അംബോസെലി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Amboseli National Park
Map showing the location of Amboseli National Park
അംബോസെലി ദേശീയോദ്യാനത്തിന്റെ സ്ഥാനം
സ്ഥാനം കജിയാഡോ കൗണ്ടി,  Kenya
സമീപ നഗരം നയ്റോബി
നിർദ്ദേശാങ്കം 02°38′29″S 37°14′53″E / 2.64139°S 37.24806°E / -2.64139; 37.24806Coordinates: 02°38′29″S 37°14′53″E / 2.64139°S 37.24806°E / -2.64139; 37.24806
വിസ്തീർണ്ണം 392 കി.m2 (151 ച മൈ)
സ്ഥാപിതം 1974 -ദേശീയോദ്യാനം (1906-ൽ സംരക്ഷിത വനമേഖല))
സന്ദർശകർ 120,000 (estimated) (in 2006)
ഭരണസമിതി Kenya Wildlife Service, Olkejuado County Council and the മസായ് ഗോത്രം)

അംബോസെലി ദേശീയോദ്യാനം (മുൻപ് മസായ് അംബൊസെലി ഗെയിം റിസർവ്), കെനിയയിലെ കജിയാഡോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കെനിയ-ടാൻസാനിയ അതിർത്തിയിലുടനീളം പരന്നു കിടക്കുന്ന ആവാസവ്യവസ്ഥയുടെ കാമ്പായ 8,000 ചതുരശ്ര കിലോമീറ്റർ (3,100 ചതുരശ്ര മൈൽ) ഉൾപ്പെടെ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി, 39,206 ഹെക്ടർ (392 കിമീ2) അഥവാ 151 ചതുരശ്ര മൈലാണ്.[1]

ഇവിടുത്തെ പ്രാദേശിക ജനങ്ങൾ പ്രധാനമായും മസായ് വർഗ്ഗക്കാരാണ്. എന്നാൽ രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഈ പ്രദേശത്തെ വിജയകരമായ ടൂറിസവും ചതുപ്പുനിലങ്ങളുടെ സാമീപ്യത്താലുള്ള സമ്പന്നമായ കൃഷിയും ആകർഷിക്കുകയും ഈ മേഖലയിലേയ്ക്കു കുടിയേറുകയും ചെയ്തു. ഈ തുച്ഛമായ മഴയുള്ള പ്രദേശം (ശരാശരി 350 mm (14 in)) പക്ഷിനിരീക്ഷകരുടെ പറുദീസയാണ്. ജല പക്ഷികൾ, പെലിക്കൺ, കിംഗ്ഫിഷർ, ക്രേക്സ്, ഹാംമെർകോപ്പുകൾ തുടങ്ങി 400 ഇനം പക്ഷികളെ ഇവിടെ കാണുവാൻ സാധിക്കുന്നു.

അവലംബം[തിരുത്തുക]

  1. "World Database on Protected Areas: Amboseli Nationalpark". sea.unep-wcmc.org. ശേഖരിച്ചത് 2008-07-28. 
"https://ml.wikipedia.org/w/index.php?title=അംബോസെലി_ദേശീയോദ്യാനം&oldid=2719340" എന്ന താളിൽനിന്നു ശേഖരിച്ചത്