അനൂപ് മാത്യൂ തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anup Mathew Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖനായ മലയാളി വിഷ്വൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമാണ് അനൂ­പ് മാ­ത്യു തോ­മ­സ്(ജനനം :1977). ബാം­ഗ്ലൂർ കേ­ന്ദ്ര­മാ­ക്കി പ്ര­വർ­ത്തി­ക്കു­ന്നു.

ജീവിതരേഖ[തിരുത്തുക]

കോട്ടയം മാങ്ങാനം സ്വദേശിയാണ്. മലയാള മനോരമ മേധാവി തോമസ് ജേക്കബിന്റെ മകനാണ്. ബാംഗ്ലൂരിലെ സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു.

പ്രദർശനങ്ങൾ[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെ[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെയിൽ അനൂ­പി­ന്റെ രണ്ടു സീ­രീ­സു­ക­ളാ­ണ് പ്ര­ദർ­ശ­ന­ത്തി­നു­ള്ള­ത്. 'ഹിയർ ഇൻ ആഫ്റ്റർ' എന്ന സീ­രീ­സും കേ­ര­ള­ത്തി­ലെ ബി­ഷ­പ്പു­മാ­രു­ടെ­യും ക്രൈ­സ്തവ സഭാ നേ­താ­ക്ക­ളു­ടെ­യും പതിന്നാല് പോ­ർട്ര­യി­റ്റു­ക­ളു­ടെ സമാ­ഹാ­ര­മാ­യ മെട്രോപൊളിറ്റൻ എന്ന സീ­രീ­സും.

മ­ര­ണ­വു­മാ­യി ബന്ധ­പ്പെ­ട്ട വി­ചി­ത്ര­മായ ചില സം­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ചും വ്യ­ക്തി­ക­ളെ കു­റി­ച്ചു­മു­ള്ള വി­വിധ ചി­ത്ര­ങ്ങ­ളു­ടെ ഒരു സമാ­ഹാ­ര­മാ­ണ് 'ഹിയർ ഇൻ ആഫ്റ്റർ'. ചി­ത്ര­ങ്ങ­ളുടെ ചരി­ത്ര സാ­മൂ­ഹിക പശ്ചാ­ത്ത­ല­ത്തെ­ക്കു­റി­ച്ചു­മു­ള്ള വി­വ­ര­ണ­ങ്ങൾ വാ­യി­ച്ചു കഴി­യു­മ്പോൾ അവ­യൊ­ക്കെ­യും പര­സ്പ­രം കൂ­ട്ടി­യോ­ജി­പ്പി­ക്കു­ന്ന ഒരു പൊ­തു­ഘ­ട­ക­മാ­യി 'മ­ര­ണം' ആവർ­ത്തി­ച്ചു വരു­ന്ന­ത് നമു­ക്ക് കാ­ണാൻ കഴി­യും­. കഴി­ഞ്ഞു പോയ കാ­ല­ത്തെ വസ്തു­ക്ക­ളും ഓർ­മ്മ­ക­ളും ഡോ­ക്യു­മെ­ന്റ് ചെ­യ്യു­ന്ന ഫോ­ട്ടോ­കളാണിവ. ഡോ­ക്യു­മെ­ന്റ­റി ഫോ­ട്ടോ­ഗ്രാ­ഫി­യു­ടെ­യും ഫൈൻ ആർ­ട്ട് ഫോ­ട്ടോ­ഗ്രാ­ഫി­യു­ടെ­യും സ്വ­ഭാ­വ­ങ്ങൾ ഒരേ സമ­യം അവ പ്ര­ദർ­ശി­പ്പി­ക്കു­ന്നു.മുൻ മന്ത്രി­ ടി.കെ. ദിവാകരന്റെ ശവ­ഘോ­ഷ­യാ­ത്ര­യോ­ടെ ഉത്ഘാ­ട­നം ചെ­യ്യ­പ്പെ­ട്ട ഇത്തിക്കര പാ­ല­ത്തി­ന്റെ ഉദ്ഘാടനഫല­ക­വും, പോ­ലീ­സ് ക്രൈം മ്യൂ­സി­യ­ത്തി­ലെ പാ­വ­കൊ­ണ്ടു­ണ്ടാ­ക്കിയ മൃ­ത­ശ­രീ­ര­വും, ചെ­രി­ഞ്ഞ ആന­യു­ടെ പോ­സ്റ്റ്മാർ­ട്ട­ത്തി­നെ­ത്തിയ ആൾ­ക്കൂ­ട്ട­വും ചേർത്തലക്ക­ടു­ത്തു­ള്ള ആന­ത്തറ വേ­ലി­യി­ലെ എൽ.­പി­.­ജി ശ്മ­ശാ­ന­ത്തി­ന്റെ ഫോട്ടോയും ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അ­റി­യ­പ്പെ­ടാ­തെ പോ­കു­ന്ന ഇത്ത­രം ചരി­ത്ര­ങ്ങ­ളു­ടെ രേ­ഖ­പ്പെ­ടു­ത്ത­ലാ­ണിത്.[1]

മെട്രോപൊളിറ്റൻ എന്ന സീ­രീ­സിൽ വിവിധ ക്രൈ­സ്തവ സഭാ നേ­താ­ക്ക­ൾ, ഔദ്യോ­ഗിക വേ­ഷ­വി­ധാ­ന­ങ്ങ­ളോ­ടെ, ചെ­ങ്കോ­ലും കി­രീ­ട­വു­മ­ണി­ഞ്ഞ രാ­ജാ­ക്ക­ന്മാ­രെപ്പോലെ അവരവരുടെ മണി­മാ­ളി­കൾ­ക്കു­മു­ന്നിൽ ഫോ­ട്ടോ­യ്ക് വേ­ണ്ടി പോ­സു­ചെ­യ്തി­രി­ക്കു­ന്നു.

നഴ്സസ് സീരിസ്[തിരുത്തുക]

17 രാജ്യങ്ങളിലെ മലയാളി നഴ്സുമാരുടെ ചിത്രങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഓരോ രാജ്യത്തും ജോലി ചെയ്‌യുന്ന മലയാളി നഴ്സുമാർ തങ്ങളുടെ യൂണിഫോം ധരിച്ച് പ്രകൃതി രമണീയമായ സ്ഥലത്ത് ക്യാമറയെ അഭിമുഖീകരിച്ചിരിക്കുന്നു. യുഎഇ കേന്ദ്രമാക്കിയുള്ള ദി അബ്രാജ് ഗ്രൂപ്പിൻറെ ആർട്ട് പ്രൈസ് എക്സിബിഷൻ പദ്ധതിയുടെ ഭാഗമായി അനൂപിന്റെ ഈ ഫോട്ടോ പരമ്പര ദുബയിൽ പ്രത്യേക വിഭാഗമായി പ്രദർശിപ്പിച്ചിരുന്നു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • അബ്‌രാജ് ഗ്രൂപ്പ് കലാപുരസ്‌കാരം[3]
  • ഫ്രാൻസിലെ ഹാൻസ് നെഫ്കൻസ് ഫൗണ്ടേഷന്റെയും ബാങ്കോക്ക് ആർട്ട് ആൻഡ് കൾച്ചറൽ സെന്ററിന്റെയും കണ്ടംപററി ആർട്ട് പുരസ്‌കാരം [4]

അവലംബം[തിരുത്തുക]

  1. ദസ്ത­ക്കീർ, ഉ­ന്മേ­ഷ്. "ഫ്രെയിമിലൊതുങ്ങുന്ന മരണങ്ങൾ ചരിത്രത്തെ ആഘോഷിക്കുന്നു". malayal.am. Archived from the original on 2013-01-16. Retrieved 6 ജനുവരി 2013. {{cite web}}: soft hyphen character in |first= at position 2 (help); soft hyphen character in |last= at position 5 (help)
  2. "ലോക മലയാളി നഴ്സുമാർക്ക് ദുബായ് ആർടിൽ ആദരം". മലയാള മനോരമ. Retrieved 24 മാർച്ച് 2014.
  3. "അനൂപ് മാത്യു തോമസിന് ദുബായ് അബ്‌രാജ് ഗ്രൂപ്പ് കലാപുരസ്‌കാരം". മാതൃഭൂമി. Archived from the original on 2013-06-17. Retrieved 2013 ജൂൺ 17. {{cite news}}: Check date values in: |accessdate= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-22. Retrieved 2015-01-22.

പുറം കണ്ണികൾ[തിരുത്തുക]

Copyright © artdaily.org]

"https://ml.wikipedia.org/w/index.php?title=അനൂപ്_മാത്യൂ_തോമസ്&oldid=3928448" എന്ന താളിൽനിന്ന് ശേഖരിച്ചത്