സ്റ്റീവ് ജോബ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീവ് ജോബ്സ്

Jobs holding an iPhone 4 at Worldwide Developers Conference 2010
ജനനം 1955 ഫെബ്രുവരി 24 (1955-02-24) (വയസ് 57) [1]
San Francisco, California, U.S.A. [1]
മരണം 2011 ഒക്ടോബർ 5 (പ്രായം 56)
ഉദ്യോഗം Chairman and CEO of Apple Inc.[2]
ശമ്പളം US$1 [3][4][5]
മൊത്തം ആസ്തി Green Arrow Up Darker.svgUS$5.7 billion (2007) [6]
ജീവിത പങ്കാളി Laurene Powell (1991-present)
മക്കൾ 4

സ്റ്റീവ് ജോബ്സ് (ഫെബ്രുവരി 24, 1955 – ഒക്ടോബർ 5, 2011)[7] ലോക പ്രശസ്തമായ ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ സഹസ്ഥാപകനും ആപ്പിളിന്റെ മുൻ സി.ഇ.ഒയുമാണ് സ്റ്റീവൻ പോൾ ജോബ്സ് .പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയത് ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടത് ജോബ്സും സ്റ്റീവ് വോസ്നിയാക്ക്ഉം ചേർന്നാണ്.നെക്സ്റ്റ് ഐ ,പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്. 1980 കളിൽ ജോബ്സും ജഫ് റാസ്കിനും ചേർന്ന് പുറത്തിറക്കിയ മാക്കിന്റോഷ് സീരീസ് കമ്പ്യൂട്ടറുകളും വിജയം നേടി.

2011 ഓഗസ്റ്റ് 24-നു് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വിരമിക്കൽ കത്തിൽ ആപ്പിളിന്റെ വിജയഗാഥ തുടരുമെന്നും തന്റെ പിൻഗാമിയായി ടിം കുക്കിനെ നിയമിക്കുന്നതായും അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ആപ്പിളിന്റെ ബോർഡ് ഓഫ് ഡയരക്ടേർസിന്റെ ചെയർമാനായി നിയമിച്ചു.[8][9][10][11][12]

പാൻക്രിയാറ്റിക് കാൻസർ ബാധ മൂലം ആറാഴ്ചകൾ കൂടി മാത്രമേ സ്റ്റീവ് ജീവിച്ചിരിക്കുകയുള്ളുവെന്ന് 2011 ഫെബ്രുവരി 18-ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു[13] 2011 ഒക്ടോബർ 5-ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കാലിഫോർണിയയിലെ പാലൊ ആൾട്ടോയിൽ വച്ച് സ്റ്റീവ് അന്തരിച്ചു[14].

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ജനനം,കുട്ടിക്കാലം

സാൻഫ്രാൻസിസ്കോയിൽ 1955 ഫെബ്രുവരി 24-ന്നായിരുന്നു സ്റ്റീവ് ജോബ്സിന്റെ ജനനം. അബ്ദുൾഫത്താഹ് ജൻഡാലിന്റ്റെയും ജോആൻ സിംപ്സണിന്റേയും മകനായായി ജനിച്ചു. ബിരുദവിദ്യാർഥി ആയിരിക്കെയാണ് ജോബ്സിൻറെ അമ്മ ജോആൻ ഗർഭിണി ആകുന്നത്. എന്നാൽ കുഞ്ഞിനെ വളർത്താൻ സാമ്പത്തികമായി വളരെ പ്രയാസമനുഭവിച്ചിരുന്ന അവർ സ്റ്റീവിനെ മക്കളില്ലാതിരുന്ന പോൾ -ജോബ്സ് - ക്ലാരാ ദമ്പതികൾക്കു നല്കി. സ്റ്റീവിനെ കോളേജിൽ വിട്ടു പഠിപ്പിക്കണം എന്നും നല്ല നിലയിൽ സ്റ്റീവ് എത്തണമെന്നും സ്റ്റീവിന്റെ അമ്മ ആഗ്രഹിച്ചിരുന്നു. അതിനാൽ കോളേജിലായച്ച് പഠിപ്പിക്കണം എന്ന വ്യവസ്റ്റയിലാവ്യവസ്ഥയിലാണ് സ്റ്റീവിനെ പോൾ -ജോബ്സ് - ക്ലാരാ ദമ്പതികൾക്കു കൈമാറിയത്. ജോബ്സിൻറെ ജനനത്തിന് ശേഷം അമ്മയുടെ വിവാഹം നടന്നു. ഇതിൽ മോന സിംപ്സൺ എന്നൊരു പെണ്കുട്ടി ഉണ്ട്.

[തിരുത്തുക] കോളേജിലേക്ക്

പതിനേഴാം വയസിലാണ് സ്റ്റീവ് പോർട്ട്ലാൻഡിലെ റീഡ്കോളേജിൽ ബിരുദപഠനത്തിനായി ചേരുന്നത്. ഫിനാൻസ് കമ്പനിയിൽ ജോലി ഉണ്ടായിരുന്ന വളർത്തച്ചന്റെ വരുമാനം ആ കുടുംപത്തിന് ജീവിക്കാൻ മതിയായിരുന്നില്ല. എന്നാലും അവർ സ്റ്റീവിനെ കോളേജിൽ വിട്ടു പഠിപ്പിച്ചു. എന്നാൽ പിതാവിന്റെ പ്രയാസം കണ്ട സ്റ്റീവ് കോളേജ് പഠനം മതിയാക്കി.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] അവലംബം

  1. 1.0 1.1 "Smithsonian Oral and Video Histories: Steve Jobs". Smithsonian Institution. 1995-04-20. http://americanhistory.si.edu/collections/comphist/sj1.html, ശേഖരിച്ചത്: 2006-09-20. 
  2. "Apple - Press Info - Bios - Steve Jobs". Apple Inc.. May 2006. http://www.apple.com/pr/bios/jobs.html, ശേഖരിച്ചത്: 2006-09-20. 
  3. "Putting Pay for Performance to the Test". New York Times. 2007-04-08. http://www.nytimes.com/packages/flash/business/20070408_EXECPAY_GRAPHIC/index.html. 
  4. "Apple again pays Jobs $1 salary". CNET News.com. 2006-03-13. http://www.news.com/2100-1047_3-6049166.html. 
  5. "Jobs's salary remained at $1 in 2005". AppleInsider. 2006-03-14. http://www.appleinsider.com/articles/06/03/14/jobss_salary_remained_at_1_in_2005.html. 
  6. "Forbes 400 Richest Americans". Forbes. 2007-03-30. http://www.forbes.com/lists/2006/54/biz_06rich400_Steven-Paul-Jobs_HEDB.html, ശേഖരിച്ചത്: 2007-03-30. 
  7. http://www.msnbc.msn.com/id/44794300/ns/business-us_business/t/apple-says-co-founder-steve-jobs-has-died/?gt1=43001
  8. . http://www.beautymania.biz/2011/08/entertainment-paradise-steve-jobs.html. 
  9. "Steve Jobs resigns as Apple CEO". The Guardian. 25 August 2011. http://www.guardian.co.uk/technology/2011/aug/25/steve-jobs-resigns-apple-ceo. 
  10. . http://wordswithmeaning.org/2011/08/apple-co-founder-steve-jobs-resigns.html#axzz1VuPez1aE. 
  11. . http://www.apple.com/pr/library/2011/08/24Letter-from-Steve-Jobs.html. 
  12. . http://www.apple.com/pr/library/2011/08/24Steve-Jobs-Resigns-as-CEO-of-Apple.html. 
  13. മനോരമ ഓൺലൈൻ 2011 ഫെബ്രുവരി 18
  14. http://ibnlive.in.com/mobile/11/190606.html
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ