മാക് ഒ.എസ്. ടെൻ ലെപ്പേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
OSXLeopard.png
മാക് ഒ.എസ്. ടെൻ v10.5 “ലെപ്പേർഡ്”
(Part of the മാക് ഒ.എസ്. ടെൻ family)
സ്ക്രീൻഷോട്ട്
Leopard Desktop.png
Screenshot of Mac OS X v10.5 "Leopard"
Developer
Apple Inc.
വെബ്സൈറ്റ്: www.apple.com/macosx/
Release information
Release date: 26 October 2007 info
Current version:  10.5.5 (9F33), September 15, 2008 info
Source model: Closed source (with open source components)
License: APSL and Apple EULA
Kernel type: Hybrid kernel
Support status
പിന്തുണയ്ക്കുന്നു.

മാക് ഒ.എസ്. എക്സ് ശ്രേണിയിലെ ആറാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെൻ v10.5 ലെപ്പേർഡ്. 2006 ഒക്ടോബർ 26-നാണ് ഇത് പുറത്ത് വിട്ടത്. ഇതിന് രണ്ട് പതിപ്പുണ്ട്, ഡെസ്ക്ടോപ്പ് പതിപ്പും സെർവർ പതിപ്പും. മാക് ഉപയോഗിക്കുന്നവരിൽ 20 ശതമാനം പേർ മാക് ഒ.എസ്. ടെൻ ലെപ്പേർഡ് ഉപയോഗിക്കുന്നെന്ന് 2008-ൽ നടന്ന മാക് വേൾഡിൽ വെച്ച് ആപ്പിൾ തലവൾ സ്റ്റീവ് ജോബ്സ് പറയുകയുണ്ടായി. ലെപ്പേർഡിൻ പുതിയ പതിപ്പായ സ്നോ ലെപ്പേർഡ് പുറത്തിറങ്ങി. ലെപ്പേർഡ് ആണ് പവർപിസി പിന്തുണയുള്ള ആപ്പിളിൻറെ അവസാന ഓപ്പറേറ്റിങ് സിസ്റ്റം. സ്നോ ലെപ്പേർഡ് ഇൻറലിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു.

മുൻ പതിപ്പുകളെ അപേക്ഷിച്ച് 300-ഓളം വ്യത്യാസങ്ങൾ ലെപ്പേർഡിൽ ഉണ്ട്.

ഉള്ളടക്കം

[തിരുത്തുക] പുതിയ സൗകര്യങ്ങൾ

മാക് ഒ.എസ്. ടെൻ v10.5 ലിയോപ്പാർഡിൽ 300 ലധികം സൌകര്യങ്ങൾ പുതിയതായി ഉണ്ട്.[1]

ഫൈൻഡർ
എളുപ്പത്തിൽ ഫയലുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന യൂട്ടിലിറ്റിയാണ് ഫൈൻഡർ.
ബൂട്ട് ക്യാമ്പ്
മാക്കിൻറോഷ് കമ്പ്യൂട്ടറുകളിൽ വിൻഡോസ് എക്സ്‌പിയോ വിൻഡോസ് വിസ്റ്റയോ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ.
മെയിൽ
മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് പോലുള്ള ഇമെയിൽ ക്ലയൻറാണ് മെയിൽ. യാഹൂ മെയിൽ, ജിമെയിൽ മുതലായ ഇമെയിൽ അക്കൌണ്ട് ഉപയോഗിച്ച് ഇതിൽ മെയിൽ അക്കൌണ്ട് നിർമ്മിക്കാം. ബർത്ത്ഡേ, ഗ്രീറ്റിംഗ്,ഇൻവിറ്റേഷനുകൾ തുടങ്ങി മുപ്പതോളം മെയിൽ ടെംപ്ലേറ്റുകളും ഇതിലുണ്ട്.
ഫോട്ടോബൂത്ത്
ഐ സൈറ്റ് ക്യാമറയിൽ നിന്നോ മറ്റ് വെബ് ക്യാമുകളിൽ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്.
ക്വിക്ക് ലുക്ക്
ഡോക്യുമെൻറുകൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് തുറക്കാതെ തന്നെ കാണുവാൻ സഹായിക്കുന്ന യൂട്ടിലിറ്റി.
സഫാരി
ഇൻറർനെറ്റ് ഉപയോഗത്തിനുള്ള വേഗത കൂടിയ വെബ് ബ്രൗസറാണ് സഫാരി.
ടൈം മെഷീൻ
ഓട്ടോമാറ്റിക് ബാക്ക് അപ്പ് യൂട്ടിലിറ്റിയാണ് ടൈം മെഷീൻ. കമ്പ്യൂട്ടറിലുള്ള എല്ലാ തരം ഫയലുകളും തീയതി അനുസരിച്ച് സൂക്ഷിക്കുന്നു. ഫയലുകൾ മാത്രമല്ല ഓരോ ദിവസവും സിസ്റ്റം എങ്ങനെയായിരുന്നു എന്നും സ്റ്റോർ ചെയ്യും. ഇത് പ്രവർത്തിക്കണമെങ്കിൽ ഒരു ആധിക ഹാർഡ് ഡിസ്ക് വേണം.

[തിരുത്തുക] വികസന സാങ്കേതികകൾ

[തിരുത്തുക] സുരക്ഷ

  • ആപ്ലിക്കേഷൻതല ഫയർവാൾ
  • സാൻഡ്ബോക്സസ്
  • ആപ്ലിക്കേഷൻ സൈനിങ്ങ്

[തിരുത്തുക] സിസ്റ്റം ആവശ്യതകൾ

ലെപ്പേർഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് താഴെപ്പറയുന്ന അടിസ്ഥാന ആവശ്യങ്ങൾ മതി. എന്നാൽ ചില പ്രത്യേക ആപ്ലിക്കേഷനുകൾക്കും പ്രവർത്തനങ്ങൾക്കും (ഉദാഹരണമായി ഐചാറ്റ് ബാക്ക്ഡ്രോപ്സ്) ഇന്റൽ പ്രോസ്സസർ ആവശ്യപ്പെടുന്നു.

[തിരുത്തുക] പതിപ്പുകളുടെ ചരിത്രം

പതിപ്പ് Build Release date Note
10.5.0 9A581 26 October 2007 Available on first-released retail ഡി.വി.ഡി.
10.5.1 9B18 15 November 2007 Apple download page; also available on second-released retail ഡി.വി.ഡി.
10.5.2 9C31 11 ഫെബ്രുവരി 2008 Apple download page
10.5.3 9D34 28 മെയ് 2008 Apple download page
10.5.4 9E17 30 ജൂൺ 2008 Apple download page; also available on third-released retail DVD
10.5.5 9F33 15 സെപ്റ്റംബർ 2008 Apple download page

[തിരുത്തുക] ഇതും കൂടി കാണൂ

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

[തിരുത്തുക] അവലംബം

  1. http://www.apple.com/macosx/features/300.html

[തിരുത്തുക] പുറം കണ്ണികൾ


"http://ml.wikipedia.org/w/index.php?title=മാക്_ഒ.എസ്._ടെൻ_ലെപ്പേർഡ്&oldid=1291408" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ