Jump to content

അഡോൾഫ് ഹിറ്റ്‌ലറുടെ അൻപതാം പിറന്നാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസി സർക്കാർ പ്രതിനിധികൾ ഹിറ്റ്‌ലറെ അയാളുടെ അൻപതാം പിറന്നാളിന് ബെർളിനിൽ അഭിനന്ദിക്കുന്നു.

നാസിജർമനിയിൽ ഉടനീളം 1939 ഏപ്രിൽ 20 ന് ദേശീയ അവധി ഉൾപ്പെടെ നടന്ന ഗംഭീരആഘോഷമാണ് ഹിറ്റ്‌ലറുടെ അൻപതാം പിറന്നാൾ. ജർമനിയിൽ എമ്പാടും നിന്നും സമ്മാനങ്ങളും ടെലഗ്രാമുകളും സുഹൃദ്‌രാജ്യങ്ങളിൽ നിന്നും അഭിനന്ദനപ്രവാഹങ്ങളും കൊണ്ട് ആ ദിനം നിറഞ്ഞു. പാശ്ചാത്യസുഹൃത്തുക്കൾ നയപരമായി ആ ദിനം അവഗണിച്ചു. കര-നാവിക-വായുസേനകളുടെ പരേഡുൾപ്പെടെ നാസിചരിത്രത്തിലെ ഏറ്റവും വലിയ സൈനികപരേഡിനാണ് രാജ്യം അന്ന് സാക്ഷ്യം വഹിച്ചത്.

ആഘോഷങ്ങൾ

[തിരുത്തുക]
Celebration of Hitler's 50th birthday in a German club in Australia

1939 ഏപ്രിൽ 18-ന് ഹിറ്റ്‌ലറുടെ ജന്മദിനം പ്രമാണിച്ച് ഏപ്രിൽ 20-ന് ദേശീയ അവധി ആയിരിക്കുമെന്ന് പ്രഖ്യാപനമുണ്ടായി.[1] രാജ്യമെങ്ങും ആഘോഷങ്ങൾക്കായി നിർദ്ദേശം നൽകി. ഹിറ്റ്‌ലറുടെ വ്യക്തിരൂപം ഏവരുടെയും മനസ്സിൽ മായാതെ നിൽക്കണമെന്ന രീതിയിൽ ആ പരിപാടി ഗംഭീരമായി അവതരിപ്പിക്കാൻ ജോസഫ് ഗീബൽസ് മുൻകൈയ്യെടുത്തു. ഇതിനുമുൻപുള്ള ഏതൊരു പിറന്നാളിനേക്കാൾ ഗംഭീരമായിരിക്കും അതെന്ന് ഗീബൽസ് ഉറപ്പിച്ചു.[1]

Adolf Hitler's personal Fw 200 Condor.
ഹിറ്റ്‌ലർ, ആൽബർട്ട് സ്പീറിനൊപ്പം

രണ്ടാം ലോകമഹായുദ്ധവിജയാനന്തരം തലസ്ഥാനമാക്കി മാറ്റാൻ ഉദ്യേശിച്ച് ആൽബർട്ട് സ്പീർ പുതുതായി തയ്യാറാക്കിയ കെട്ടിടത്തിന്റെ നടുമുറ്റത്തുകൂടി 50 ലിമോസിന്റെ അകമ്പടിയോടെ തലേന്ന് ഉച്ചതിരിഞ്ഞുതന്നെ ഹിറ്റ്‌ലർ എത്തിച്ചേർന്നതോടെ ആഘോഷങ്ങൾ ആരംഭിച്ചു.[1] സ്പീർ ഒരു പ്രസംഗം നടത്തുമെന്നാണ് ഹിറ്റ്‌ലർ വിചാരിച്ചിരുന്നത്, എന്നാൽ തന്റെ ശില്പവേല തനിക്കുവേണ്ടി സംസാരിക്കും എന്നുപറഞ്ഞ് അയാൾ പിന്മാറുകയായിരുന്നു.[2] അടുത്തതായി രാജ്യത്ത് എങ്ങുനിന്നും വന്ന പന്തംകൊളുത്തി പ്രകടനങ്ങൾ ഹിറ്റ്‌ലർ ഭരണകേന്ദ്രത്തിലെ ഒരു ബാൽക്കണിയിൽ നിന്നും വീക്ഷിച്ചു[1]. പിന്നീട് പാതിരാത്രിക്ക് ഏവരും അയാളെ അഭിനന്ദിച്ചുകൊണ്ട് പുരസ്‌കാരങ്ങൾ അയാൾക്കു നൽകി. പ്രതിമകൾ, ഓടുകൊണ്ടുള്ള ശിൽപ്പങ്ങൾ, പോർസലീൻ, എണ്ണച്ചായചിത്രങ്ങൾ, അലങ്കാരങ്ങൾ, അപൂർവ നാണയങ്ങൾ, പുരാതന ആയുധങ്ങൾ, അതു കൂടാതെ മറ്റനവധി സമ്മാനങ്ങളും. ചിലരെ ഹിറ്റ്‌ലർ അഭിനന്ദിച്ചു, ചിലരോട് തമാശ പറഞ്ഞു, മിക്കവരെയും അവഗണിക്കുകയും ചെയ്തു[1]. ബെർളിൻ പുനർനിർമ്മിക്കുമ്പോൾ പണിയാൻ ഉദ്ദേശിക്കുന്ന വിജയകവാടത്തിന്റെ ഒരു മാതൃക സ്പീർ ഹിറ്റ്‌ലറിനു സമ്മാനിച്ചു[3] ഹിറ്റ്‌ലറുടെ പൈലറ്റാവട്ടെ, ആ വർഷം ഒടുവിൽ ഹിറ്റ്‌ലറുടെ ഔദ്യോഗികവിമാനമായിട്ട് ഉണ്ടാക്കാൻ പോകുന്ന വിമാനത്തിന്റെ മാതൃകയാണ് നൽകിയത്.[4]

സൈനിക പരേഡ്

[തിരുത്തുക]
Soldiers of the Leibstandarte SS Adolf Hitler march through Berlin during the military parade

നാസിസാമ്രാജ്യത്തിന്റെ സൈനികശക്തി പ്രദർശിപ്പിക്കൽ ആയിരുന്നു പിറന്നാൾ ആഘോഷത്തിന്റെ കാര്യമായ ഭാഗം. പാശ്ചാത്യശക്തികൾക്ക് ഒരു മുന്നറിയിപ്പ് നൽകലായിരുന്നു ഇതിന്റെ ലക്ഷ്യം.[1] അഞ്ചു മണിക്കൂർ നീണ്ടുനിന്ന പരേഡിൽ കര-നാവിക-വ്യോമസേനകളുടെ 12 വീതം കമ്പനികൾ കൂടാതെ എസ് എസ്സിന്റെ സംഘങ്ങളും ഉണ്ടായിരുന്നു. ആകെ അരലക്ഷത്തോളം അംഗങ്ങൾ ആയിരുന്നു പരേഡിനുണ്ടായിരുന്നത്.[5][6] 162 യുദ്ധവിമാനങ്ങൾ ബെർളിനുമുകളിൽക്കൂടി പറന്നു.[6] ക്ഷണിതാക്കളിൽ 20000 ഔദ്യോഗിക അതിഥികൾ ഉണ്ടായിരുന്നു,[7] അവരെക്കൂടാതെ പതിനായിരക്കണക്കിന് ആൾക്കാർ പരേഡ് വീക്ഷിച്ചു.[5] ദീർഘദൂരവ്യോമപ്രതിരോധത്തോക്കുകൾ, യന്ത്രവൽകൃത കാലാൾപ്പടകൾ, വ്യോമപ്രതിരോധസംവിധാനങ്ങൾ എന്നിവയെല്ലാം പരേഡിൽ പ്രദർശിപ്പിച്ചു.[8] പരിപാടിയുടെ സംഘാടകനായ ഗീബൽസ്,[9] ജർമൻ ജനതയോടുള്ള പ്രക്ഷേപണത്തിൽ ഇങ്ങനെ പറഞ്ഞു.

The Reich stands in the shadow of the German sword. Trade and industry, and cultural and national life flourish under the guarantee of the military forces. The name of Herr Hitler is our political programme. Imagination and realism are harmoniously combined in the Führer.[7]

Military leaders throughout the country gave addresses to their troops to celebrate the occasion. Some, such as Major General (later Generalfeldmarschall) Erich von Manstein, were especially effusive in their praise for their supreme commander.[10] Official guests representing 23 countries took part in the celebrations. Papal envoy Cesare Orsenigo, the President of the Slovak Republic Jozef Tiso, the heads of the branches of Nazi Germany's armed forces, and mayors of German cities offered birthday congratulations at the chancellery.[5][6] Hitler and Italian dictator Benito Mussolini exchanged telegrams assuring each other that the friendship between Germany and the Kingdom of Italy (both ruled by fascist regimes at the time) could not be disturbed by their enemies.[11] The ambassadors of the United Kingdom, France and the United States were not present at the parade, having been withdrawn after Hitler's march into Czechoslovakia in 1938.[1] The U.S. was represented at the troop review by chargé d'affaires Raymond H. Geist.[6] U.S. President Franklin D. Roosevelt did not congratulate Hitler on his birthday, in accordance with his practice of not sending birthday greetings to anyone but ruling monarchs.[12] King George VI of the United Kingdom dispatched a message of congratulation to Hitler; but due to the strained relations between the two countries, his advisors had considered whether the King should ignore the birthday altogether.[13] There was no Polish representation at the parade.[1]

അവലംബം

[തിരുത്തുക]

സ്രോതസ്സുകൾ

[തിരുത്തുക]

പുസ്തകങ്ങളിൽ

[തിരുത്തുക]
  • Hoffmann, Hilmar (1997). The Triumph of Propaganda: Film and National Socialism, 1933–1945. Berghahn Books. ISBN 978-1-57181-122-6. {{cite book}}: Invalid |ref=harv (help)
  • Kershaw, Ian (2000). Hitler: 1936–1945: Nemesis. Norton Publishing. ISBN 978-0-393-32252-1. {{cite book}}: Invalid |ref=harv (help)
  • Speer, Albert (1970). Inside the Third Reich. Orion Books. ISBN 978-1-84212-735-3. {{cite book}}: Invalid |ref=harv (help)
  • Stein, Marcel (2007). Field Marshal Von Manstein: The Janushead – A Portrait. Helion & Company. ISBN 978-1-906033-02-6. {{cite book}}: Invalid |ref=harv (help)
  • Sterling, Christopher (2008). Military Communications: From Ancient Times to the 21st Century. ABC-CLIO. ISBN 978-1-85109-732-6. {{cite book}}: Invalid |ref=harv (help)

ഇന്റർനെറ്റിൽ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]