രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
| രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം | |
| ഇനം | കായികം (വ്യക്തിഗതം/ടീം) |
| വിഭാഗം | സിവിലിയൻ |
| തുടങ്ങിയ വർഷം | 1991 - 1992 |
| ആദ്യപുരസ്കാരം | 1991 - 1992 |
| അവസാനപുരസ്കാരം | 2010 - 2011 |
| ആകെ | 16 |
| പുരസ്കാരം നല്കുന്നത് | ഇന്ത്യാ ഗവണ്മെന്റ് |
| സമ്മാനത്തുക | 5,00,000 രൂപ |
| സ്വഭാവം | പരമോന്നത കായികബഹുമതി |
| ആദ്യവിജയി | വിശ്വനാഥൻ ആനന്ദ് 1991 - 1992 |
| അവസാനവിജയി | ഗഗൻ നരംഗ് 2010 - 2011 |
| പിൻഗാമി | അർജുന അവാർഡ് |
ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ നൽകുന്ന ഈ പുരസ്കാരത്തിൽ ഒരു മെഡലും പ്രശസ്തിപത്രവും കാഷ് അവാർഡും ഉൾപ്പെടുന്നു. 5,00,000 രൂപയാണ് പുരസ്കാരത്തുക.
1991-92-ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നൽകിപ്പോരുന്നത്. ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദ് ആണ് ആദ്യത്തെ ഖേൽരത്ന വിജയി.[1]
ഗഗൻ നരംഗ് ആണ് ഈ പുരസ്കാരത്തിന് അവസാനമായി അർഹനായത്.
ഉള്ളടക്കം |
[തിരുത്തുക] തിരഞ്ഞെടുപ്പ്
കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രാലയം ഓരോ വർഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതാത് വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന വിജയിയെ കണ്ടെത്തുന്നത്. നടപ്പുവർഷം ഏപ്രിൽ 1 മുതൽ അടുത്തവർഷം മാർച്ച് 31 വരെയുള്ള കായികപ്രകടനമാണ് കണക്കിലെടുക്കുക. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, പ്രൊഫഷണൽ കായികഇനങ്ങളായ ബില്യാർഡ്സ്, സ്നൂക്കർ, ചെസ്, ക്രിക്കറ്റ് എന്നിവയിൽ കായികതാരങ്ങൾ നടത്തുന്ന പ്രകടനമാണ് പരിഗണിക്കുക. ഒരു കായികതാരത്തിന് ഒരിക്കൽ മാത്രമേ ഈ പുരസ്കാരം നൽകുകയുള്ളൂ. പുരസ്കാരത്തിന് പരിഗണിക്കാനുള്ള കായികതാരങ്ങളെ ഇന്ത്യൻ പാർലമെന്റ്, സംസ്ഥാന സർക്കാരുകൾ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവയിലേതെങ്കിലുമൊന്ന് നാമനിർദ്ദേശം ചെയ്യുകയും വേണം.[2] ഈ നിർദ്ദേശങ്ങൾ കമ്മിറ്റി പരിഗണിക്കുകയും വിജയിയുടെ പേര് ഇന്ത്യൻ സർക്കാരിന് നിർദ്ദേശിക്കുകയും ചെയ്യും. വിജയിയുടെ പേര് പ്രഖ്യാപിക്കുക സർക്കാരാണ്. പുരസ്കാരം സമർപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും.
[തിരുത്തുക] ഖേൽരത്ന നേടിയ മലയാളികൾ
ഇതുവരെയായി രണ്ട് മലയാളികൾ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്. 2002-03 വർഷത്തിൽ ഓട്ടക്കാരി കെ.എം. ബീനമോൾ ആണ് ഈ പുരസ്കാരം ആദ്യം കേരളത്തിലേക്കെത്തിച്ചത്.[3] അടുത്തവർഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്ജും ഈ പുരസ്കാരത്തിന് അർഹയായി.[4]
[തിരുത്തുക] വിജയികളുടെ പട്ടിക
| ക്രമനം. | വർഷം | വിജയി | കായിക ഇനം |
|---|---|---|---|
| 01 | 1991-92 | വിശ്വനാഥൻ ആനന്ദ് | ചെസ്സ് |
| 02 | 1992-93 | ഗീത് സേഥി | ബില്ല്യാർഡ്സ് |
| 03 | 1993-94 | വിജയി ഇല്ല | - |
| 04 | 1994-95 | ഹോമി ഡി. മോത്തിവാല, പി.കെ. ഗാർഗ് | വഞ്ചിതുഴയൽ (ടീം) |
| 05 | 1995-96 | കർണ്ണം മല്ലേശ്വരി | ഭാരോദ്വഹനം |
| 06 | 1996-97 | ലിയാണ്ടർ പേസ് (സംയുക്തം) | ടെന്നീസ്, |
| കുഞ്ചുറാണിദേവി (സംയുക്തം) | ഭാരോദ്വഹനം | ||
| 07 | 1997-98 | സച്ചിൻ ടെണ്ടുൽക്കർ | ക്രിക്കറ്റ് |
| 08 | 1998-99 | ജ്യോതിർമയി സിക്ദർ | അത്‌ലറ്റിക്സ് |
| 09 | 1999-2000 | ധൻരാജ് പിള്ള | ഹോക്കി |
| 10 | 2000-01 | പുല്ലേല ഗോപിചന്ദ് | ബാഡ്മിന്റൺ |
| 11 | 2001-02 | അഭിനവ് ബിന്ദ്ര | ഷൂട്ടിങ് |
| 12 | 2002-03 | അഞ്ജലി ഭഗവത്(സംയുക്തം) | ഷൂട്ടിങ് |
| കെ.എം. ബീനാമോൾ (സംയുക്തം) | അത്‌ലറ്റിക്സ് | ||
| 13 | 2003-04 | അഞ്ജു ബോബി ജോർജ്ജ് | അത്‌ലറ്റിക്സ് |
| 14 | 2004-05 | രാജ്യവർദ്ധൻ സിങ് റാത്തോഡ് | ഷൂട്ടിങ് |
| 15 | 2005-06 | പങ്കജ് അദ്വാനി | ബില്ല്യാർഡ്സ്, സ്നൂക്കർ |
| 16 | 2006-07 | മാനവ്ജിത് സിങ് സന്ധു | ഷൂട്ടിങ് |
| 17 | 2007-08 | മഹേന്ദ്ര സിങ് ധോണി | ക്രിക്കറ്റ് |
| 18 | 2008-09 | മേരി കോം (സംയുക്തം) | ബോക്സിങ് |
| വിജേന്ദർ കുമാർ (സംയുക്തം) | ബോക്സിങ് | ||
| സുശീൽ കുമാർ (സംയുക്തം) | ഗുസ്തി | ||
| 19 | 2009-10 | സൈന നേവാൾ | ബാഡ്മിന്റൺ |
| 20 | 2010-11 | ഗഗൻ നരംഗ് | ഷൂട്ടിങ് |
[തിരുത്തുക] അവലംബം
- ↑ "Rajiv Gandhi Khel Ratna Award". WebIndia 123. http://www.webindia123.com/sports/awards/winraj.htm, ശേഖരിച്ചത്: ഓഗസ്റ്റ് 29 2008.
- ↑ "Rajiv Gandhi Khel Ratna Award". Sports Development Authority of Tamil Nadu. http://www.sportsinfotn.com/start.asp?vdomain=11&vpage=awardrajiv.htm, ശേഖരിച്ചത്: ഓഗസ്റ്റ് 29 2008.
- ↑ "Anjali, Beenamol get Khel Ratna". Rediff. http://www.rediff.com/sports/2003/aug/22awards.htm, ശേഖരിച്ചത്: ഓഗസ്റ്റ് 29 2008.
- ↑ "Kalam presents Khel Ratna to Anju Bobby". Outlook India. http://www.outlookindia.com/pti_news.asp?id=250650, ശേഖരിച്ചത്: ഓഗസ്റ്റ് 29 2008.
|
|||||||||||||||||||||||||||||||||||||||||||||||||