സബയോന്‍ ലിനക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സബയോന്‍ ലിനക്സ് | |
കെ.ഡി.ഇ ഉപയോഗിക്കുന്ന സബയോന്‍ ലിനക്സ് developer = ഫാബിയോ എര്‍കുലിയാനി |
|
| വെബ് സൈറ്റ്: | Sabayon Linux Project Website |
| ഒ.എസ്. കുടുംബം: | ലിനക്സ് |
| സോഴ്സ് മാതൃക: | മിശ്രിതം |
| നൂതന പൂര്‍ണ്ണരൂപം: | 4.1 G/K / April 13, 2009 |
| പുതുക്കുന്ന രീതി: | Emerge / Entropy |
| പാക്കേജ് മാനേജര്‍: | Portage |
| സപ്പോര്‍ട്ട് പ്ലാറ്റ്ഫോം: | x86, x86-64 |
| കേര്‍ണല്‍ തരം: | Monolithic kernel |
| യൂസര്‍ ഇന്റർഫേസ് | ഗ്നോം, കെ.ഡി.ഇ. |
| സോഫ്റ്റ്‌വെയര്‍ അനുമതി പത്രിക: | Various |
| നിജ സ്ഥിതി: | Working |
ജെന്റു ലിനക്സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്നു/ലിനക്സ് വിതരണമാണ് സബയോന്‍. ഫാബിയോ എര്‍കുലിയാനി എന്ന ഡവലപ്പറാണ് ഈ ലിനക്സ് വിതരണം നിര്‍മ്മിച്ചത്. പൂര്‍ണമായും സോഴ്സ് കോഡിനെ ആശ്രയിക്കാതെ ബൈനറി പാക്കേജുകളില്‍നിന്നും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന സവിശേഷത ഇതിനെ ജെന്റു ലിനക്സില്‍ നിന്നും വ്യത്യസ്ഥമാക്കുന്നു.
പാക്കേജുകള്‍ നിയന്ത്രിക്കാന്‍ സബയോന്‍ ഉപയോഗിക്കുന്നത് പോര്‍ട്ടേജ് പാക്കേജ് മാനേജ്മെന്റ് സിസ്റ്റമാണ്. അതുകൊണ്ടുതന്നെ ജെന്റു ലിനക്സിനുവേണ്ടി എഴുതപ്പെട്ട ഒട്ടുമിക്ക ലേഖനങ്ങളും പാക്കേജുകളും സബയോന്‍ പിന്തുണയ്ക്കും. സാമാന്യം നല്ല വേഗതയില്‍ ബൂട്ടു ചെയ്യുന്ന സബയോന്‍ മള്‍ട്ടിമീഡിയ/ഇന്റര്‍നെറ്റ് തുടങ്ങിയവയ്ക്ക് അനുയോജ്യമാണ്.
[തിരുത്തുക] പുതിയ പതിപ്പുകള്‍
- സബയോന്‍ ലിനക്സ്-x86/x86_64 4.1 കെ.ഡി.ഇ. 29 April 2009
- സബയോന്‍ ലിനക്സ്-x86/x86_64 4.1 ഗ്നോം 13 April 2009
- സബയോന്‍ ലിനക്സ്-x86/x86_64 4.0 "ലൈറ്റ് എം.സി.ഇ." 20 January 2009
- സബയോന്‍ ലിനക്സ്-x86/x86_64 4.0-r1: 31 December 2008
[തിരുത്തുക] ഇതു കൂടികാണുക
[തിരുത്തുക] പുറത്തേക്കള്ള കണ്ണികള്‍
|
|||||