ഫ്രാ ലക് ഫ്രാ ലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രാ ലക് ഫ്രാ ലാം(ພຣະລັກພຣະຣາມ, pʰrāʔ lāk pʰrāʔ ráːm) ലവോസിലെ ജനങ്ങളുടെ വാല്മീകിയുടെ രാമായണത്തെ അധികരിച്ചുള്ള ദേശീയ ഇതിഹാസമാണ്. ഹികായത് സെരി രാമായുടെ മലയ് വകഭേദങ്ങളുടേതു പോലെ ഈ ഇതിഹാസത്തിനും ഹിന്ദുമതത്തോടുള്ള ബന്ധം നഷ്ടമാകുകയും, തൽസ്ഥാനത്ത് ബുദ്ധന്റെ മുൻകാലജീവിതവുമായി ബന്ധപ്പെട്ട ജാതകകഥകളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ഈ കഥ തായ് ലന്റിന്റെ വടക്കു-കിഴക്കൻ പ്രദേശമായ ഇസാനിൽ താമസിക്കുന്ന ലാവോസ് വംശജരുടെ ഇടയിൽ വളരെ പ്രചാരത്തിലുള്ളതാണ്. ഒരു കാലത്ത് തെക്കു-കിഴക്കൻ ഏഷ്യയിൽ പ്രബലമായിരുന്ന ലാൻസാങ് രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു ഈ പ്രദേശം.

പേരുകൾ[തിരുത്തുക]

ഫ്രാ ലക് ഫ്രാ ലാം എന്നത് രണ്ട് പ്രധാന കഥാപാത്രങ്ങളെ സൂചിപ്പിക്കുന്നു. സഹോദരന്മാരായ ഫ്രാ ലക്ക്, അല്ലെങ്കിൽ ലക്ഷ്മണൻ, ഫ്രാ ലാം, അല്ലെങ്കിൽ രാമൻ. ഫ്രാ ലാം അല്ലെങ്കിൽ ഫ്രാ രാം (രാമ) ഈ കഥയിലെ നായകനായി കണക്കാക്കുന്നു. സ്വരമാധുര്യത്തിനു വേണ്ടിയാണ് ഇത്തരത്തിൽ പേരുമാറ്റി വിളിക്കുന്നത്.

ലാവോസിന് ഒരു ആമുഖം[തിരുത്തുക]

ലാവോ ഐതിഹ്യപ്രകാരം ഫ്രാ രാം ക്സഡോക്ക് ലാവോസിൽ എത്തിയത് ലാനെ ക്സാങിലെ ആദ്യ രാജാവായിരുന്ന ചാവോ ഫ എൻഗൗമ് വഴിയത്രെ. അദ്ദേഹം തന്റെ സൈനികർ, കലാകാരന്മാർ, നർത്തകർ, വെപ്പാട്ടിമാർ, കവികൾ, സംഗീതജ്ഞർ എന്നിവരോടൊപ്പമാണ് ആങ് കോറിൽ നിന്നുംഎത്തിയത്. അദ്ദേഹത്തിന് റീംകേറിനെ അറിയാമായിരുന്നു. ശതവാഹനന്മാരുടെകാലത്താണ് (230 ബി. സി. ഇ - 220 സി. ഇ) ഹിന്ദു സംസ്കാരവും ഭാഷയും മതവും ലാവോസിൽ എത്തിയത്. ചൈനയിൽ നിന്നു വന്ന റ്റായ് ഗോത്രങ്ങൾ ഭാരതീയവൽകരിക്കപ്പെട്ട മോൺ, ഖമർ രാജ്യങ്ങളുടെ അതിർത്തിപ്രദേശങ്ങളിൽ താമസമാരംഭിക്കുകയും ഇന്ത്യൻ സംസ്കാരം സാംശീകരിക്കുകയും ചെയ്തു. ഈ രാജവംശങ്ങൾ അസ്തമിച്ചപ്പോൾ, അവർ നിർമ്മിച്ച ഹിന്ദു ക്ഷേത്രങ്ങൾ ലാവോ ഗോത്രങ്ങൾ ആരാധന തുടർന്നു. ചമ്പസ്സാക്കിലെ വാത് ഫൗ വിലുള്ള ഈ ക്ഷേത്രങ്ങൾ രാമായണത്തിലേയും മഹാഭാരതത്തിലേയും സന്ദർഭങ്ങൾ കൊത്തിവച്ച് അലങ്കരിച്ചിരിക്കുന്നു. ലാവോ രാമായണത്തിലെ ആദ്യകാല പാഠങ്ങൾ എതാണ്ട് ഒരുപോലെ നിലനിന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിനടുത്ത് അവയില്പലതും പ്രാദേശികമായി പുനഃക്രമീകരിച്ചു. 14ആം നൂറ്റാണ്ടോടെ ലാവോസിലെ ഥേരവാദ അവിടെ അതിനുമുൻപു നിലനിന്നിരുന്ന പ്രകൃതിയെ ആരാധിച്ചിരുന്ന മതത്തെയും ഹിന്ദു-മഹായാന ബുദ്ധമതങ്ങളേയും നാശോന്മുഖമാക്കി പകരം ശക്തിനേടി.[1]

മതപരമായ പ്രാധാന്യം[തിരുത്തുക]

ലാവോ രാമായണത്തിന്റെ ഹിന്ദു രൂപം ഏതാണ്ട് നഷ്ടമായിക്കഴിഞ്ഞു. ഇന്ദ്ര, ശിവ, ബ്രഹ്മ എന്നീ കഥാപാത്രങ്ങൾ ഫ്രാ രാം ക്സാഡോക്കിൽ കാണാം. ചില കഥാരൂപങ്ങൾ ജാതക കഥകളുമായി നേരിട്ടു ബന്ധമുള്ളതായി പറയുന്നു.

സംസ്ക്കാരത്തിലും കലയിലുമുള്ള സ്വാധീനം[തിരുത്തുക]

ലാവോസിന്റെ കലയിലും സംസ്കാരത്തിലും ഫ്രാ ലക് ഫ്രാ ലാം ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു. അവിടത്തെ നൃത്തം, നാടകം, പാട്ടുകൾ, ചിത്രരചന, ശില്പനിർമ്മാണം, മതസാഹിത്യം, ഗ്രന്ഥങ്ങൾ രേഖകൾ ഇവയിലെല്ലാം രാമായണം സ്വാധീനിച്ചിട്ടുണ്ട്. രാമായണത്തെ അധികരിച്ചുള്ള നൃത്ത നാടകങ്ങൾ ലാവോ പുതുവർഷ ആഘോഷങ്ങളിലും ബുദ്ധമതാഘോഷങ്ങളിലും അവതരിപ്പിച്ചുവരുന്നുണ്ട്. മതചടങ്ങുകളിൽ ആ ഗ്രന്ഥത്തിലെ വരികൾ ഭക്തിപൂർവ്വം വായിച്ചുവരുന്നു. പ്രാദേശിക മിത്തുകളിലും ഫോക്ക്ലോറിലും ഐതിഹ്യങ്ങളിലും രാമായണം വലരെ സ്വാധീനം ചെലുത്തിയതായി കാണാൻ കഴിയും. രാജാവിന്റെ കൊട്ടാരവും ക്ഷേത്രങ്ങളും രാമായണത്തിലെ വിവിധ സന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

മുഖ്യ കഥാപാത്രങ്ങൾ[തിരുത്തുക]

ഫ്രാ രാം, രാമൻ

  • തത്തരത (ദശരഥ‌)ന്റെ മകൻ, ഫ്രാ ലക് (ലക്ഷ്മണ)ന്റെ സഹോദരൻ, നങ് സിദ (സീത)യുടെ ഭർത്താവ്.

ഫ്രാ ലക്, ലക്ഷ്മണ

  • തത്തരത (ദശരഥ‌)ന്റെ മകൻ, ഫ്രാ രാം (രാാമൻ)ന്റെ സഹോദരൻ.

നങ് സിദ (സീത)

  • Daughter of Thôtsakane and Nang Chanta, incarnation of Nang Souxada.

Thôtsakane or Hapmanasouane, Ravana (ທົດສະກັນ, tʰōt sáʔ kan; ຮາບມະນາສວນ, hȃːp māʔ naː sŭaːn)

  • Soun of Viloun Ha, incarnation of Thao Loun Lo.

ദേവകഥാപാത്രങ്ങൾ[തിരുത്തുക]

Phra Isouane or Tapboramèsouane, ശിവൻ

  • ഫ്രാ ഫ്രൊം, ബ്രഹ്മ
    • Prince of Muong Thoay, father of several lesser wives of Phra Lak and Phra Ram.
  • ഫ്രാ ആദിത്
    • സൂര്യ ദേവൻ
  • ഭഗ്ന ഗ്രൗഡ്, ഗരുഡൻ
    • ഗരുഡ ജടായുവിനെ മാറ്റി
  • മണികപ് ഉച്ചൈഹ്ഷ്രവസ്
    • ഇന്ദ്രന്റെ വാഹനം
  • ഫഗ്ന നാക് ,നാഗരാജ
    • നാഗങ്ങളുടെ രാജാവ്

വാനരന്മാർ[തിരുത്തുക]

ദൈവങ്ങളുടെ പിതൃത്വം ഇവരുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

  • ഹനൗമാനെ (ഹനുമാൻ)
  • സങ്ഖിപ് (സുഗ്രീവ)

ഇതിഹാസത്തിന്റെ വകഭേദങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Saveda, A. (1994). Laos: a country study. [Replaces 1971 version.]. Washington, D.C.: U.S. Library of Congress. Retrieved from http://countrystudies.us/laos/
"https://ml.wikipedia.org/w/index.php?title=ഫ്രാ_ലക്_ഫ്രാ_ലാം&oldid=3128848" എന്ന താളിൽനിന്ന് ശേഖരിച്ചത്