സി.എം.എസ്. പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1821-ൽ ബെഞ്ചമിൻ ബെയ്‌ലി എന്ന ഇംഗ്ലീഷുകാരനായ മിഷണറി സ്ഥാപിച്ച സി.എം.എസ്. പ്രസ്സ് കേരളത്തിലെ ആദ്യത്തെ മുദ്രണാലയമാണ്. കോട്ടയം ജില്ലയിലെ ചാലുകുന്നിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ബെഞ്ചമിൻ ബെയ്‌ലി പരിഭാഷപ്പെടുത്തി, 1824'ൽ ഇവിടെ അച്ചടിച്ചു് പ്രസിദ്ധീകരിച്ച ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകള്‌ (ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശില്നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‌ ) ആണു് കേരളത്തില് അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം.

1848 പ്രസിദ്ധീകരണം ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ വര്ത്തമാനപ്പത്രം ജ്ഞാനനിക്ഷേപം ഇവിടെയാണ് അച്ചടിച്ചത്.

"http://ml.wikipedia.org/w/index.php?title=സി.എം.എസ്._പ്രസ്സ്&oldid=1689684" എന്ന താളിൽനിന്നു ശേഖരിച്ചത്