ആക്കം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് സംവേഗം അഥവാ ആക്കം. സംവേഗം എന്നത് പിണ്ഡം × പ്രവേഗം ആണ് (p = mv). ആക്കത്തിന്റെ യൂണിറ്റ് Kg m/s ആകുന്നു. [1]
[തിരുത്തുക] ആക്കസംരക്ഷണ നിയമം
ബാഹ്യബലം ഉപയോഗിക്കുന്നില്ലെങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ സംവേഗം എപ്പോഴും സ്ഥിരമായിരിക്കും.
[തിരുത്തുക] ചലന നിയമത്തിൽ
ഒരു വസ്തുവിനുണ്ടാകുന്ന സംവേഗ വ്യതിയാനത്തിന്റെ നിരക്ക് അതിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലും സംവേഗവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും എന്നാണ് ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിൽ പറയുന്നത്.
[തിരുത്തുക] അവലംബം
- ↑ ഒൻപതാം തരം പാഠപുസ്തകം, പി. ഡി. എഫ്. മലയാളം.
