മാർട്ടിന നവരത്‌ലൊവ
| [[File: |frameless|alt=]] | |
| Country | |
|---|---|
| Residence | Sarasota, Florida |
| Born | ഒക്ടോബർ 18, 1956 Prague, Czechoslovakia |
| Height | 1.73 m (5 ft 8 in) |
| Turned pro | 1975 |
| Retired | 2006 |
| Plays | Left-handed; one-handed backhand |
| Career prize money | US$21,626,089 (6th in all-time rankings) |
| Int. Tennis HOF | 2000 (member page) |
| Singles | |
| Career record | 1,442–219 (86.8%) |
| Career titles | 167 (all-time record for men or women) |
| Highest ranking | No. 1 (July 10, 1978) |
| Grand Slam results | |
| Australian Open | 3W (1981, 1983, 1985) |
| French Open | 2W (1982, 1984) |
| Wimbledon | 9W (1978, 1979, 1982, 1983, 1984, 1985, 1986, 1987, 1990) |
| US Open | 4W (1983, 1984, 1986, 1987) |
| Other tournaments | |
| Championships | 8W (1978, 1979, 1981, 1983, 1984, 1985, 1986(1), 1986(2)) |
| Doubles | |
| Career record | 747–143 (83.9%) |
| Career titles | 177 (all-time record for men or women) |
| Highest ranking | No. 1 (September 10, 1984) |
| Grand Slam Doubles results | |
| Australian Open | 8W (1980, 1982, 1983, 1984, 1985, 1987, 1988, 1989) |
| French Open | 7W (1975, 1982, 1984, 1985, 1986, 1987, 1988) |
| Wimbledon | 7W (1976, 1979, 1981, 1982, 1983, 1984, 1986) |
| US Open | 9W (1977, 1978, 1980, 1983, 1984, 1986, 1987, 1989, 1990) |
| Other Doubles tournaments | |
| WTA Championships | 11W (1980, 1981, 1982, 1983, 1984, 1985, 1986(2), 1987, 1988, 1989, 1991) |
| Mixed Doubles | |
| Career titles | 15 |
| Grand Slam Mixed Doubles results | |
| Australian Open | 1W (2003) |
| French Open | 2W (1974, 1985) |
| Wimbledon | 4W (1985, 1993, 1995, 2003) |
| US Open | 3W (1985, 1987, 2006) |
|
Last updated on: July 5, 2009. |
|
ഒരു ചെക്-അമേരിക്കൻ ടെന്നീസ് കളിക്കാരിയാണ് മാർട്ടിന നവരത്‌ലൊവ( Martina Navratilova ഒക്ടോബർ 18, 1956) വിവിധ വർഷങ്ങളിലായി 18 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ, വനിതാ ഗ്രാന്റ്സ്ലാം ഡബിൾസ് കിരീടം, 10 മിക്സഡ് ഗ്രാൻഡ്സ്ലാം പട്ടങ്ങൾ നേടിയ മാർട്ടിനയ്ക്ക് ടെന്നീസ് ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണുള്ളത്. ദീർഘകാലം ലോക ഒന്നാം നമ്പർ താരവുമായിരുന്നു ഇവർ.
1956 ഒ. 18-ന് ചെക്കോസ്ലാവാക്യയിലെ പ്രാഗിൽ ജനിച്ചു. മാതാവ് ജാന. മൂന്നാം വയസിൽ പിതാവ് അമ്മയെ ഒഴിവാക്കി. തുടർന്ന് അവർ വിവാഹം ചെയ്ത മിറോസ്ളാവ് നവ്രിതിൽ ആയിരുന്നു ആദ്യ കോച്ച്. അഞ്ചാം വയസ്സിൽത്തന്നെ ടെന്നീസ് കളിക്കാൻ തുടങ്ങി. ടെന്നീസ് താരങ്ങളായിരുന്ന രക്ഷിതാക്കൾ തന്നെയായിരുന്നു ആദ്യപരിശീലകർ. 1972 മുതൽ 75 വരെ ദേശീയ ടെന്നീസ് കിരീടം നേടി. 1975-ൽ അമേരിക്കയിലേക്ക് താമസം മാറ്റുകയും 1981-ൽ അമേരിക്കൻ പൌരത്വം സ്വീകരിക്കുകയും ചെയ്തു.
ടെന്നീസ് കോർട്ടിൽ മാർട്ടിന നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. തുടർച്ചയായ 9 വർഷങ്ങളടക്കം 12 തവണ വിംബിൾഡൻ സിംഗിൾസ് ഫൈനലിലെത്തി. 9 തവണ കിരീടംനേടി റെക്കോർഡ് കരസ്ഥമാക്കി. 1982, 84 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ കിരീടവും 1981, 83, 85 വർഷങ്ങളിൽ ആസ്റ്റ്രേലിയൻ ഓപ്പൺ പട്ടവും കരസ്ഥമാക്കി. 1983, 84, 86, 87 വർഷങ്ങളിൽ യു.എസ്. ഓപ്പൺ കിരീടം നേടിയതും മാർട്ടിനയായിരുന്നു.
332 ആഴ്ചക്കാലം ലോക ഒന്നാം നമ്പർ പദവി അലങ്കരിച്ചിട്ടുണ്ട്. വിംബിൾഡണിൽ നൂറിൽക്കൂടുതൽ മത്സരങ്ങളിൽ വിജയിച്ച ഒരേയൊരു വനിതാതാരമാണ് മാർട്ടിന. സിംഗിൾസിലും ഡബിൾസിലും മിക്സഡിലും ഒരുപോലെ കഴിവു തെളിയിച്ച അപൂർവതാരമായാണ് ടെന്നീസ് ലോകം മാർട്ടിനയെ കാണുന്നത്. സ്റ്റെഫിഗ്രാഫ് കഴിഞ്ഞാൽ 20-ാം ശ.-ത്തിലെ മികച്ച കളിക്കാരിയായാണ് വിഖ്യാത ടെന്നീസ് നിരൂപകൻ സ്റ്റീവ് ഫ്ളിങ്ക് നവരത്തിലോവയെ വിശേഷിപ്പിച്ചിട്ടുള്ളത്.
1979-80, 1983-84, 1994-95 കാലയളവുകളിൽ ലോക വനിതാ ടെന്നീസ് അസോസിയേഷന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ ബീയിങ് മൈസെൽഫ് (Being Myself) എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. ദ് ടോട്ടൽ സോൺ (The Total Zone, 1994), ദ് ബ്രേക്കിങ് പോയിന്റ് (The Breaking Point, 1996), കില്ലർ ഇൻസ്റ്റിങ്ക്റ്റ് (Killer Instinct, 1998) എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.
മൃഗാവകാശ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മികച്ച ലെസ്ബിയൻ ആക്ട്‌വിവസ്റ്റ് എന്നനിലയിൽ 2000-ൽ മനുഷ്യാവകാശ പ്രവർത്തനത്തിനുള്ള നാഷണൽ ഇക്വിറ്റി അവാർഡ് ലഭിച്ചു. 1994-ൽ സജീവ ടെന്നീസിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും പ്രദർശന മത്സരങ്ങളിൽ മാർട്ടിന നിറഞ്ഞുനില്ക്കുന്നു.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ മാർട്ടിന (1956 - ) നവരത്തിലോവ, മാർട്ടിന (1956 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |