യൂദാ ശ്ലീഹാ എഴുതിയ ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമായ പുതിയനിയമത്തിലെ ഒരു പുസ്തകമാണ് യൂദാ ശ്ലീഹാ എഴുതിയ ലേഖനം. പാഠത്തിന്റെ തുടക്കത്തിലെ സൂചനയനുസരിച്ച്, യേശുശിഷ്യനും "നീതിമാനായ" യാക്കോബിന്റെ സഹോദരനുമായ യൂദായുടെ രചനയാണിത്.[1] ഏതെങ്കിലും പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട പുതിയനിയമത്തിലെ 7 ലേഖനങ്ങൾ ചേർന്ന കാതോലിക ലേഖനങ്ങളിൽ ഒന്നാണിത്. ക്രിസ്തീയബൈബിൾ സംഹിതകളിൽ, അവസാനഗ്രന്ഥമായ വെളിപാടു പുസ്തകത്തിനു തൊട്ടു മുൻപാണ് ഇതിന്റെ സ്ഥാനം.

ആധികാരികത[തിരുത്തുക]

ബൈബിൾ സംഹിതയിലെ ഗ്രന്ഥമെന്ന നിലയിൽ ഏറ്റവുമേറെ തർക്കവിഷയമായിട്ടുള്ള ഒരു കൃതിയാണിത്. ആധികാരികതയിലുള്ള സംശയം മൂലമല്ല, പത്രോസിന്റെ രണ്ടാം ലേഖനവുമായി ഇതിനുള്ള ബന്ധവും ഇതര സന്ദിഗ്ദ്ധഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികളുമാണ് ഇതിന്റെ കാനോനികതയെക്കുറിച്ചു തർക്കമുണ്ടാകാൻ കാരണമായത്. മുഖ്യധാരയിൽ പെട്ട യഹൂദ-ക്രിസ്തീയ ബൈബിൾ സംഹിതകളിൽ ഉൾപ്പെടാതെ പോയ സന്ദിഗ്ദ്ധരചനയായ ഈനോക്കിന്റെ പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണി ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്. ഇതിലെ ദുരൂഹമായ ഒൻപതാം വാക്യത്തിൽ[൧] സൂചിതമാകുന്നതും കാനോനികത ലഭിക്കാതിരുന്ന് ഒടുവിൽ നഷ്ടപ്പെട്ടു പോയ "മോശയുടെ നിയമം" (Testament of Moses) പോലുള്ള ഏതോ പുരാതന യഹൂദ രചനയാകാം.[2]

കുറിപ്പുകൾ[തിരുത്തുക]

^  "മുഖ്യദൂതനായ മിഖായേൽ മോശയുടെ ശരീരത്തിനു വേണ്ടി തർക്കിച്ചു പിശാചുമായി പൊരുതിയപ്പോൾ, 'കർത്താവു നിന്നെ ശാസിക്കട്ടെ' എന്നല്ലാതെ മറ്റൊരു പരിഹാസവാക്കും ഉപയോഗിച്ചില്ല."[3]

ലേഖനം[തിരുത്തുക]

യൂദാ എഴുതിയ ലേഖനം

അവലംബം[തിരുത്തുക]

  1. ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ജോസെഫസിന്റെ യഹൂദപൗരാണികത 20:9 ക്രിസ്തു എന്നറിയപ്പെട്ട യേശുവിന്റെ സഹോദരനായിരുന്നു യാക്കോബെന്ന് ജോസെഫസ് പറയുന്നു.
  2. യൂദാ ശ്ലീഹാ എഴുതിയ ലേഖനം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറം 396)
  3. യൂദാ ശ്ലീഹാ എഴുതിയ ലേഖനം 9-ആം വാക്യം.
"http://ml.wikipedia.org/w/index.php?title=യൂദാ_ശ്ലീഹാ_എഴുതിയ_ലേഖനം&oldid=1699392" എന്ന താളിൽനിന്നു ശേഖരിച്ചത്