ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Hard Disk Drive
Hard disk platter reflection.jpg
An IBM hard disk drive with the metal cover removed. The platters are highly reflective. A screwdriver bit is placed into one of six screws that clamp the stack of platters and spacers. In the center, below the screws and clamping plate, is the motor that spins the platters.
Date Invented: September 13 1956
Invented By: An IBM team led by Rey Johnson
Connects to:
Market Segments:

കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ സ്ഥിരമായി സംഭരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഹാര്‍ഡ് ഡിസ്ക് ഡ്രൈവ് അഥവ ഹാര്‍ഡ് ഡിസ്ക്. ഹാര്‍ഡ് ഡിസ്ക് രണ്ടാം തരം മെമ്മറി ആയി ആണു ഉപയോഗിക്കുന്നത്. കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് ആണ് ഹാര്‍ഡ് ഡിസ്കില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ എന്നിവ ഹാര്‍ഡ് ഡിസ്കില്‍ ആണു സംഭരിച്ചിരിക്കുന്നത്. പ്രവര്‍ത്തന സമയത്ത് ഇവ പ്രഥമ മെമ്മറിയിലേക്ക് താല്‍ക്കാലികമായി ശേഖരിക്കപ്പെടുന്നു.

[തിരുത്തുക] സാങ്കേതികവിദ്യ

ഒരു ദ്വയാംശ അക്കം സൂക്ഷിച്ച് വെക്കുവാന്‍ വേണ്ടി കാന്തീകവസ്തുവിനെ ദിശകളിലേക്ക് കാന്തീകരിക്കുകയാണ്‌ ചെയ്യുന്നത്. ശേഖരിച്ച ഡാറ്റ റീഡ് ചെയ്യുവാന്‍ വേണ്ടി ഏത് വശത്തേക്കാണ്‌ കാന്തീകവസ്തു കന്തീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസിലാക്കുകയും ചെയ്യുന്നു. ഒരു ദണ്ഡില്‍ ഘടിപ്പിക്കപ്പെട്ട ഒന്നോ അതില്‍ കൂടുതലുള്ള ഡിസ്ക് രൂപത്തിലുള്ള പ്ലേറ്ററുകള്‍ ഇതാണ്‌ ഹാര്‍ഡ് ഡിസ്കിന്റെ പൊതു ഘടന. അലൂമിനിയം ലോഹസങ്കരം, ഗ്ലാസ് പോലെയുള്ള കന്തികമല്ലാത്ത വസ്ത്ക്കള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയായിരിക്കും ഈ പ്ലേറ്റുകള്‍ അതില്‍ കാന്തീക വസ്തു പൂശിയിരിക്കും. മുന്‍കാലങ്ങളില്‍ അയണ്‍ഓക്സൈഡ് പോലെയുള്ള കാന്തിക വസ്തുക്കളായിരുന്നു ഉപയോഗിച്ചിരിക്കുന്നത്, ഇപ്പോഴുളളവയില്‍ കോബാള്‍ട്ട് ലോഹസങ്കരങ്ങളാണ്‌ ഉപയോഗിക്കപ്പെടുന്നത്.

ഈ പ്ലേറ്ററുകള്‍ ഉയര്‍ന്ന വേഗതയില്‍ കറക്കുന്നു. റീഡ്-റൈറ്റ് ഹെഡുകള്‍ (read-write heads) എന്നറിയപ്പെടുന്ന ഭാഗമാണ്‌ പ്ലേറ്ററുകളില്‍ നിന്ന് വിവരങ്ങള്‍ വായിക്കുകയും അതിലേക്ക് വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഓരോ പ്ലേറ്റിന്റെയും ഒരോ വശത്തും ഇത്തരം ഹെഡുകള്‍ ഉണ്ടാകും, ഒരു പൊതുവായ ദണ്ഡില്‍ ഘടിപ്പിക്കപ്പെട്ടിരിക്കും ഈ ഹെഡുകള്‍, അതിനാല്‍ എല്ലാ ദണ്ഡുകളും ഒരേ പോലെയാണ്‌ നീങ്ങുക. ഹെഡും പ്ലേറ്റിന്റെ ഉപരിതലവും തമ്മിലുള്ള അകലം വളരെ കുറവായിരിക്കും (പുതുതായി ഇറങ്ങുന്നവയില്‍ ഇത് ഏതാനും ദശനാനോമീറ്ററുകള്‍ മാത്രമാണ്‌). പ്ലേറ്റിന്റെ ഉപരിതലത്തില്‍ പതിപ്പിക്കപ്പെട്ട കാന്തിക വസ്തുവിന്റെ കന്തിക ദിശ മനസിലാക്കാനും അവയുടെ ദിശയില്‍ മാറ്റം വരുത്തുവാനും കഴിവുള്ളവയാണ്‌ ഇത്തരം ഹെഡുകള്‍. ഒരു കൈ സമാന ഘടകം ഇവയെ കമാനാകൃതിയില്‍ ചലിപ്പിക്കുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന പ്ലേറ്ററിന്റെ ഉപരിതലത്തിന്റെ എല്ലായിടത്തേക്കും നീങ്ങുവാന്‍ ഇത് ഹെഡുകളെ സഹായിക്കുന്നു. ഈ കൈകളെ ചലിപ്പിക്കുവാന്‍ വേണ്ടി വോയിസ് കോയില്‍ (പഴയ രൂപഘടനകളില്‍) അല്ലെങ്കില്‍ സ്റ്റെപ്പെര്‍ മോട്ടോര്‍ ഉപയോഗിക്കുന്നു.

[തിരുത്തുക] ഹാര്‍ഡ് ഡിസ്ക് നിര്‍മ്മാതാക്കള്‍

20 GB ഹാര്‍ഡ് ഡിസ്ക്.

[തിരുത്തുക] ഡിസ്ക് ഇന്‍റര്‍ഫേസുകള്‍

Acronym or abbreviation Meaning വിവരണം
SASI Shugart Associates System Interface Historical predecessor to SCSI.
SCSI സ്മാള്‍ കമ്പ്യുട്ടര്‍‍ സിസ്റ്റം ഇന്‍റര്‍ഫേസ് Bus oriented that handles concurrent operations.
സാസ് Serial Attached SCSI Improvement of SCSI, uses serial communication instead of parallel.
ST-506 Historical Seagate interface.
ST-412 Historical Seagate interface (minor improvement over ST-506).
ESDI Enhanced Small Disk Interface Historical; backwards compatible with ST-412/506, but faster and more integrated.
ATA Advanced Technology Attachment Successor to ST-412/506/ESDI by integrating the disk controller completely onto the device. Incapable of concurrent operations.
സാറ്റ സീരിയല്‍ എ.റ്റി.എ. Modification of ATA, uses serial communication instead of parallel.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം