തീത്തോസിനെഴുതിയ ലേഖനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
തിമോത്തയോസിനുള്ള രണ്ടു ലേഖനങ്ങള്‍, തീത്തോസിനുള്ള ലേഖനം എന്നിവ അജപാലകര്‍ക്കുളള ലേഖനങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൌലോസിന്റെ പ്രേഷിതയാത്രകളില്‍ സഹായികളായിരുന്ന തിമോത്തയോസിനെയും തീത്തോസിനെയും സംബോധനചെയ്തുകൊണ്ടാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെങ്കിലും സഭയിലെ ഉന്നതസ്ഥാനീയരെ പൊതുവേ ഉദ്ദേശിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം.
ക്രേത്തേയിലെ ക്രിസ്തീയസമൂഹത്തിന്റെ നേതാവായാണ് പൌലോസ് തീത്തോസിനെ, അദ്ദേഹത്തിനെഴുതിയ ലേഖനത്തില്‍ ചിത്രീകരിക്കുന്നത് (1:5). സാഹചര്യങ്ങള്‍ക്കു യോജിച്ചവരും സല്‍ഗുണസമ്പന്നരുമായ വ്യക്തികളെ മാത്രമേ സഭയിലെ ഔദ്യോഗികസ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കാവൂ എന്നു അപ്പസ്തോലന്‍ പ്രത്യേകം നിഷ്കര്‍ഷിക്കുന്നു (1:6-9). വ്യാജപ്രബോധകര്‍ക്കെതിരെ കര്‍ശനമായ നിലപാടു സ്വീകരിക്കാനും (1:10-16) ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്കാവശ്യമായ പ്രായോഗികനിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീത്തോസിനെ ഉപദേശിക്കുന്നുമുണ്ട് (2:1-10). വിദ്വേഷം, വിഭാഗീയ ചിന്താഗതി തുടങ്ങിയവ ഒഴിവാക്കി, സ്നേഹത്തോടും സമാധാനത്തോടുംകൂടെ വിശ്വാസികള്‍ ക്രിസ്തീയകൂട്ടായ്മറ്റില്‍ കഴിയേണ്ടതെങ്ങനെയെന്ന് അവരെ പഠിപ്പിക്കാനുള്ള ആഹ്വാനവും (3:1-11) ഈ ലേഖനത്തില്‍ കാണാം.[1]
[തിരുത്തുക] അവലംബം
- ↑ ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025