വേഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദാത്തബലതന്ത്രം
History of classical mechanics · Timeline of classical mechanics
കാ·സം·തി

ചലനത്തിന്റെ നിരക്ക് അഥവാ ദൂരത്തിലുള്ള മാറ്റത്തിന്റെ നിരക്കാണ് വേഗം.

വേഗം ഒരു അദിശ അളവാണ്. വേഗത്തിന് തത്തുല്യമായ സദിശ അളവാണ് പ്രവേഗം. പ്രവേഗത്തെ അളക്കുന്ന അതേ ഏകകത്തിലാണ് വേഗവും അളക്കുന്നത്. എന്നാൽ പ്രവേഗത്തിലുള്ള ദിശാ ഘടകം വേഗത്തിലില്ല. അതിനാൽ പ്രവേഗത്തിന്റെ പരിമാണ ഘടകമാണ് വേഗം എന്ന് പറയാം.

സ്ഥിരവേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തു x ദൂരം t സമയംകൊണ്ട് സഞ്ചരിച്ചാൽ വേഗം;

v = \frac {x}{t}

എന്നാൽ പല സന്ദർഭങ്ങളിലും വസ്തുക്കൾ സ്ഥിര വേഗത്തിലല്ല സഞ്ചരിക്കുന്നത്. ഉദാഹരണമായി ഒരു വാഹനം 2 മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ സഞ്ചരിച്ചാൽ ആ സമയത്തെ അതിന്റെ ശരാശരി വേഗം മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ ഓരോ ക്ഷണത്തിലുമുള്ള വേഗം വ്യത്യസ്തമായിരിക്കാം. ത്വരണത്തിലുള്ള ഒരു വസ്തുവിന്റെ തൽക്ഷണ വേഗം;

v = \left|\frac {dx}{dt}\right|

ഇതിൽ, വസ്തു dt എന്ന വളരെ ചെറിയ സമയത്തിൽ സഞ്ചരിച്ച ദൂരമാണ് dx. ഒരു വസ്തു t സമയത്തിൽ ആകെ x ദൂരം സഞ്ചരിക്കുകയാണെങ്കിൽ ആ സമയത്ത് വസ്തുവിന്റെ ശരാശരി വേഗത;

\bar{v} = \left|\frac {x}{t}\right|

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വേഗം&oldid=1716939" എന്ന താളിൽനിന്നു ശേഖരിച്ചത്