ഹരിഹരൻ (ഗായകൻ)
ഹരിഹരൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
തൊഴിൽ(കൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1977–present |
പ്രശസ്തനായ ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമാണ് എ. ഹരിഹരൻ. ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽ പാടിവരുന്നു. ഗസൽ ആലാപനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഫ്യൂഷൻ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവുകൂടിയാണ്. 2004-ൽ പത്മശ്രീ നൽകി ഭാരതസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങൾ,തമിഴ് ഹിന്ദി മലയാളം ചലച്ചിത്രങ്ങളിലൂടെ മികച്ച ഗാനങ്ങൾ, ലെസ്ലി ലൂയിസ് എന്ന ഗായകനുമായിച്ചേർന്ന് 'കൊളൊണിയൽ കസിൻസ്' എന്ന ഇന്ത്യൻ ഇംഗ്ലീഷ് ആൽബം എന്നിവ ഹരിഹരന്റേതായുണ്ട്.
ജീവിതരേഖ
[തിരുത്തുക]തമിഴ്നാട് സ്വദേശി ശ്രീ അനന്തസുബ്രമണിയുടെയും ശ്രീമതി അലമേലുവിന്റെയും മകനായി 1955 ഏപ്രിൽ 3-ന് തിരുവനന്തപുരത്ത് ഒരു അയ്യർ കുടുമ്പത്തിൽ ജനനം. കർണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ മാതാവിൽനിന്ന് പഠിച്ചു. യൌവ്വനത്തിൽ മെഹ്ദി ഹസ്സ്ന്റെ ഗസലുകളിൽ ആകൃഷ്ടനായി. ഉസ്താദ് ഗുലാം മുസ്തഫ ഖാനിൽ നിന്നും ഹിന്ദുസ്താനി പഠനം നടത്തി.
ചിത്രശാല
[തിരുത്തുക]-
ഹരിഹരൻ
-
ഹരിഹരൻ
-
ഹരിഹരൻ
- 1955-ൽ ജനിച്ചവർ
- ഏപ്രിൽ 3-ന് ജനിച്ചവർ
- മലയാളചലച്ചിത്രപിന്നണിഗായകർ
- തമിഴ് ചലച്ചിത്രപിന്നണിഗായകർ
- ഹിന്ദി ചലച്ചിത്രപിന്നണിഗായകർ
- തെലുഗു ചലച്ചിത്രപിന്നണിഗായകർ
- ഗസൽ ഗായകർ
- കന്നഡ ചലച്ചിത്രപിന്നണിഗായകർ
- മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മലയാളം ഗസൽ ഗായകർ
- അപൂർണ്ണ ജീവചരിത്രങ്ങൾ