പി.എച്ച്. മൂല്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍(Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്.മൂല്യം (PH)എന്നറിയപ്പെടുന്നത്. 1909 ല്‍ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേന്‍ സോറേന്‍സണ്‍ ആണ് ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതല്‍ 14 വരെയുള്ള അക്കങ്ങളാല്‍ സൂചിപ്പിക്കുന്നു. 7-ല്‍ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളില്‍ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു[1] ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്[1].
[തിരുത്തുക] ചില ലായനികളുടെ പി.എച്ച്.മൂല്യം
| ലായനി | പി.എച്ച്.മൂല്യം | ഗുണം |
|---|---|---|
| രക്തം | 7.4 | ക്ഷാരം |
| കടല്‍ വെള്ളം | 8 | ക്ഷാരം |
| നാരങ്ങാ വെള്ളം | 4.5 | അമ്ലം |
| ബിയര്‍ | 4.5 | അമ്ലം |
| കാപ്പി | 5 | അമ്ലം |
| ചായ | 5.5 | അമ്ലം |
| പാല്‍ | 6.5 | അമ്ലം |

