വിക്ടോറിയ തടാകം
| Lake Victoria | |
|---|---|
| Coordinates | |
| Primary outflows | White Nile River |
| Catchment area | 184,000 km² 238,900 km² basin |
| Basin countries | Tanzania Uganda Kenya |
| പരമാവധി നീളം | 337 km |
| പരമാവധി വീതി | 250 km |
| ഉപരിതല വിസ്തീർണ്ണം | 68,800 km² |
| ശരാശരി ആഴം | 40 m |
| പരമാവധി ആഴം | 83 m |
| ജലത്തിന്റെ വ്യാപ്തം | 2,750 km³ |
| Shore length1 | 3,440 km |
| Surface elevation | 1,133 m |
| Islands | 3,000 (Ssese Islands Uganda) |
| Settlements | Bukoba, Tanzania Mwanza, Tanzania Kisumu, Kenya Kampala, Uganda Entebbe, Uganda |
| 1 Shore length is not a well-defined measure. | |
ആഫ്രിക്കയിലെ മഹാ തടാകങ്ങളിൽ ഒന്നാണ് വിക്ടോറിയ തടാകം അഥവാ വിക്ടോറിയ നിയാൻസ.
68,800 ചതുരശ്ര കിലോമീറ്റർ (26,560 mi²) ആണ് വിക്ടോറിയ തടാകത്തിൻറെ വിസ്തീർണം. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകവും ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണ മേഖലാ തടാകവും വീതിയേറിയ രണ്ടാമത്തെ ശുദ്ധജല തടാകവുമാണിത്. വിസ്തൃതിയെ അപേക്ഷിച്ച് ആഴം കുറവായ വിക്ടോറിയയുടെ ഏറ്റവും കൂടിയ ആഴം 84 മീറ്ററും (276 ft) ശരാശരി ആഴം 40 മീറ്ററുമാണ്(131 ft). 2,750 ഘന കിലോമീറ്റർ (2.2 മില്യൺ ഏക്കർ-അടി) വ്യാപ്തമുള്ള ഈ തടാകം ലോകത്തിലെ ഏറ്റവും വ്യാപ്തമേറിയ ഏഴാമത്തെ തടാകമാണ്. നൈൽ നദിയുടെ ഏറ്റവും വലിയ ശാഖയായ വെളുത്ത നൈലിൻറെ സ്രോതസ്സ് വിക്ടോറിയയാണ്. 184,000 ചതുരശ്ര കിലോമീറ്റർ (71,040 mi²) പ്രദേശത്ത് നിന്നും ഈ തടാകത്തിലേക്ക് ജലം ഒഴുകിയെത്തുന്നു. ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളിലായാണ് വിക്ടോറിയ സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് സമതലത്തിൻറെ പടിഞ്ഞാറൻ ഭാഗത്തായി ഒരു ഉയർന്ന പീഠഭൂമിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.