അയ്യപ്പൻ
| സ്വാമി അയ്യപ്പൻ | |
|---|---|
| ബന്ധം | ദേവൻ |
| വസതി | ശബരിമല |
| മന്ത്രം | സ്വാമിയേ ശരണമയ്യപ്പ |
| ആയുധം | അമ്പും വില്ലും |
| വാഹനം | പുലി,കുതിര, |
ദക്ഷിണേന്ത്യയിലെ ഒരു ഹൈന്ദവ ആരാധനാ മൂർത്തിയാണ് അയ്യപ്പൻ. ശാസ്താവ് ധർമ്മശാസ്ത, ഹരിഹരസുതൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ എന്നീ പേരുകളാലും അറിയപ്പെടുന്നു. കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. ശബരിമലയാണ് അയ്യപ്പന്റെ ആസ്ഥാനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശാസ്താവ് എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ബുദ്ധന്റെ പര്യായമാണ് ശാസ്താവ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. [1]
ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് അയ്യപ്പന്റേത്. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിക്കുന്ന വരുമാനം 69 കോടി രൂപയാണ് (2006-ലെ കണക്കുകൾ പ്രകാരം)[2]
ഉള്ളടക്കം |
[തിരുത്തുക] നിരുക്തം
അയ്യൻ എന്നത് പാലിയിലെ അയ്യ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. ശ്രേഷ്ഠൻ എന്നർഥം. സംസ്കൃതത്തിലെ ആര്യഃ എന്ന പദത്തിന് സമാനമായ പാലി പദമാണ് 'അയ്യ'. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്. [3] എങ്കിലും അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യം.
മണികണ്ഠൻ: പന്തളരാജാവ് കാണുമ്പോൾ ശിശുവിന്റെ കഴുത്തിൽ(കണ്ഠത്തിൽ) രത്നം(മണി)അണിഞ്ഞിരുന്നതിനാൽ രാജാവ് ആ ശിശുവിന് മണികണ്ഠൻ എന്ന് നാമകരണം ചെയ്തു.
[തിരുത്തുക] ചരിത്രം
ശാസ്താവ് അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും [4] അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും[5] ശബരിമലയിലെ ശാസ്തക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിൽ ബുദ്ധമതാചാരങ്ങൾ ആണ് മുന്നിട്ടുനിൽക്കുന്നതെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു . [6] അയ്യപ്പ ഭക്തന്മാർ തീർത്ഥാടനത്തിനു മുൻപ് നാൽപ്പത്തൊന്നു ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നതും ശബരിമലയിലെ പൂജകൾ തുളു ബ്രാഹ്മണരാണ്[അവലംബം ആവശ്യമാണ്]നടത്തി വരുന്നത് എന്നതും തീർത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത് പോലുള്ള ശരണം വിളികൾ ആണ് ഉപയോഗിക്കപ്പെടുന്നതെന്നതും ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. [1]ശബരിമലയിൽ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങൾ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തർഭാഗങ്ങളിൽ ആണ് എന്നതും ഇതിന് ശക്തി പകരുന്ന മറ്റു തെളിവുകൾ ആണ്. ശാസ്താവിഗ്രഹങ്ങൾക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. [7] അമരകോശത്തിന്റെ കർത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുമുണ്ട്.[8] [9] എന്നാൽ വില്ലാളി വീരൻ, വീര മണികണ്ഠൻ എന്ന സംബോധനകൾ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂർണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകൾ ഒട്ടും യോജിക്കുന്നില്ല.
[തിരുത്തുക] ഐതിഹ്യം
പരമശിവന് വിഷ്ണുമായയിൽ പിറന്ന കുട്ടിയാണ് അയ്യപ്പൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊരൈതിഹ്യം പന്തളരാജാവിന്റെ മകൻ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റിയാണ്. [10] പന്തളത്തു ജീവിച്ചിരുന്ന പന്തളരാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി ചിത്രീകരിച്ച് കാണിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ ഈ യോദ്ധാവ് (അയ്യപ്പൻ എന്ന് പേര്) നാട്ടിലേക്കു തിരിച്ചു വന്നില്ല. മരിച്ചു പോകയോ അപ്രത്യക്ഷനാകയോ ചെയ്തിരിക്കാം എന്ന് കരുതുന്നു. എന്നാൽ ആളുകൾ അദ്ദേഹം ശാസ്താവിന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കാൻ തുടങ്ങി[2]. പാണ്ടിനാട്ടിൽ നിന്നും കുടിയേറിയ പന്തളത്തു രാജവംശം കൊല്ലവർഷം ൩൭൭ (ഏ.ഡി ൧൯൩൭) ലാണ് പന്തളത്തെത്തിയത്.[11]. വാവരുടെ പൂർവികർ പാണ്ടിനാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയതാകട്ടെ കലി വർഷം ൪൪൪൧ (ഏ.ഡി൧൪൪൦). തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ പൂർവികർ കുടിയേറിയത് ൫൦൦ വർഷം മുൻപു മാത്രമാണെന്നു വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള "ശ്രീഭൂതനാഥ സർവ്വസ്വം " എന്ന കൃതിയിൽ പറയുന്നു. ൫൦൦ കൊല്ലം മുൻപു ജീവിച്ചിരുന്ന" മലയാളി സേവക"നായിരുന്നു "വെള്ളാളകുലജാതൻ" അയ്യൻ എന്ന അയ്യപ്പൻ [12]
[തിരുത്തുക] ഗ്രന്ഥം
ശബരിമല അയ്യപ്പസ്വാമിയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം ആണ്. 60 വർഷത്തോളം ലഭ്യമല്ലാതിരുന്ന ഈ കിളിപ്പാട്ട് എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം കണ്ടെത്തി 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു.
[തിരുത്തുക] കേരളത്തിലെ അയ്യപ്പക്ഷേത്രങ്ങൾ
- ശബരിമല ധർമ്മശാസ്താക്ഷേത്രം, പത്തനംതിട്ട ജില്ല
- അച്ചൻകോവിൽ ശാസ്താക്ഷേത്രം, പത്തനംതിട്ട ജില്ല
- ആറാട്ടുപുഴ ക്ഷേത്രം, തൃശ്ശൂർ ജില്ല
- ആറേശ്വരം ശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
- ഇളങ്ങുളം ശ്രീധർമശാസ്‌താ ക്ഷേത്രം, കോട്ടയം ജില്ല
- കണിമംഗലം ശാസ്താ ക്ഷേത്രം, തൃശ്ശൂർ ജില്ല
- ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
- തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം, തൃശ്ശൂർ ജില്ല
- പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, തൃശ്ശൂർ ജില്ല
- മാട്ടിൽ ശ്രീശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
- വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം, കോട്ടയം ജില്ല
- കരിക്കാട് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
- ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
- ഇട്ടിയൊട്ട് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
- തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം, ആലപ്പുഴ ജില്ല
- പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രം, ആലപ്പുഴ ജില്ല
- കൂളത്തൂപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം, പത്തനംതിട്ട ജില്ല
- ആര്യങ്കാവ് ശ്രീ ധർമ്മശാസ്താക്ഷേത്രം, പത്തനംതിട്ട ജില്ല
- എരുമേലി ശ്രീ ധർമ്മശാസ്താക്ഷേത്രം, പത്തനംതിട്ട ജില്ല
- ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്, പാലക്കാട് ജില്ല
- വെള്ളിമുറ്റം അയ്യപ്പൻകാവ്, ആലപ്പുഴ ജില്ല
- ഒറ്റപ്പാലം അയ്യപ്പൻകാവ്, പാലക്കാട് ജില്ല
- ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രം, കോട്ടയം ജില്ല
[തിരുത്തുക] അയ്യപ്പൻ പരദേവതയായ തറവാടുകൾ
- വെള്ളക്കാട്ടു മന വണ്ടൂർ, മലപ്പുറം ജില്ല
- മന്നാനമ്പറ്റ മന ഷൊർണൂർ.
- കൈതക്കൽ മന മഞ്ചേരി മലപ്പുറം ജില്ല
- പുല്ലൂർ മന മഞ്ചേരി മലപ്പുറം ജില്ല
[തിരുത്തുക] ആധാരസൂചിക
- ↑ രാമൻകുട്ടി, പി.വി (2006) [2006]. ഡോ.സി.എം. നീലകണ്ഠൻ. ed (മലയാളം ഭാഷയിൽ). കേരളീയ ജീവിതമുദ്രകളിലെ വൈദികപ്രഭാവം - വേദങ്ങളും അന്തർ വൈജ്ഞാനിക പഠനങ്ങളും (ഏഴാം പതിപ്പ് ed.). തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-10-8.
- ↑ ജി.കെ. നായർ (2006 മേയ് 25). "ഹിന്ദു ബിസിനസ് ലൈൻ" (HTML) (in ഇംഗ്ലീഷ്). ഹിന്ദു ബിസിനസ് ലൈൻ. ശേഖരിച്ചത് മേയ് 23, 2007.
- ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
- ↑ http://www.thrikodithanam.org/intro.htm
- ↑ കൃഷ്ണചൈതന്യ. പി.ജി. പുരുഷോത്തമൻ പിള്ള. ed (മലയാളം ഭാഷയിൽ). ഇന്ത്യയുടെ ആത്മാവ് (1996 ed.). ന്യൂഡൽഹി: നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ. ISBN 81-237-1849-7.
- ↑ കെ., ശിവശങ്കരൻ നായർ (മലയാളം ഭാഷയിൽ). വേണാടിന്റെ പരിണാമം (2005 ed.). കോട്ടയം: കറന്റ് ബുക്സ്. pp. 238. ISBN 81-240-1513-9. "എസ്.ഗുപ്തൻ നായർ. ഗ്രന്ഥത്തിന്റെ അവതാരികയിൽ"
- ↑ എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്.
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
- ↑ സെയ്തുമുഹമ്മദ്, പി.എ. (1992). സഞ്ചാരികൾ കണ്ട കേരളം. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ.
- ↑ കൃഷ്ണ ചൈതന്യ - കേരളം
- ↑ പന്തളത്തു നൈതല്ലൂർ കൊട്ടാരത്തിലെ രോഹിണി നാൾ വലിയ തമ്പുരാൻ എഴുതിയ" ശബരിഗിരി വർണ്ണന" എന്ന കൃതിയിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്
- ↑ ഇളവർ ശേവം" എന്ന പഴയ പാട്ട് മുരുമള്ളൂരിന്റെ കൃതിയിൽ ഉദ്ധരിച്ചതു കാണുക
[തിരുത്തുക] ഇതും കൂടി കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- അയ്യപ്പനെക്കുറിച്ചുള്ള ഐതീഹ്യം
- അയ്യപ്പചരിത്രം.
- അയ്യപ്പ സ്വാമിയുടെ പേരിലുള്ള മലേഷ്യയിലെ ഒരു ചാരിറ്റി സംഘടന
- അയ്യപ്പസ്വാമിയുടെ ചരിത്രം
- അയ്യപ്പക്ഷേത്രം പൂനെ
- അയ്യപ്പ ക്ഷേത്രം , യു.കെ
- അയ്യനാരും അയ്യപ്പനും
[തിരുത്തുക] കൂടുതൽ വായനയ്ക്ക്
"പേട്ട തുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും" ആനിക്കാടു ശങ്കരപ്പിള്ള,ഡോ.കാനം ശങ്കരപ്പിള്ള, ൧൯൭൬
| ഹിന്ദു ദൈവങ്ങൾ |
|---|
|
ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ് |