അഥീനിയം
ദൃശ്യരൂപം
അഥീനിയം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- പ്രാചീന ഗ്രീസിലെ, അഥീനദേവിക്ക് അർപ്പിക്കപ്പെട്ട ക്ഷേത്രമാണ് അഥീനിയം .
- ഹാഡ്രിയൻ ചക്രവർത്തി (എ.ഡി. 76-138) റോമിലെ കാപ്പിറ്റോളിൻ മൌണ്ടിൽ 135-നടുത്ത് സ്ഥാപിച്ച ഒരു വിദ്യാപീഠവും അഥീനിയം എന്ന പേരിൽ അറിയപ്പെടുന്നു.
- യൂറോപ്പിലും യു.എസ്സി.ലും സ്ഥാപിതമായ പല ശാസ്ത്രസാഹിത്യസമിതികളും സാഹിത്യകൃതികളുടെ സമാഹാരങ്ങളും ആനുകാലിക സാഹിത്യപ്രസിദ്ധീകരണങ്ങളും അഥീനിയം എന്ന പേരിൽ അറിയപ്പെടുന്നു.
- ബൽജിയത്തിലും ,ഹോളണ്ടിലുമുള്ള ഹൈസ്കൂളുകളും അഥീനിയം എന്ന പേരിൽ പ്രസിദ്ധമായിട്ടുണ്ട്.
- 1824-ൽ തോമസ് മൂറും (1779-1852) വാൾട്ടർ സ്കോട്ടും (1771-1832) കൂടി ലണ്ടനിൽ സ്ഥാപിച്ചിരുന്ന ഒരു ശാസ്ത്ര-സാഹിത്യക്ലബ്ബിനും അഥീനിയം എന്ന പേരിൽ പ്രസിദ്ധിയുണ്ട്.