അനാർത്തവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാർത്തവം
Amenorrhoea
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി ഗൈനെകൊളെജി
ICD-10 N91.0-N91.2
ICD-9-CM 626.0
DiseasesDB 14843
eMedicine article/953850
Patient UK അനാർത്തവം
MeSH D000568

ആർത്തവത്തിന്റെ അഭാവമാണ് അനാർത്തവം. ഇത് രണ്ടുതരത്തിൽ ഉണ്ടാകാറുണ്ട്.

ശരീരക്രിയാത്മക-അനാർത്തവം[തിരുത്തുക]

യൌവനാരംഭത്തിനു മുമ്പും (അതായത് കുട്ടിക്കാലത്ത്) ഗർഭകാലത്തും പാലൂട്ടുകാലത്തും ആർത്തവവിരാമത്തിനു ശേഷവും ഉണ്ടാകുന്ന അനാർത്തവം. ഇതിന്റെ കാരണങ്ങൾ ശരീരക്രിയാത്മകങ്ങളാണ്.

ദ്വിതീയ-അനാർത്തവം[തിരുത്തുക]

ശരീരത്തിലെ ന്യൂനതകൾകൊണ്ടോ ഏതെങ്കിലും രോഗങ്ങൾ കൊണ്ടോ ആണ് ഇത്തരം അനാർത്തവം ഉണ്ടാകുന്നത്. അണ്ഡാശയം, ഗർഭാശയം, യോനി എന്നിവയുടെ അഭാവം, അധവികസനം, ഈ അവയവങ്ങളുടെ വൈകല്യങ്ങൾ, തടസ്സങ്ങൾ എന്നിവയാണ് ഇതിന്റെ പ്രകൃത്യായുള്ള കാരണങ്ങൾ. അണ്ഡാശയം, പിറ്റ്യൂട്ടറി, തൈറോയ്ഡ്, അഡ്രിനൽ എന്നീ അന്തഃസ്രാവികളുടെ അസാമാന്യ പ്രവർത്തനം, സ്ഥായിയായ ദൌർബല്യമുണ്ടാക്കുന്ന രോഗങ്ങൾ, കുപോഷണം, മാനസികവിക്ഷോഭം എന്നിവകൊണ്ടും അനാർത്തവം ഉണ്ടാകാം. അണ്ഡാശയമോ ഗർഭാശയമോ ശസ്ത്രക്രിയമൂലം നീക്കം ചെയ്യുകയോ അവയ്ക്ക് വികിരണം ഏല്പിക്കുകയോ ചെയ്താലും ഇതുണ്ടാകാറുണ്ട്. ഹോർമോണുകൾ ഉപയോഗിച്ച് കൃത്രിമമായും അനാർത്തവം ഉണ്ടാക്കാൻ സാധിക്കും.

ചികിത്സ[തിരുത്തുക]

അനാർത്തവം പലവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്നതിനാൽ ഇതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് അവയുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ചെയ്യേണ്ടത്.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനാർത്തവം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനാർത്തവം&oldid=1695647" എന്ന താളിൽനിന്നു ശേഖരിച്ചത്