പ്രജ (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പ്രജ | |
|---|---|
വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ജോഷി |
| നിർമ്മാണം | കെ. മോഹനൻ |
| രചന | രഞ്ജി പണിക്കർ |
| അഭിനേതാക്കൾ | മോഹൻലാൽ ബിജു മേനോൻ മനോജ് കെ. ജയൻ ഐശ്വര്യ |
| സംഗീതം | എം.ജി. രാധാകൃഷ്ണൻ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി എം.ഡി. രാജേന്ദ്രൻ എം.പി. മുരളീധരൻ |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി പി.സി. മോഹനൻ |
| സ്റ്റുഡിയോ | മുഖ്യധാര |
| വിതരണം | സ്വർഗ്ഗചിത്ര |
| റിലീസിങ് തീയതി | 2001 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, മനോജ് കെ. ജയൻ, ഐശ്വര്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രജ. മുഖ്യധാരയുടെ ബാനറിൽ കെ. മോഹനൻ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജി പണിക്കർ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ – സക്കീർ അലി ഹുസൈൻ
- മനോജ് കെ. ജയൻ – ഡേവിഡ് എബ്രഹാം
- ബിജു മേനോൻ – അർജ്ജുൻ
- കൊച്ചിൻ ഹനീഫ – ഹമീദ് മെഹ്ത്തർ
- ബാബു നമ്പൂതിരി – രാമൻ തിരുമുൽപ്പാട്
- വിജയകുമാർ – ജഗന്നാഥൻ (അപ്പു)
- എൻ.എഫ്. വർഗ്ഗീസ് – ലാഹയിൽ വക്കച്ചൻ
- ദേവൻ
- ഷമ്മി തിലകൻ – ബലരാമൻ
- ഐശ്വര്യ – മായാ മേരി കുര്യൻ
- സുകുമാരി
- പൊന്നമ്മ ബാബു
സംഗീതം [തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി, എം.ഡി. രാജേന്ദ്രൻ, എം.പി. മുരളീധരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- യെ സിന്ദഗി – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- ചന്ദനമണി – എം.ജി. ശ്രീകുമാർ
- അല്ലികളിൽ അഴകലയോ – എം.ജി. ശ്രീകുമാർ
- അകലെയാണെങ്കിലും – എം.ജി. ശ്രീകുമാർ
- രാഗ തെന്നലേ – പി. ജയചന്ദ്രൻ
- ആജ – മോഹൻലാൽ, വസുന്ധര ദാസ്
- അല്ലികളിൽ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- യെ സിന്ദഗീ – സുജാത മോഹൻ
അണിയറ പ്രവർത്തകർ [തിരുത്തുക]
- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: കെ. ശങ്കുണ്ണി, പി.സി. മോഹനൻ
- കല: ബോബൻ
- ചമയം: പാണ്ഡ്യൻ, സലീം
- വസ്ത്രാലങ്കാരം: പളനി, മുരളി
- നൃത്തം: രാജു സുന്ദരം, പ്രസന്നൻ
- സംഘട്ടനം: എ.ആർ. പാഷ, വിക്രം ധർമ്മ, ഹരീഷ് ഷെട്ടി
- ലാബ്: പ്രസാദ് കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: രാജേഷ്
- ശബ്ദലേഖനം: ആർ. രമേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിർവ്വഹണം: സേതു അടൂർ
- റീ റെക്കോർഡിങ്ങ്: ലക്ഷ്മി നാരായണൻ
- ലെയ്സൻ: കെ. മനോഹരൻ
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിചൊല്ലുകളിലെ പ്രജ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പ്രജ
- പ്രജ – മലയാളസംഗീതം.ഇൻഫോ