പുതിയനിയമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
27 പുസ്തകങ്ങള്‍ അടങ്ങിയ പുതിയ നിയമം യേശുക്രിസ്തുവിന്റെ, ജനന മരണ പുനരുത്ഥാനങ്ങളെ ക്കുറിച്ച് വിശദീകരിക്കുന്നതിനോടോപ്പം , ക്രിസ്തീയതയുടെ ആദ്യകാലത്തെ ചരിത്രം,ധാര്‍മ്മിക വശങ്ങള്‍, ഉപദേശങ്ങള്‍, ആരാധനരീതികള്‍, വരുവാനുള്ള ലോകം തുടങ്ങി ധാരാളം വിഷയങ്ങള്‍ പ്രതിപാദിക്കുന്നു.
[തിരുത്തുക] മലയാളം പരിഭാഷ
ബൈബിള്‍ പുതിയനിയമത്തിനും പഴയനിയമത്തിനും വ്യത്യസ്തമായ മലയാളപരിഭാഷകള്‍ നിലവില്‍ ഉണ്ട്. ഓരോ പുസ്തകത്തിന്റെയും മലയാളത്തിലുള്ള തലക്കെട്ട് പ്രസ്തുത ബൈബിള്‍ പരിഭാഷയനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇന്ത്യന്‍ വേദപുസ്തക സൊസൈറ്റി (Bible Society of India)യുടെ നേതൃത്വത്തിലുള്ള ബൈബിള്‍ വിവര്‍ത്തനമാണ് സത്യവേദപുസ്തകം. ഇതാണ് മലയാളത്തിലെ ആദ്യകാല ബൈബിള്‍ പരിഭാഷകളില്‍ ഒന്ന്. കേരളത്തില്‍ കത്തോലിക്കാ സഭയൊഴിച്ചുള്ള സഭാ വിഭാഗങ്ങള്‍ പിന്തുടരുന്നത് സത്യവേദപുസ്തകമാണ്. കൊച്ചിയില്‍, പാലാരിവട്ടത്തുള്ള കത്തോലിക്കാ സഭയുടെ കീഴിലുള്ള പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റ്റര്‍ (Pastoral Orientation Center) പ്രസിദ്ധീകരിച്ച പി.ഓ.സി. ബൈബിള്‍ പരിഭാഷ ആണ് കേരളത്തില്‍ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത്. ഹീബ്രൂ,ഗ്രീക്ക്, അറമായ ഭാഷകളിലുള്ള മൂലകൃതികളില്‍നിന്നു നേരിട്ടു വിവര്‍ത്തനം നടത്തിയതാണ് പ്രസ്തുത ബൈബിള്‍ പ്രസിദ്ധീകരണം. ഇതു കൂടാതെ വേറെയും മലയാള ബൈബിള്‍ പരിഭാഷകള്‍ ഉണ്ട് (ഉദാ: ഓശാന ബൈബിള്‍, വിശുദ്ധ സത്യവേദപുസ്തകം)
[തിരുത്തുക] പുതിയനിയമത്തിലെ പുസ്തകങ്ങള്‍
പുതിയനിയമത്തിലെ പുസ്തകങ്ങള്‍ക്ക് സത്യവേദപുസ്തകത്തിലും കത്തോലിക്കാ ബൈബിളിലും ഉപയോഗിച്ചിരിക്കുന്ന തലക്കെട്ടുകള്‍ താഴെയുള്ള പട്ടികയില്‍ കാണിച്ചിരിക്കുന്നപ്രകാരമാണ്:

