പൂങ്കുന്നം ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 10°32′06″N 76°12′10″E / 10.5350993°N 76.2027939°E / 10.5350993; 76.2027939

Punkunnam Siva Temple
Main building of Temple
Main building of Temple
പേരുകൾ
ശരിയായ പേര്: Punkunnam Shiva Temple(പുങ്കുന്നം ശിവ ക്ഷേത്രം)
സ്ഥാനം
രാജ്യം: India
സംസ്ഥാനം: Kerala
സ്ഥാനം: Thrissur
Architecture and culture
പ്രധാന പ്രതിഷ്ഠ:: Shiva(പരമശിവൻ)
വാസ്തുശൈലി: Kerala
ശിവക്ഷേത്രം - നാലമ്പലം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പൂങ്കുന്നം ശിവക്ഷേത്രം. വടക്കുംനാഥക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള ക്ഷേത്രമാണിത്. വടക്കുംനാഥക്ഷേത്രത്തിലേക്ക് കുടികൊണ്ട ദേവനും ദേവിയും തന്നെയാണ് ഇവിടെയെന്നു വിശ്വസിക്കുന്നു. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ പൂങ്കുന്നത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1].

ഐതിഹ്യം[തിരുത്തുക]

ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ്. ഇവിടെ കുടികൊണ്ടിരുന്ന ശിവ-പാർവ്വതീമാർ ഇതിലും അനുയോജ്യമായ സ്ഥല കണ്ടെത്താൻ തങ്ങളുടെ ഭൂതഗണങ്ങളിൽ ഒരാളായ സിംഹോദരനോടു പറഞ്ഞുവത്രേ. സിംഹോദരൻ പിന്നീട് കണ്ടു പിടിച്ച സ്ഥലമാണ് വടക്കുംനാഥം. സിംഹോദരൻ തിരിച്ചു വരാൻ വൈകിയെന്നും സിംഹോദരനെ അന്വേഷിച്ച് ശിവ-പാർവ്വതിമാർ പുറപ്പെട്ട് വടക്കുംനാഥത്ത് കുറ്റികൊണ്ടുവെന്നും ഐതിഹ്യം. അതായത് വടക്കും നാഥനും ദേവി പാർവ്വതിയും ഇവിടെ പൂങ്കുന്നത്താണ് ആദ്യം കുടികൊണ്ടത് എന്നുവിശ്വസിക്കുന്നു. പിന്നീട് ദേവ-ദേവി ചൈതന്യം മനസ്സിലാക്കി പൂങ്കുന്നത്തും വടക്കുൻനാഥത്തും ക്ഷേത്രം പണിതുവെന്നുമാണ് വിശ്വാസം.

ക്ഷേത്രം[തിരുത്തുക]

വടക്കുംനാഥക്ഷേത്രത്തിലേതുപോലെതന്നെ ഇവിടെയും ശിവ ദർശനം പടിഞ്ഞാറേക്ക് തന്നെയാണ്. അതുപോലെതന്നെ അതേ ശ്രീകോവിലിൽ കിഴക്കു ദർശനം നൽകി പാർവ്വതീദേവിയും കുടികൊള്ളുന്നു. ഇവിടെയും അർദ്ധനാരീശ്വരനായി രൗദ്രഭാവത്തിലാണ് ശിവൻ വാഴുന്നത്. എന്നാൽ ശിവലിംഗം നെയ്യിട്ടുമൂടിയിട്ടില്ല. ഇവിടുത്തെ ശ്രീകോവിൽ വളരെ വലിപ്പമേറിയതാണ്. പടിഞ്ഞാറേ നടയിൽ ചതുരാകൃതിയിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. നാലമ്പലവും ബലിക്കൽപുരയും എല്ലാം കേരളാശൈലിയിൽ തന്നെയാണ് പണിതിരിക്കുന്നത്.

പടിഞ്ഞാറ് ഭാഗത്ത് ഇരുനിലയിൽ ക്ഷേത്രഗോപുരം പണിതീർത്തിരിക്കുന്നു. ഈ ഗോപുരം അടുത്തിടക്ക് പണിതതാണ്. ഗോപുരത്തിൽ പണിതീർത്തിരിക്കുന്ന ദേവശില്പങ്ങൾ ഗോപുരത്തിനു ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്.


വിശേഷങ്ങളും, പൂജാവിധികളും[തിരുത്തുക]

  • ശിവരാത്രി
  • നവരാത്രി
  • അയ്യപ്പൻ വിളക്ക്

ഉപക്ഷേത്രങ്ങൾ[തിരുത്തുക]

  • ഗണപതി
  • അയ്യപ്പൻ
  • ശ്രീകൃഷ്ണൻ
  • നാഗദൈവങ്ങൽ


ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

തൃശ്ശൂർ പൂങ്കുന്നം ജംഗ്ഷനരുകിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
"http://ml.wikipedia.org/w/index.php?title=പൂങ്കുന്നം_ശിവക്ഷേത്രം&oldid=2139193" എന്ന താളിൽനിന്നു ശേഖരിച്ചത്