അടിവാക്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇത്ര നാഴിക പുലർന്നു എന്നും ഇത്ര നാഴിക പകൽ ഉണ്ട് എന്നും അടിവാക്യംകൊണ്ട് കണക്കാക്കിയിട്ടുള്ള പട്ടിക. (21/2 നാഴിക = 1 മ. അ = അടി (ചുവട്ടടി), അം = അംഗുലം)

പാദംകൊണ്ട് നിഴലിന്റെ നീളം അളന്ന് സമയം നിർണയിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സൂത്രവാക്യമാണ്‌ അടിവാക്യം. ഇതിന് അടിയളവുവാക്യം എന്നും പേരുണ്ട്.

കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ കുട്ടികൾ അക്ഷരാഭ്യാസം കഴിഞ്ഞാൽ ഗീർനശ്ശ്രേയഃ എന്ന ഉച്ചാരണത്തോടെ അടിവാക്യം, നക്ഷത്രവാക്യം മുതലായവ ഉരുവിടുക പതിവായിരുന്നു. ചുവട്ടടിയെ നാഴിക ആയും വിനാഴിക ആയും മാറ്റുന്നതിനുള്ള സൂത്രങ്ങൾ അടിവാക്യത്തിൽ ഉൾപെടുന്നു. സൂര്യോദയം കഴിഞ്ഞ് ഇത്ര സമയം ആയെന്നും അസ്തമയത്തിന് ഇത്ര സമയം ഉണ്ടെന്നും ഈ വാക്യങ്ങൾ ഉപയോഗിച്ച് തിട്ടപ്പെടുത്താറുണ്ട്. ഈ സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്നതാണ് പിന്നീട് പ്രചാരത്തിൽ വന്ന സൂര്യഘടികാരം (Sun-dial)


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിവാക്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടിവാക്യം&oldid=2279839" എന്ന താളിൽനിന്ന് ശേഖരിച്ചത്