വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റിപ്പബ്ലിക്ക് ഓഫ് ടെക്സസ് |
|
|
 |
 |
| പതാക |
മുദ്ര |
|
|
|
| Capital |
വാഷിംഗ്ടണ്‍-ഓണ്‍-ദി-ബ്രാസോസ്
ഹാരിസ്ബര്‍ഗ്
ഗാല്‍വെസ്റ്റണ്‍
വെലാസ്കൊ
കൊളംബിയ
ഹ്യൂസ്റ്റണ്‍
ഓസ്റ്റിന്‍ |
| Language(s) |
ഇംഗ്ലീഷ് (സ്വതവേ)
സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, പ്രാദേശികമായി Native American languages
|
| Government |
റിപ്പബ്ലിക്ക് |
| പ്രസിഡന്റ്1 |
| - 1836-1838 |
സാം ഹ്യൂസ്റ്റണ്‍ |
| - 1838-1841 |
മിറാബ്യൂ ബി. ലാമാര്‍ |
| - 1841-1844 |
സാം ഹ്യൂസ്റ്റണ്‍ |
| - 1844-1846 |
ആന്‍സണ്‍ ജോണ്‍സ് |
| വൈസ് പ്രസിഡന്റ്1 |
| - 1836-1838 |
മിറാബ്യൂ ബി. ലാമാര്‍ |
| - 1838-1841 |
ഡേവിഡ് ജി. ബര്‍ണറ്റ് |
| - 1841-1844 |
എഡ്വേര്‍ഡ് ബള്‍സണ്‍ |
| - 1844-1845 |
കെന്നത്ത് ലൂയിസ് ആന്‍ഡേഴ്സണ്‍ |
| History |
|
| - സ്വാതന്ത്ര്യം |
മാര്‍ച്ച് 2, 1836 |
| - കൂട്ടിച്ചേര്‍ക്കല്‍ |
ഡിസംബര്‍ 29 1845 |
| - അധികാരക്കൈമാറ്റം |
ഫെബ്രുവരി 19, 1846 |
| Area |
| - 1840 |
1,007,935 km² (389,166 sq mi) |
| Population |
| - 1840 est. |
70,000 |
| Density |
0.1 /km² (0.2 /sq mi) |
| Currency |
റിപ്പബ്ലിക്ക് ഓഫ് ടെക്സസ് ഡോളര്‍ ($) |
| 1ഇടക്കാല കാലഘട്ടം (16 മാര്‍ച്ച്-22 ഒക്ടോബര്‍ 1836): പ്രസിഡന്റ്: ഡേവിഡ് ജി. ബര്‍ണറ്റ്, വൈസ് പ്രസിഡന്റ് ലോറന്‍സോ ദെ സവാലാ |
|
1836 മുതല്‍ 1846 വരെ അമേരിക്കന്‍ ഐക്യനാടുകള്‍ക്കും മെക്സിക്കോയ്ക്കും മദ്ധ്യേ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമായിരുന്നു റിപ്പബ്ലിക്ക് ഓഫ് ടെക്സസ്. ടെക്സസ് വിപ്ലവത്തിലൂടെ മെക്സിക്കോയില്‍നിന്ന് സ്വാതന്ത്ര്യം സിദ്ധിച്ച റിപ്പബ്ലിക്ക് വെലാസ്കോ ഉടമ്പടികള്‍ പ്രകാരം ഇന്നത്തെ ടെക്സസ് പ്രദേശം മുഴുവനും കൂടാതെ ഇന്നത്തെ ന്യൂ മെക്സിക്കോ, ഒക്‌ലഹോമ, കന്‍സസ്, കൊളറാഡോ, വ്യോമിങ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ചിലതും ചേര്‍ന്നതായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളുമായുള്ള രാജ്യത്തിന്റെ കിഴ്ക്കേ അതിര്‍ത്തി അമേരിക്കന്‍ ഐക്യനാടുകളും സ്പെയിനും തമ്മില്‍ 1819ല്‍ ഉണ്ടാക്കിയ ആഡംസ്-ഓനിസ് ഉടമ്പടി പ്രകാരം നിശ്ചയിക്കപ്പെട്ടിരുന്നു. മെക്സിക്കോയുമായുള്ള തെക്കും പടിഞ്ഞാറേ അതിര്‍ത്തിയും റിപ്പബ്ലിക്ക് നിലനിന്ന കാലത്തോളം തര്‍ക്കവിഷയമായി നിലകൊണ്ടു. ടെക്സസ് റയോ ഗ്രാന്‍ഡേ അതിര്‍ത്തിയായി അവകാശപ്പെട്ടപ്പോള്‍ മെക്സിക്കോ ന്യൂവെസെസ് നദി അതിര്‍ത്തിയായി അവകാശപ്പെട്ടു. ഈ തര്‍ക്കം പിന്നീട് ടെക്സസ് ഏറ്റെടുക്കലിനുശേഷം നടന്ന മെക്സിക്കന്‍-അമേരിക്കന്‍ യുദ്ധത്തിനു കാരണമായിത്തീര്‍ന്നു.