ഹേജിയ സോഫിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹേജിയ സോഫിയ
Aya sofya.jpg
കെട്ടിടം
പഴയ പേര്‌ സാന്റ സോഫിയ,അയ സോഫിയ,സെന്റ് സോഫിയ
തരം ആരാധനാലയം
വാസ്തുശൈലി ബൈസാന്തിയന്‍ വാസ്തുവിദ്യ
സ്ഥിതി ചെയ്യുന്ന സ്ഥലം ഇസ്താംബുള്‍, തുര്‍ക്കി
Current tenants മ്യൂസിയം
നിര്‍മാണം
നിര്‍മ്മാണം തുടങ്ങിയ തീയതി A.D. 532
പൂര്‍ത്തിയാക്കിയ തീയതി A.D.537
രൂപകല്പന
ശില്പി Isidore of Miletus
Anthemius of Tralles

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ ഹേജിയ സോഫിയ. ഇപ്പോള്‍ ഇതു ഒരു മ്യൂസിയമാണ്‌. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ്‌ ഇന്നു നിലനില്‍ക്കുന്ന ദേവാലയം നിര്‍മ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടന്ന മൂന്നാമത്ത ആരാധനാലയമായിരുന്നു ഇത്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ്‌ ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ്‌ നിര്‍മ്മാണം പൂര്ത്തിയാക്കിയത്. പ്രാചീന ലത്തീന്‍ വാസ്തുകലാശൈലിയില്‍ നിര്‍മ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു.

എ.ഡി.440ലുണ്ടായ കലാപപരമ്പരകളില്‍ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു.തിയോഡോസിയസ് രണ്ടാമന്റെ നേതൃത്വത്തില്‍ 405 ഒക്ടോബര്‍ 10നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.

532 ഫെബ്രുവരി 23നാണ്‌ ജസ്റ്റിനിന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മൂന്നാമതൊരു ദേവാലയം നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോര്‍ മിലെറ്റസും,ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും സിറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മ്മാണം. 537 ഡിസംബര്‍ 27ഓടുകൂടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

1453-ലെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനത്തിനു ശേഷമാണ്‌ ഹേജിയാ സോഫിയ മുസ്ലിം ദേവാലയമായി മാറിയത്. ഒട്ടോമന്‍ ഭരണാധികാരികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത്.

1935-ല്‍ തുര്‍ക്കി റിപ്പബ്ലിക്കിന്റെ രൂപീകരണത്തിനു ശേഷം ഹേജിയ സോഫിയ ഒരു മ്യൂസിയമായി പ്രഖ്യാപിച്ചു. 1931-ല്‍ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു.

"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%87%E0%B4%9C%E0%B4%BF%E0%B4%AF_%E0%B4%B8%E0%B5%8B%E0%B4%AB%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം