വിനാഴിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകമാണ്‌ വിനാഴിക. ഒരു നാഴികയുടെ അറുപതിലൊന്നാണ്‌ ഒരു വിനാഴിക. രണ്ടര വിനാഴികയാണ്‌ ഒരു മിനിറ്റ്.

ഒരു ദിവസത്തെ 60 നാഴികകളായി തിരിച്ചിരിക്കുന്നു. നാഴികയെ വീണ്ടും 60 വിനാഴികകളായും തിരിച്ചിരിക്കുന്നു. അതായത് ഒരു വിനാഴിക സമയം കൊണ്ട് ഭൂമി 0.1 ഡിഗ്രി തിരിയുന്നു. ഒരു ദിവസത്തിൽ 3600 വിനാഴികകളുണ്ട്. [1]

നമുക്ക് കാലത്തിന്റെ (സമയത്തിന്റെ) ഏറ്റവും താഴെ തട്ടിൽ നിന്നും തുടങ്ങാം.

24 നിമിഷം........ 1 വിനാഴിക 60 വിനാഴിക..... 1 നാഴിക 21/2 നാഴിക...... 1 മണിക്കൂർ 3 മണിക്കൂർ...... 1 യാമം 24 മണിക്കൂർ.... 1 ദിവസം 7 ദിവസം .......... 1 ആഴ്ച 15 ദിവസം......... 1 പക്ഷം 30 ദിവസം ....... 1 മാസം 2 മാസം .......... 1 ഋതു 3 ഋതു ............. 1അയനം 2 അയനം ........ 1 വർഷം ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം..

കൃതയുഗം = 17,28,000 വർഷം, ത്രേതായുഗം=12,96,000 വർഷം, ദ്വാപരയോഗം= 8,64,000 വർഷം, കലിയുഗം = 4,32,000 വർഷം.

4 യുഗങ്ങൾ - 1ചതുർയുഗം 71ചതുർയുഗം- 1 മന്വന്തരം 14 മന്വന്തരം - 1കല്പം

ഒരു "കല്പാന്തകാലം"..

വർഷങ്ങളാക്കി പറഞ്ഞാൽ.... 43,20,000 X 71x 14 = ??? =4,29,40,80,000 ( നാനൂറ്റി ഇരുപത്തൊൻപത് കോടി നാല്പതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ...!!!! )

മറ്റു വിവരങ്ങൾ[തിരുത്തുക]

  1. ക്ഷണം എന്നതാണു ഏറ്റവും ചെറിയ അളവ്(ഒരു കൂർത്ത സൂചി കൊണ്ഡ് ഒരു ഇല കുത്തുന്ന സമയം)‌
  2. 30 ക്ഷണം :- 1 ത്രുതി
  3. 30 ത്രുതി :- 1 കല
  4. 30 കല :- 1 നിമിഷം
  5. 4 നിമിഷം :- 1 ഗണിതം
  6. 10 ഗണിതം :- 1 നെടുവീർപ്പ്
  7. 6 നെടുവീർപ്പ്:- 1 വിനാഴിക(240 നിമിഷം)
  8. 60 വിനഴിക :- 1 നാഴിക
  9. 60 നാഴിക :- 1 ദിവസം

ഒരു ദിവസം 24 മണിക്കൂർ ആയതിനാൽ 2.5 നാഴിക 1 മണിക്കൂർ.അതുപൊലെ തന്നെ ഒരു ദിവസം 864,000 നിമിഷവും ആണ്,നൂതന സമയ സിത്ധാന്തം അനുസരിച്ചു 1 ദിവസം 86,400 സെകൻഡുകൾ ആണ്, അതായതു

1 സെകൻഡ് :- 10 നിമിഷം

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിനാഴിക&oldid=2602559" എന്ന താളിൽനിന്ന് ശേഖരിച്ചത്