വിജേന്ദർ കുമാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിജേന്ദർ കുമാർ | |
|---|---|
| ജനനം | 1985 ഒക്ടോബർ 29 [1] ഹരിയാന, ഇന്ത്യ |
| വീട് | ഇന്ത്യ |
| ഉദ്യോഗം | കായികതാരം (ബോക്സിങ്) |
| ഉയരം | 182 cm |
| ഭാരം | 75 kg (170 lb) |
| Medal record | |||
|---|---|---|---|
| Competitor for |
|||
| Men's Boxing | |||
| Olympic Games | |||
| വെങ്കലം | Beijing 2008 | Middleweight | |
| Commonwealth Games | |||
| വെള്ളി | 2006 Melbourne | Welterweight | |
| Asian Games | |||
| വെങ്കലം | Doha 2006 | Middleweight | |
ഇന്ത്യയുടെ ഒരു ബോക്സിങ് കായികതാരമാണ് വിജേന്ദർ കുമാർ (ജനനം: ഒക്ടോബർ 29, 1985). ബെയ്ജിങ് ഒളിമ്പിക്‌സിൽ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇദ്ദേഹം വെങ്കലമെഡൽ കരസ്ഥമാക്കി.[2] ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടുന്ന ആദ്യ കായികതാരമാണ് വിജേന്ദർ. [3]
ക്യൂബയുടെ എമലോ കൊറിയ ബെയൂക്സിനോടാണ് വിജേന്ദർ സെമിയിൽ പരാജയപ്പെട്ടത്. നേരത്തെ ഇക്വഡോറിന്റെ കാർലോസ് ഗോംഗോറയെ ക്വാർട്ടറിൽ തോല്പിച്ച് സെമിയിൽ കടന്നതിനാൽ ഇദ്ദേഹം ഇന്ത്യയ്ക്ക് ഒരു മെഡൽ ഉറപ്പാക്കിക്കഴിഞ്ഞു.[4]
ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയും (സ്വർണ്ണം) ഗുസ്തിയിൽ സുശീൽ കുമാറും (വെങ്കലം) ബെയ്ജിങ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയിരുന്നു. വിജേന്ദറിന്റെ വെങ്കലമെഡൽ കൂടിയായതോടെ ഇന്ത്യയ്ക്ക് 2008 ഒളിമ്പിക്സിൽ 3 മെഡലുകളായി. [5]
[തിരുത്തുക] അവലംബം
- ↑ "Athlete Biography: Vijendar Kumar". The Official Website of the Beijing 2008 Olympic Games. http://results.beijing2008.cn/WRM/ENG/BIO/Athlete/8/205928.shtml, ശേഖരിച്ചത്: ഓഗസ്റ്റ് 20. 2008
- ↑ "Vijender loses in semis; settles for bronze". Times of India. http://olympics.timesofindia.indiatimes.com/IndiaBeijing/India_Challenge/Vijender_loses_in_semis_settles_for_bronze/articleshow/3393033.cms, ശേഖരിച്ചത്: ഓഗസ്റ്റ് 24. 2008
- ↑ "Vijender Kumar secures India's first boxing medal". Reuters India. http://in.reuters.com/article/topNews/idINIndia-35103120080820, ശേഖരിച്ചത്: ഓഗസ്റ്റ് 24. 2008
- ↑ "India's Vijender dumps Gongora to enssure another medal". Times of India. http://olympics.timesofindia.indiatimes.com/Vijender_assures_another_medal_for_India/articleshow/3386103.cms, ശേഖരിച്ചത്: ഓഗസ്റ്റ് 20. 2008
- ↑ "Overall Medal Standings". The official website of the BEIJING 2008 Olympic Games. http://results.beijing2008.cn/WRM/ENG/INF/GL/95A/GL0000000.shtml, ശേഖരിച്ചത്: ഓഗസ്റ്റ് 24. 2008