ഉള്ളടക്കത്തിലേക്ക് പോവുക

അക്വാബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്വാബാ
العقبة
City
Aqaba in Jordan, on the Gulf of Aqaba.
Aqaba in Jordan, on the Gulf of Aqaba.
Country Jordan
GovernorateAqaba Governorate
Founded4000 B.C.
Authority Established2001
സർക്കാർ
 • തരംAutonomous authority
 • Chief CommissionerMohamed Saqer
വിസ്തീർണ്ണം
 • City
375 ച.കി.മീ. (145 ച മൈ)
ജനസംഖ്യ
 (2009 est.)[1]
 • City
1,03,100
 • മെട്രോപ്രദേശം
1,08,500
 Data refers to Aqaba Special Economic Zone
സമയമേഖലUTC+2 (Jordan Standard Time)
 • Summer (DST)UTC+3 (observed)
ഏരിയ കോഡ്+(962)3
വെബ്സൈറ്റ്http://www.aqaba.jo

ജോർദാനിലെ ഏക തുറമുഖപട്ടണമാണ് അക്വാബ. റോമൻ ഭരണകാലത്ത് അയ്ലാനാ എന്ന പേരിൽ ഇവിടം അറിയപ്പെട്ടിരുന്നു; അക്കാബത്ത് അയ്ല എന്ന പേർ ലോപിച്ചതാണ് അക്വബാ. ചെങ്കടലിന്റെ വടക്കു കിഴക്കു ഭാഗത്തുള്ള അക്വബാ ഉൾക്കടലിന്റെ തീരത്താണ് ചരിത്രപ്രസിദ്ധമായ ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

മനോഹരമായ ഈന്തപ്പനത്തോട്ടങ്ങളും ശുദ്ധജല തടാകങ്ങളും നിറഞ്ഞ ഈ നഗരം റോമാക്കാർ ഒരു സൈനിക തുറമുഖമായി ഉപയോഗിച്ചിരുന്നു. അവർ നിർമിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാം. ബൈബിളിൽ പരാമർശിക്കുന്ന ഏലാത്ത് (ഏലോത്ത്) ഇവിടമായിരുന്നുവെന്നും സോളമന്റെ കപ്പൽസംഘം ഇവിടെനിന്നാണ് ഒഫീറിലേക്കു പുറപ്പെട്ടതെന്നും കരുതപ്പെടുന്നു. റോമാക്കാർ ഇവിടെനിന്ന് മാൻ, പെത്തറ എന്നിവിടങ്ങളിലേക്കു റോഡുകൾ നിർമിച്ചു. എ.ഡി. 10-ം ശതത്തിൽ അറബ് ഭൂമിശാസ്ത്രജ്ഞർ ഏലാത്തിനെ പലസ്തീനിലെ തുറമുഖപട്ടണമായും ഹിജാസിലെ വ്യാപാരകേന്ദ്രമായും വിവരിച്ചുകാണുന്നുണ്ട്.[2]

സുൽത്താൻ സലാഹുദ്ദീന്റെ (Saladin) കാലംവരെ (12-ം ശതകം) ഈജിപ്തിൽനിന്നുള്ള ഹജ്ജ് തീർഥയാത്രക്കാരുടെ താവളമായിരുന്നു അക്വബാ. എന്നാൽ തീർഥാടകർ കപ്പൽമാർഗ്ഗം ജിദ്ദയിലൂടെ പോകുവാൻ തുടങ്ങിയതിന്റെ ഫലമായി ഈ നഗരത്തിന്റെ പ്രാധാന്യം കുറഞ്ഞു. ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ അക്വബാ കൈവശപ്പെടുത്തിയിരുന്നു. 1917-ൽ ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കിയുടെ ആധിപത്യത്തിൽ നിന്നും, ലോറൻസിന്റെ നേത്രത്ത്വത്തിൽ ഇംഗ്ലീഷുകാർ അക്വബാ പിടിച്ചെടുത്തു. 1925 വരെ ഹിജാസിന്റെ ഭാഗമായിരുന്നു. വഹാബി ആക്രമണത്തെ ഭയന്ന് ഇംഗ്ളീഷുകാർ അക്വബാ-മാൻ പ്രവിശ്യ (Aqaba maan province) നേരിട്ടുള്ള ഭരണത്തിൻ കീഴിലാക്കി. 1946-ൽ ഈ പ്രദേശം സ്വതന്ത്ര ട്രാൻസ്ജോർദാൻ രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജോർദാനും ബ്രിട്ടനും ചേർന്നു ഈ തുറമുഖപട്ടണം വികസിപ്പിച്ചു. 1967-ലെ അറബി-ഇസ്രയേൽ സംഘട്ടനത്തെ തുടർന്നു അക്വബാ ഇസ്രയേൽ കൈവശമാക്കി. ഇപ്പോൾ (2006) ജോർദാനിലെ ഒരു ഗവർണറേറ്റാണ് അക്വബ.[3]

അവലംബം

[തിരുത്തുക]
  1. [1]
  2. Aqaba [2] Archived 2010-09-02 at the Wayback Machine
  3. Dive Aqaba - PADI Dive Center - Red Sea - Jordan [3]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വാബ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്വാബ&oldid=3775425" എന്ന താളിൽനിന്ന് ശേഖരിച്ചത്