വേട്ടയ്ക്കൊരുമകൻ
ശ്രീപരമേശ്വരൻ പാർവ്വതിസമേതനായി കാട്ടാളവേഷത്തിൽ വേട്ടയ്ക്കു പോയപ്പോൾ ഉണ്ടായ ഒരു ദിവ്യസന്താനമാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരൻ, വേട്ടയ്ക്കൊരുമകൻ, വേട്ടക്കൊരു സ്വാമി, കിരാതമൂർത്തി എന്നെല്ലാം ഈ ദേവനെ വിശേഷിപ്പിക്കാറുണ്ട്. ഇവയോരോന്നും അർത്ഥവത്താണ്. വേട്ടയ്ക്കൊരുമകൻ ലോപിച്ചുണ്ടായതാണ് വേട്ടയ്ക്കരൻ. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കാണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്.
വേട്ടയ്ക്കൊരുമകൻ കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ദേവനാണ്. ബാലുശ്ശേരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കൻ കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്. ക്ഷേത്രങ്ങളും അധികം അവിടെയാണ്. നീലേശ്വരം, കോട്ടയ്ക്കൽ, നിലമ്പൂർ, പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം (കോട്ടയ്ക്കം) , കായംകുളം(കൃഷ്ണപുരം), ചെങ്ങന്നൂർ (വഞ്ഞിപ്പുഴമഠം), അമ്പലപ്പുഴ, ചേർത്തല(വാരനാട്), കോട്ടയം(ഒളശ്ശ), വടക്കൻ പറവൂർ (പെരുവാരം) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്.
| ഹിന്ദു ദൈവങ്ങൾ |
|---|
|
ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ |