധാന്തം പിന്നീട് 1960കളിലെ ഡിസ്കവറി പഠന പ്രസ്ഥാനം ആയി മാറി.

ഈ ദാർശനിക പ്രസ്ഥാനത്തിന്റെ മന്ത്രം നാം 'പ്രവൃത്തിയിലൂടെ വേണം പഠിക്കാൻ’എന്നാണ്. 1991ൽ “ദ ഗ്രൌഎർ സ്കൂൾ[” എന്ന പേരിൽ കാലിഫോർണിയയിലെ എങ്കിണിയറ്റസ് എന്ന സ്ഥലത്തു “സ്വയം കണ്ടെത്തുന്നതിലൂടെ പഠനം” എന്ന മുദ്രാവാക്യത്തോടെ ഒരു സ്വകാര്യ സെക്കൻഡറി സ്കൂൾ സ്ഥാപിക്കുകയും ഹൈസ്കൂൾ ബിരുദ പാദ്യപദ്ധതിക്കായി ലോകവ്യാപകമായ പര്യവേഷണങ്ങളുടെ ഒരു പരമ്പര സംയോജിപ്പിക്കുകയും ചെയ്തു.(പരവേഷ്ടിത പഠനരീതി).

ഡിസ്കവറി പഠനം എന്ന മുദ്ര വൈവിധ്യമാർന്ന പ്രബോധന വിദ്യകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.അൽഫിഏരി, ബ്രൂക്ക്സ്,അൽട്രിച്ച്, ടെനെൻബൌം,(2011) എന്നിവർ നടത്തിയ മെറ്റാ അനലറ്റിക് റിവ്യു പ്രകാരം, ഡിസ്കവറി പഠന രീതിയുടെ ഒരു ഉദ്യമം ഇംപ്ലിസിറ്റ് പാറ്റേൺകണ്ടെത്തലിനും, വിശദീകരണങ്ങൾ പ്രത്യക്ഷപ്പെടുത്തുന്നതിനും സഹായഗ്രന്ഥങ്ങളിലൂടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനും അനുകരണങ്ങൾ നടത്താനും വ്യാപിപ്പിക്കാം. ശരിയായ ഉത്തരം നൽകാതെ വിദ്യാർഥിക്ക് പഠനോപകാരങ്ങൾ നല്കി വിദ്യാർഥി സ്വയം ഉത്തരം കണ്ടെത്തുമ്പോൾ ആണ് സ്വയം കണ്ടെത്തൽ പഠനം സംഭവിക്കുന്നത്.

പ്രശ്ന പരിഹാര സന്ദർഭങ്ങളിൽ വിദ്യാർഥി തന്റെ അനുഭവങ്ങളിൽ നിന്നും മുൻ അറിവിന്റെ സഹായത്തോടെയും സ്വയം അറിവുനേടുന്നതിനെ ആണ് ഡിസ്കവറി പഠനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പര്യവേക്ഷണം നടത്തിയും വസ്തുക്കൾ കൈകാര്യം ചെയ്തും ചോദ്യങ്ങളും വിവാദങ്ങളും കൊണ്ട് പോരാട്ടം ചെയ്തും വിദ്യാർഥികൾ പരിസ്ഥിതിയുമായി സംവദിക്കുന്ന പഠന രീടിയാണ് സ്വയം കണ്ടെത്തൽ പഠന രീതി കൊണ്ട് ഉദേശിക്കുന്നത് .

ഡിസ്കവറി പഠനരീതി സ്പെഷൽ നീഡ്സ് വിദ്യാർത്ഥികൾക്ക്[തിരുത്തുക]

സ്പെഷൽ നീഡ്സ് വിദ്യാർഥികളെക്കൂടി ജനറൽ പാഠപദ്ധതിയിൽ ഉൾപ്പെടുത്താനായുള്ള ശ്രമം ഉണ്ടെങ്കിലും ഡിസ്കവറി അധിഷ്ഠിത പഠനത്തിൽ സ്പെഷ്യൽ നീഡ്സ് വിദ്യാർഥികൾക്ക് മതിയായ പഠന പരിസ്ഥിതി നൽകാനാവുമോ എന്നതിൽ ഈ മേഖലയിലെ പ്രമുഖ ഗവേഷകർക്ക് സംശയമുണ്ട് .നേരിട്ടുള്ള പ്രബോധനത്തിൽ നിന്നും വിരുദ്ധമായുള്ള ഡിസ്കവറി പഠനരീതിയെക്കുറിച്ച് കൌഫ്ഫ്മൻ തൻറെ ആശങ്കകൾ വെളിപ്പെടുത്തിയിട്ടുണ്ട് . വസ്തുതകൾ പഠിക്കുന്നതിലും കഴിവുകൾ ആർജിക്കുന്നതിലും വലിയ വിജയം നേടുന്നതിനായി ഈ വസ്തുതകൾ നേരിട്ട് പഠിക്കുന്നതാണ് പരോക്ഷമായി പഠിക്കുന്നതിലും നല്ലത് എന്നു കൌഫ്ഫ്മൻ അഭിപ്രായപ്പെടുന്നു .അതായത് വിദ്യാർഥിയല്ല മറിച്ച് അധ്യാപകൻ പ്രബോധനം നിയന്ത്രിക്കുകയും വിവരങ്ങൾ വിദ്യാർഥികൾക്ക് നല്കുകയും ചെയ്യുന്നു .(2002)

ഗണിതപഠനത്തിൽ വൈകല്യമുള്ള വിദ്യർഥികളെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും ഗണിതപ്രബോധനത്തിന് ഊന്നൽ കൊടുക്കുമ്പോഴും ഈ വീക്ഷണം വളരെ ശക്തമാണ് . . ഫുക്സും എറ്റ് അൽ(2008) അഭിപ്രായം, താരതമ്യേനെ പൊതുവിദ്യാഭ്യാസത്തിലെ ഗണിതശാസ്ത്രപഠനത്തിൽ നിന്നാണ് വികസിച്ചുവരുന്ന വിദ്യർഥികൾ നേട്ടം കൊയ്യുന്നത് .ഈ വിദ്യാഭ്യാസരീതി ഒരു ക്ണ്സ്ട്രക്റ്റിവിസ്റ്റ്, ഇൻറക്റ്റീവ്, നിർദ്ദേശന ശൈലിയാണ് . ഗണിതത്തിൽ ഗുരുതരമായ പോരായ്മകൾ ഉള്ള വിദ്യർഥികൾ ഈ തരത്തിലുള്ള വിദ്യഭ്യാസരീതികളിൽ നിന്ന് നേട്ടം കൈവരിക്കാനാവാതെ വരികയും ഗണിതശാസ്ത്രത്തിന്റെ ഘടന, അർഥം, ഗണിതത്തിൻറെ പ്രവർത്തന ആവശ്യങ്ങൾ, എന്നിവ മനസ്സിലാക്കാൻ കഴിയാതെ വരികയും ചെയ്യുന്നു ....... ഗണിതപഠനത്തിൽ വൈകല്യമുള്ള വിദ്യർഥികളുമായി പ്രത്യേകമായുള്ള, പ്രബോധനാത്മകമായ രീതിയിലുള്ള ഫലപ്രദമായ ഇടപെടൽ ആവശ്യമാണ് .....

ഫുക്സും എറ്റ് അൽ എന്നിവരുടെ അഭിപ്രായപ്രകാരം പ്രത്യേകമായ, പ്രബോധനാത്മകമായ നിര്ദ്ദേശനരീതിക്ക് തുദർച്ചയെന്നനിലയിൽ വിദ്യർഥികൾക്ക് ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകൾ മുന്കൂട്ടി കണ്ടും അതിനായുള്ള കൃത്യമായ വിശദീകരണം തയ്യാറാക്കിയും മുന്നോട്ട് പോകേണ്ടതാണ് . വളരെ കുറച്ചു പഠനങ്ങൾ മാത്രമാണ് പ്രബോധനാത്മകമായ നിര്ദ്ദേശന രീതിയുടെ ദീർഘകാല ഫലങ്ങളിൽ ഊന്നൽ നൽകുന്നത് .

അവലംബം[തിരുത്തുക]

1. Discovery Learning (n.d.)In Wikipedia. Retreived Sep 15,2015, from https://en.wikipedia.org/wiki/Discovery_learning

"https://ml.wikipedia.org/w/index.php?title=ഡിസ്കവറി_പഠനരീതി&oldid=2241615" എന്ന താളിൽനിന്ന് ശേഖരിച്ചത്