മുല്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
ജാസ്മിനും പോളിയാന്തും
|
||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
|
||||||||||||
|
See text |
200 ല്‍ പരം ഇനങ്ങളുള്ള ഒലിയേഷ്യേ എന്ന കുടുംബത്തിലെ ജാസമീനും എന്ന ജനുസ്സില്‍ പെട്ട തരം കുറ്റിച്ചെടിയാണ് മുല്ല. ഇംഗ്ലീഷില്‍ ജാസ്മിന്‍ (Jasmine). "ദൈവത്തിന്റെ സമ്മാനം" എന്നര്‍ത്ഥമുള്ള യാസിന്‍ എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് ജാസ്മിന്‍ എന്ന പേരിന്റെ ഉദ്ഭവം. ചിലയിനങ്ങള്‍ നിത്യഹരിത സസ്യങ്ങളും മറ്റുള്ളവ ഇലപൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കള്‍ വളരെ സുഗന്ധമുള്ളവയാണ്.
ഉള്ളടക്കം |
[തിരുത്തുക] ഇനങ്ങള്‍
മുല്ലയുടെ പ്രധാന ഇനങ്ങള്‍
- ജാസ്മിനം ഡിഷോട്ടോമം Vahl - ഗോള്‍ഡ് കോസ്റ്റ് മുല്ല[1]
- ജാസ്മിനം ഗ്രാന്റിഫ്ലോറം L. - സ്പാനിഷ് മുല്ല[1], Royal Jasmine[1], Catalonian Jasmine[1]
- ജാസ്മിനം ഹ്യുമില് L.- ഇറ്റാലിയന്‍ മഞ്ഞ മുല്ല[1]
- ജാസ്മിനം മെസ്നൈ Hance - ജാപ്പനീസ് മുല്ല[1], Primrose Jasmine[1], Yellow Jasmine[1]
- ജാസ്മിനം ഒഡോറാറ്റിസിമം L. - മഞ്ഞ മുല്ല[1]
- ജാസ്മിനം ഒഫിസിനാലെ L. സാധാരണ മുല്ല[1],Poet's Jasmine[1], jasmine[1], jessamine[1]
- ജാസ്മിനം പാര്ക്കെറി Dunn - കുള്ളന്‍ മുല്ല[2]
- ജാസ്മിനം സംബക് (L.) Aiton - അറേബ്യന്‍ മുല്ല[1]
[തിരുത്തുക] കൃഷിയും ഉപയോഗങ്ങളും
പൂക്കള്‍ക്കുവേണ്ടി ഈ സസ്യം വളരെയധികം കൃഷിചെയ്യപ്പെടുന്നു. ഉദ്യാനസസ്യമായും, വീട്ടുമുറ്റങ്ങളിലും ഇവ വളര്‍ത്തപ്പെടുന്നു.
മുല്ലപ്പൂമാല അലങ്കാരങ്ങള്‍ക്കുപയോഗിക്കുന്നു. തെക്ക്-കിഴക്കന്‍ ഏഷ്യയിലെ സ്ത്രീകള്‍ മുല്ലപ്പൂ തലയില്‍ ചൂടാറുണ്ട്.
ചൈനയില്‍ മുല്ലപ്പൂ ചായയില്‍ ചേര്‍ക്കാറുണ്ട്. ജാസ്മിനം സാംബക് എന്ന ഇനമാണ് ചായനിര്‍മാണത്തിനുപയോഗിക്കുന്നത്.
മുല്ലപ്പൂവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സത്ത് പെര്‍ഫ്യൂം നിര്‍മ്മാണത്തിനുപയോഗിക്കുന്നു. കുറച്ച് സത്തുണ്ടാക്കാന്‍ വളരെയധികം പൂക്കള്‍ ആവശ്യമായതിനാല്‍ ഇത് വളരെ വിലപിടിപ്പുള്ളതാണ്. കൂടുതല്‍ സുഗന്ധമുള്ള സമയമായതിനാല്‍ രാത്രിയിലാണ് മുല്ലപ്പൂക്കള്‍ ശേഖരിക്കുക. ഇന്ത്യ, ഈജിപ്റ്റ്, ചൈന, മൊറാക്കൊ എന്നിവയാണ് മുല്ലപ്പൂസത്ത് ഉദ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങള്‍.
[തിരുത്തുക] സാംസ്കാരിക പ്രാധാന്യം
ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പുഷ്പമാണ് മുല്ല. സിറിയയിലെ ദമസ്കോസ് നഗരത്തിന് "മുല്ലകളുടെ നഗരം" എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്.
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] അവലംബം
- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 GRIN Species Records of Jasminum accessdate=2008-12-13. Germplasm Resources Information Network (GRIN). United States Department of Agriculture, Agricultural Research Service, Beltsville Area.
- ↑ Jasminum parkeri. NC State University. ശേഖരിച്ചത് 2008-12-13.
