അടിത്തിട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നദിയുടെ ഗതിമാറുമ്പോൾ ഉണ്ടാകുന്ന എക്കൽത്തിട്ടാണ് അടിത്തിട്ട് (bottom). അപരദന (erosion) ത്തിൻറെ ഫലമായി നദീമാർഗങ്ങളുടെ ആഴവും പരപ്പും വർദ്ധിക്കുന്നു. നദീതലത്തിലുള്ള ശിലകൾ ഭിന്നസ്വഭാവത്തിലുള്ളതാവുമ്പോൾ, തലത്തിൻറെ ഒരുഭാഗം മാത്രം കുഴിയാനും മറുഭാഗത്ത് എക്കൽ അടിഞ്ഞുകൂടാനും ഇടയാകുന്നു. വെള്ളം ഇറങ്ങുമ്പോൾ നീർച്ചാൽ കൂടുതൽകുഴിവുള്ള ഭാഗങ്ങളിലേക്ക് ഒതുങ്ങുന്നു. വശങ്ങളിൽ എക്കൽ അടിഞ്ഞ് ഫലഭൂയിഷ്ടമായ തിട്ടുകൾ രൂപം കൊള്ളുന്നു. തീവ്രവും പാർശ്വീകവുമായ അപരദനത്തിൻറെ ഫലമായി നദി എതിർ ഭാഗത്തേക്കുനീങ്ങി ഒഴുകാൻ തുടങ്ങിയാൽ ഈതിട്ടുകൾ വെള്ളപ്പൊക്കകാലത്തുപോലും ക്രമത്തിലധികം നിമജ്ജിതമാകുന്നില്ല. ഇവയാണ് അടിത്തിട്ടുകൾ എന്നറിയപ്പെടുന്നത്. സ്വയം ഗതിമാറുന്ന നദികളിൽ ഇത്തരം തിട്ടുകൾ ധാരാളമായി ഉണ്ടാവുന്നു. മിസിസിപ്പിയിലെ ഇത്തരം ഭൂരൂപങ്ങളാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയിൽ ബ്രഹ്മപുത്രനദിയുടെ പാർശ്വങ്ങളിലെ വളക്കൂറുള്ള ചണനിലങ്ങളൊക്കെത്തന്നെ ഇത്തരം തിട്ടുകളാണ്.

"https://ml.wikipedia.org/w/index.php?title=അടിത്തിട്ട്&oldid=1095863" എന്ന താളിൽനിന്ന് ശേഖരിച്ചത്