സ്ക്വയർ വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Square One
SquareOneMJ promo poster
സംവിധാനംDanny Wu
രചന
  • Danny Wu
  • Shania Kumar
അഭിനേതാക്കൾ
വിതരണംYouTube
റിലീസിങ് തീയതി
  • സെപ്റ്റംബർ 28, 2019 (2019-09-28) (USA)
  • ഒക്ടോബർ 5, 2019 (2019-10-05) (UK)
  • ഒക്ടോബർ 5, 2019 (2019-10-05) (Worldwide)
  • നവംബർ 9, 2019 (2019-11-09) (China)
സമയദൈർഘ്യം83 minutes

ഡാനി വു സംവിധാനം ചെയ്ത 2019 ലെ അന്വേഷണാത്മക ഡോക്യുമെന്ററിയാണ് സ്ക്വയർ വൺ. ഇത് ഗായകൻ മൈക്കൽ ജാക്സനെതിരെ 1993 ഉയർന്ന ബാല ലൈംഗിക പീഡന ആരോപണത്തെയാണ് കേന്ദ്രീകരിക്കുന്നത് . [1] കേസുമായി ഏറ്റവും അടുത്ത ആളുകളുമായി അഭിമുഖത്തിലൂടെ പുതിയ തെളിവുകളും വിവരങ്ങളും കണ്ടെത്തുന്ന ഈ ഡോക്യുമെന്ററി ; ഇതുമായിട്ടു ബന്ധപ്പെട്ടുണ്ടായിരുന്ന കേസിലെ വിചാരണ സാക്ഷികൾ, ജാക്സന്റെ അനന്തരവൻ, 1993 ൽ പ്രോസിക്യൂട്ടറുടെ ലീഗൽ അസിസ്റ്റന്റ് എന്നിവരിൽ നിന്ന് പരസ്യമായി കേട്ടിട്ടില്ലാത്ത പ്രതികരണങ്ങൾ എന്നിവയും പങ്കുവെക്കുന്നുണ്ട് . [2]


ജാക്സന്റെ സമ്പൂർണ്ണ നിരപരാധിത്തിലേക്ക് വിരൽ ചൂണ്ടുന്ന ഈ ഡോക്ക്യൂമെന്ററി ഇദ്ദേഹം ആദ്യകാല ടാബ്ലോയിഡ് മാധ്യമങ്ങളുടെ ഇരയും അത് പോലെ അസൂയാലുവായ ഒരു പിതാവ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ ഇരയുമാണെന്നു വാദിക്കുന്നു .

ഈ ഡോക്ക്യൂമെന്ററി ക്രൊയേഷ്യൻ, ചെക്ക്, ഇംഗ്ലീഷ്, ഫിന്നിഷ്, ഫ്രഞ്ച്, ജർമ്മൻ, ഹീബ്രു, ഹംഗേറിയൻ, ഇറ്റാലിയൻ, പോളിഷ്, ബ്രസീലിയൻ പോർച്ചുഗീസ്, യൂറോപ്യൻ പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ് ക്രൊയേഷ്യൻ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് .

സംഗ്രഹം[തിരുത്തുക]

ഇവാൻ ചാൻഡലർ ജാക്സനെതിരെ ഉന്നയിച്ച യഥാർത്ഥ ലൈംഗിക പീഡന ആരോപണങ്ങൾ പരിശോധിക്കുന്ന ഒരു സ്വതന്ത്ര അന്വേഷണാത്മക ഡോക്യുമെന്ററിയാണ് സ്ക്വയർ വൺ. ഈ ചിത്രം പീപ്പിൾസ് വി ജാക്സൺ 2003 കേസി ലെ സാക്ഷി പട്ടികയിൽ ഉൾപ്പെട്ട ബാരി റോത്ത്മാന്റെ മുൻ നിയമ സെക്രട്ടറി, ജെറാൾഡിൻ ഹ്യൂസ് അടക്കം നാല് സ്ത്രീകൾ, ജാക്സന്റെ അനന്തരവൻ താജ് ജാക്സൻ അതുപോലെ അന്വേഷണാത്മക പത്രപ്രവർത്തകൻ ചാൾസ് തോംസൺ എന്നിവരുമായിട്ടുള്ള അഭിമുഖങ്ങൾ ഉൾക്കൊള്ളുന്നു . അന്തരിച്ച പോപ്പ് താരത്തിന്റെ സമ്പൂർണ്ണ നിരപരാധിത്വത്തിലേക്കും പകരം ആദ്യകാല ടാബ്ലോയിഡ് മാധ്യമങ്ങളുടെ ഇരയിലേക്കും വിരൽ ചൂണ്ടുന്ന ഒരു ശക്തമായ കേസ് ഈ സിനിമ നൽകുന്നു. [3]

റിലീസ്[തിരുത്തുക]

2019 സെപ്റ്റംബർ 28 ന് ടി‌സി‌എൽ ചൈനീസ് തിയേറ്ററിൽ‌ സ്‌ക്വയർ‌ വൺ‌ ആദ്യമായി പുറത്തിറങ്ങി. [4] 2019 ഒക്ടോബർ 5 ന് ലണ്ടനിൽ പ്രദർശിപ്പിച്ച ഈ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു . [5] 2019 നവംബർ ആദ്യം ഡാനി വു ചൈനയിൽ വിവിധ നഗരങ്ങളിൽ ചിത്രത്തിന്റെ പ്രദർശനാർത്ഥം പര്യടനം ആരംഭിച്ചു. [6]

സ്വീകരണം[തിരുത്തുക]

ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ നല്ല പ്രതികരണം ലഭിച്ച ഈ ചിത്രം IMDb യിൽ 9.8 സ്കോറും [7], റോട്ടോണ് ടോമാറ്റോസിൽ 99% പ്രേക്ഷക സ്കോറും നേടി [8], ഒരു നല്ല സ്കോർ ലെത്തെര്ബൊക്സദ് യിലും നല്ല പ്രതികരണം ലഭിച്ച ഈ ചിത്രത്തിന് [9] ടോപ്പ് ഡോക്യുമെന്ററി സിനിമകൾ ഏറ്റവും ഉയര്ന്ന റേറ്റിങ്ങുള്ളത് [10] .

അവലംബം[തിരുത്തുക]

  1. Cinema, Play (ഒക്ടോബർ 16, 2019). "Square One, el documental que «desmonta» las acusaciones de pederastia sobre Michael Jackson". ABC (in ഇറ്റാലിയൻ).
  2. "SquareOneMJ documentary New Evidence in the Michael Jackson Case". WorldWideEntertainmentTV.com. ഒക്ടോബർ 5, 2019. Archived from the original on ഡിസംബർ 8, 2019. Retrieved നവംബർ 27, 2019.
  3. Vrieze, Azte De (ഒക്ടോബർ 18, 2019). "Nieuwe documentaire duikt in de eerste misbruikaanklacht tegen Michael Jackson". VPRO (in ഡച്ച്). Retrieved നവംബർ 26, 2019.
  4. Martín, Cynthia (ഒക്ടോബർ 15, 2019). "Desmontando el juicio de 1993 contra Michael Jackson". Fotogramas (in യൂറോപ്യൻ സ്‌പാനിഷ്). Retrieved നവംബർ 25, 2019.
  5. Antonucci, Gabriele (ഒക്ടോബർ 7, 2019). "Michael Jackson: 10 anni di "This Is It", film sul tour mai iniziato L'11 dicembre uscirà un cofanetto celebrativo del decennale in soli 1.000 esemplari. Il docufilm "Square One" fa chiarezza sulla vicenda Chandler". Panorama (in ഇറ്റാലിയൻ). Retrieved നവംബർ 25, 2019.
  6. Mengying, Bi (നവംബർ 21, 2019). "Leaving Neverland rebuttal documentary welcomed". Global Times.
  7. "Square One". IMDb. Retrieved നവംബർ 27, 2019.
  8. "Square One (2019)". Rotten Tomatoes (in ഇംഗ്ലീഷ്).
  9. "Square One (2019)". Letterboxd (in ഇംഗ്ലീഷ്).
  10. "Square One". Top Documentary Films (in ഇംഗ്ലീഷ്).

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ക്വയർ_വൺ&oldid=3960738" എന്ന താളിൽനിന്ന് ശേഖരിച്ചത്