അദ്ദായിയുടെയും മാറിയുടെയും അനാഫൊറ
ദൃശ്യരൂപം
കിഴക്കിന്റെ സഭയിൽ വിശുദ്ധ കുർബ്ബാന അർപ്പണത്തിന് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന അനാഫൊറ ആണ് അദ്ദായിയുടെയും മാറിയുടെയും അനാഫൊറ അഥവാ അദ്ദായിയുടെയും മാറിയുടെയും കൂദാശാക്രമം. കൽദായ ആചാരക്രമം പിന്തുടരുന്ന ആധുനിക സഭകളുടെ മുഖ്യ അനാഫൊറ ഇതാണ്.[1][2][3]
ഈ ആരാധനാക്രമം പരമ്പരാഗതമായി മാർ അദ്ദായി (തോമാശ്ലീഹായുടെ ശിഷ്യൻ), മാർ മാറി (മാർ അദ്ദായിയുടെ ശിഷ്യൻ) എന്നിവരുടെ പേരിലാണ് അറിയപ്പെടുന്നത്. കിഴക്കിന്റെ സഭയുടെ ശാഖകളായ കിഴക്കിന്റെ അസ്സീറിയൻ സഭ (കേരളത്തിലെ കൽദായ സുറിയാനി സഭ ഉൾപ്പെടെ), കിഴക്കിന്റെ പുരാതന സഭ എന്നീ സഭകളിലും കൽദായ കത്തോലിക്കാ സഭ, സീറോ-മലബാർ സഭ എന്നീ പൗരസ്ത്യ കത്തോലിക്കാ സഭകളിലും ഈ അനാഫൊറ നിലവിൽ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- Hofrichter, Peter (2004). "The Anaphora of Addai and Mari An Early Witness to Apostolic Tradition". Orientalium Ecclesiarum: Its Recepetion in the Syro-Malabar Church. Manganam, Kottayam 686018, Kerala: Missionary Orientation Center (MOC).
{{cite web}}
: CS1 maint: location (link) - Royel, Awa (2014). The Pearl of Great Price: The Anaphora of the Apostles Mar Addai & Mar Mari as an Ecclesial and Cultural Identifier of the Assyrian Church of the East. Orientalia Christiana Periodica. Rome: Pontificium Institutum Orientalium Studiorum. pp. 5–22.
- Potoczny, Mateusz Rafał (2019). The Anaphora of the Apostles Addai and Mari and Its Christological Character. Parole de l’Orient. Vol. 45. Rome. pp. 309–324.
{{cite book}}
: CS1 maint: location missing publisher (link)
- ↑ Hofrichter (2004).
- ↑ "മാർ അദ്ദായിയുടെ ശിഷ്യനായ മാർ മാറി" (PDF). syromalabarliturgy.org.
- ↑ Melvettam, Thomas (2021-02-05). "വി. കുർബ്ബാനയിലെ അടയാളങ്ങളും പ്രതീകങ്ങളും". Retrieved 2024-10-19.