അനൂപ് മാത്യൂ തോമസ്
പ്രമുഖനായ മലയാളി വിഷ്വൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമാണ് അനൂപ് മാത്യു തോമസ്(ജനനം :1977). ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്നു.
ജീവിതരേഖ[തിരുത്തുക]
കോട്ടയം മാങ്ങാനം സ്വദേശിയാണ്. മലയാള മനോരമ മേധാവി തോമസ് ജേക്കബിന്റെ മകനാണ്. ബാംഗ്ലൂരിലെ സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു.
പ്രദർശനങ്ങൾ[തിരുത്തുക]
കൊച്ചി-മുസിരിസ് ബിനാലെ[തിരുത്തുക]
കൊച്ചി-മുസിരിസ് ബിനാലെയിൽ അനൂപിന്റെ രണ്ടു സീരീസുകളാണ് പ്രദർശനത്തിനുള്ളത്. 'ഹിയർ ഇൻ ആഫ്റ്റർ' എന്ന സീരീസും കേരളത്തിലെ ബിഷപ്പുമാരുടെയും ക്രൈസ്തവ സഭാ നേതാക്കളുടെയും പതിന്നാല് പോർട്രയിറ്റുകളുടെ സമാഹാരമായ മെട്രോപൊളിറ്റൻ എന്ന സീരീസും.
മരണവുമായി ബന്ധപ്പെട്ട വിചിത്രമായ ചില സംഭവങ്ങളെക്കുറിച്ചും വ്യക്തികളെ കുറിച്ചുമുള്ള വിവിധ ചിത്രങ്ങളുടെ ഒരു സമാഹാരമാണ് 'ഹിയർ ഇൻ ആഫ്റ്റർ'. ചിത്രങ്ങളുടെ ചരിത്ര സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുമുള്ള വിവരണങ്ങൾ വായിച്ചു കഴിയുമ്പോൾ അവയൊക്കെയും പരസ്പരം കൂട്ടിയോജിപ്പിക്കുന്ന ഒരു പൊതുഘടകമായി 'മരണം' ആവർത്തിച്ചു വരുന്നത് നമുക്ക് കാണാൻ കഴിയും. കഴിഞ്ഞു പോയ കാലത്തെ വസ്തുക്കളും ഓർമ്മകളും ഡോക്യുമെന്റ് ചെയ്‌യുന്ന ഫോട്ടോകളാണിവ. ഡോക്യുമെന്ററി ഫോട്ടോഗ്രാഫിയുടെയും ഫൈൻ ആർട്ട് ഫോട്ടോഗ്രാഫിയുടെയും സ്വഭാവങ്ങൾ ഒരേ സമയം അവ പ്രദർശിപ്പിക്കുന്നു.മുൻ മന്ത്രി ടി.കെ. ദിവാകരന്റെ ശവഘോഷയാത്രയോടെ ഉത്ഘാടനം ചെയ്യപ്പെട്ട ഇത്തിക്കര പാലത്തിന്റെ ഉദ്ഘാടനഫലകവും, പോലീസ് ക്രൈം മ്യൂസിയത്തിലെ പാവകൊണ്ടുണ്ടാക്കിയ മൃതശരീരവും, ചെരിഞ്ഞ ആനയുടെ പോസ്റ്റ്മാർട്ടത്തിനെത്തിയ ആൾക്കൂട്ടവും ചേർത്തലക്കടുത്തുള്ള ആനത്തറ വേലിയിലെ എൽ.പി.ജി ശ്മശാനത്തിന്റെ ഫോട്ടോയും ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അറിയപ്പെടാതെ പോകുന്ന ഇത്തരം ചരിത്രങ്ങളുടെ രേഖപ്പെടുത്തലാണിത്.[1]
മെട്രോപൊളിറ്റൻ എന്ന സീരീസിൽ വിവിധ ക്രൈസ്തവ സഭാ നേതാക്കൾ, ഔദ്യോഗിക വേഷവിധാനങ്ങളോടെ, ചെങ്കോലും കിരീടവുമണിഞ്ഞ രാജാക്കന്മാരെപ്പോലെ അവരവരുടെ മണിമാളികൾക്കുമുന്നിൽ ഫോട്ടോയ്ക് വേണ്ടി പോസുചെയ്തിരിക്കുന്നു.
നഴ്സസ് സീരിസ്[തിരുത്തുക]
17 രാജ്യങ്ങളിലെ മലയാളി നഴ്സുമാരുടെ ചിത്രങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഓരോ രാജ്യത്തും ജോലി ചെയ്‌യുന്ന മലയാളി നഴ്സുമാർ തങ്ങളുടെ യൂണിഫോം ധരിച്ച് പ്രകൃതി രമണീയമായ സ്ഥലത്ത് ക്യാമറയെ അഭിമുഖീകരിച്ചിരിക്കുന്നു. യുഎഇ കേന്ദ്രമാക്കിയുള്ള ദി അബ്രാജ് ഗ്രൂപ്പിൻറെ ആർട്ട് പ്രൈസ് എക്സിബിഷൻ പദ്ധതിയുടെ ഭാഗമായി അനൂപിന്റെ ഈ ഫോട്ടോ പരമ്പര ദുബയിൽ പ്രത്യേക വിഭാഗമായി പ്രദർശിപ്പിച്ചിരുന്നു.[2]
പുരസ്കാരങ്ങൾ[തിരുത്തുക]
- അബ്‌രാജ് ഗ്രൂപ്പ് കലാപുരസ്‌കാരം[3]
- ഫ്രാൻസിലെ ഹാൻസ് നെഫ്കൻസ് ഫൗണ്ടേഷന്റെയും ബാങ്കോക്ക് ആർട്ട് ആൻഡ് കൾച്ചറൽ സെന്ററിന്റെയും കണ്ടംപററി ആർട്ട് പുരസ്‌കാരം [4]
അവലംബം[തിരുത്തുക]
- ↑ ദസ്തക്കീർ, ഉന്മേഷ്. "ഫ്രെയിമിലൊതുങ്ങുന്ന മരണങ്ങൾ ചരിത്രത്തെ ആഘോഷിക്കുന്നു". malayal.am. ശേഖരിച്ചത് 6 ജനുവരി 2013. soft hyphen character in
|last=
at position 5 (help); soft hyphen character in|first=
at position 2 (help) - ↑ "ലോക മലയാളി നഴ്സുമാർക്ക് ദുബായ് ആർടിൽ ആദരം". മലയാള മനോരമ. ശേഖരിച്ചത് 24 മാർച്ച് 2014.
- ↑ "അനൂപ് മാത്യു തോമസിന് ദുബായ് അബ്‌രാജ് ഗ്രൂപ്പ് കലാപുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത് 2013 ജൂൺ 17. Check date values in:
|accessdate=
(help) - ↑ http://www.mathrubhumi.com/online/malayalam/news/story/3380967/2015-01-22/india
പുറം കണ്ണികൾ[തിരുത്തുക]
- മരണങ്ങൾ ചരിത്രത്തെ ആഘോഷിക്കുന്നു
- Presents Anup Mathew Thomas More Information: http://www.artdaily.com/index.asp?int_sec=11&int_new=19104&int_modo=2#.UOksXR0eEhZ[/url
Copyright © artdaily.org]