ചായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കോപ്പ ചായ

വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കില്‍ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത്‌ തയ്യാറാക്കുന്ന പാനീയമാണ്‌ ചായ. ചൈനയിലാണ്‌ ചായയുടെ ഉത്ഭവമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യന്‍ ഭാഷകളില്‍ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. ചാ (茶) എന്ന ചൈനീസ് വാക്കില്‍ നിന്നാണ്‌ ഈ പേരിന്റെ ഉല്‍ഭവം.ലോകത്ത് ഏറ്റവും കൂടുതല്‍ കഴിക്കുന്ന പാനീയമാണ് ചായ. ലോകത്തില്‍ ഏറ്റവും അധികം തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഭാരതമാണ്‌.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

തേയില

ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വര്‍ങ്ങള്ക്കു മുന്പ് പുരാതന ചൈനയിലാണ്. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവര്ത്തിയായിരുന്ന ഷെന്‍ നുങ് (Shen Nung) ഒരു വേനല്ക്കാലത്ത് കാട്ടില്‍ വേട്ടക്കു പോയ സമയത്തു കുറച്ചു വെള്ളം ചൂടാക്കാനായി വെക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തില് കുറച്ച് ഉണങ്ങിയ ഇലകള് ഈ വെള്ളത്തില് വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച ഇദ്ധേഹത്തിനു ഉന്മേഷം തോന്നുകയും അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ്‌ കഥ[1]‌. കഥ എന്തായാലും ചായയുടെ പാനീയമൂല്യം തിരിച്ചറിഞ്ഞത് ചൈനാക്കാരാണ്.

[തിരുത്തുക] ചരിത്രം

ഊട്ടിയിലെ ഒരു തേയിലത്തോട്ടം

ചൈനീസ് സംസ്ക്കാരത്തോടൊപ്പം ചായയുടെ ഉപഭോഗവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിപെട്ടു. എ ഡി 800-ല് ബുദ്ധസന്യാസിയായ ലു യു (Lu Yu) ചായയെ കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി. അനാഥനായിരുന്ന ഇദ്ധേഹം ചൈനയിലെ ബുദ്ധവിഹാരങ്ങളിലൂടെ (Monasteries) വളര്ന്നു വലുതായി. അക്കാദമിക് തലങ്ങളില് അന്നുണ്ടായിരുന്നതില് അഗ്രഗണ്യന്മാരിലൊരാളായി. .വളരെ വര്ഷങ്ങള് നീണ്ടു നിന്ന ഗവേഷണങ്ങള്ക്കു ശേഷം അദ്ധേയം പുരാതന ചൈനയില് എങ്ങനെയാണ് ചായ വിളവെടുത്തിരുന്നതെന്നും അതു എങ്ങനെ തയ്യാറാക്കുന്നതെന്നും മനസ്സിലാക്കി. വളരെക്കാലം നീണ്ടുനിന്ന ഈ ഗവേഷണത്തിലൊടുവില് അദ്ധേഹം ചക്രവര്ത്തിയുടെ ബഹുമാനത്തിനു പാത്രമായി . സെന് ബുദ്ധിസത്തിന്റെ (Zen Buddhism) വക്താവായിരുന്ന ഇദ്ദേഹം ചായകുടി അതിന്റെ ഒരു ഭാഗമാക്കി മാറ്റുകയുണ്ടായി. പില്ക്കാലത്തു സെന് ബുദ്ധ സന്യാസിമാരിലൂടെ അതു ജപ്പാനിലെത്തി.

തേയിലയുടെ തൂക്കം നിര്‍ണ്ണയിക്കുന്ന തൊഴിലാളികള്‍

ജപ്പാനിലേക്കു തേയിലച്ചെടി ആദ്യമായി കൊണ്ടു വരുന്നതു യിസൈ (Yeisei) എന്ന ബുദ്ധ സന്യാസിയാണ്. അദ്ധേഹം ചായയുടെ പിതാവായി ജപ്പാനില് അറിയപ്പെടുന്നു. ചായ ഒരു രാജകീയ വിഭവമായി ജപ്പാനിലെ ബുദ്ധവിഹാരങ്ങളിലും, കോടതികളിലും മറ്റും നല്കി വന്നിരുന്നു ചായ സല്കാരം ഒരു ചടങ്ങായി ജപ്പാനില് ചാ നൊ യു ("Cha-no-yu" "the hot water for tea) എന്നപേരിലറിയപ്പെടുന്നു. ഇതിനെകുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഐറിഷ്- ഗ്രീക്ക് സഞ്ചാരിയായിരുന്ന ലഫ്കാഡിയൊ ഹേര്ന്(Lafcadio Hearn) നല്കുന്നു. അദ്ധേഹം ഇങ്ങനെ പറയുന്നു.” ചായ സല്ക്കാരം എന്നുള്ളത് വര്ഷങ്ങള് നീണ്ട ഒരു ഒരു പരിശീലനത്തിനുശേഷം ചെയ്യുന്ന ഒരു പ്രവര്ത്തിയായിരുന്നു, ഇതില് ചായ ഉണ്ടാക്കുകയൊ കുടിക്കുകയൊ എന്നുള്ളതിനേക്കാളുപരി ഒരു മതാചാരം പോലുള്ള ചടങ്ങായിരുന്നു അതു. വളരെ ബഹുമാനത്തോടുകൂടി, അനുഗ്രഹിക്കപ്പേട്ട ഒരു ചടങ്ങായി അതു നടത്തിപോന്നു.

ജപ്പാനിലെ ചാകസല്‍ക്കാരത്തിനു ബഹുമാന്യ പദവി നല്‍കുവാനായി പരിശ്രമിച്ചിരുന്നവര്‍ ഇവരാണ്.


  • ഇക്ക്യു(Ikkyu)-1394-1481- പിന്നീട് സന്യാസിയായിതീര്ന്ന രാജകുമാരന്. ചായ സല്കാരം ഒരു ബഹുമാന്യമായ ചടങ്ങായി മാറുന്നതിനു മുഖ്യ പങ്കു വഹിച്ചു.
  • മുറാത്ത ഷുകൊ(Murata Shuko) 1422-1502- ഇക്ക്യുവിന്റെ ശിഷ്യന്.
  • സെന്‍ നൊ റിക്കിയു (Sen-no Rikkyu (1521-1591)- ചായ സല്ക്കാരം എങ്ങനെ നടത്തണമെന്നു നിഷ്കരകര്‍ഷിച്ചു. ജപ്പാനിലെ ചായ സല്ക്കാരത്തിന്റെ പിതാവെന്ന് കേള്‍വികൊണ്ട യോദ്ധാവായിരുന്ന ടൊയോടൊമി ഹിദെയോഷിയെ വളരെയധികം സ്വാധീനിച്ച വ്യക്തി

[തിരുത്തുക] ചായ യൂറോപ്പിലേക്ക്

ചായയുടെ ഉപഭോഗം ചൈനയിലും ജപ്പാനിലും വര്‍ദ്ധിച്ചുകൊണ്ടിരുന്ന അവസരത്തില്‍ യൂറൊപ്യന്മാര്‍ സഞ്ചാരികളിലൂടെയും മറ്റും ചായ എന്ന പാനീയത്തെ പറ്റി അറിഞ്ഞു തുടങ്ങി, എന്നാല് ഇതെന്താണെന്നൊ ഇതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നു യാതൊരു വിവരവും അവര്ക്കുണ്ടായിരുന്നില്ല. ചിലരുടെ അഭിപ്രായത്തില് ഇതു ഉപ്പിലിട്ടു തിളപ്പിച്ച്,വെണ്ണയോടൊപ്പം കഴിക്കേണ്ട ഒരു പാനീയമെന്നായിരുന്നു!1560 ല് പോര്ച്ചുഗീസ് ജസ്യൂട്ട് പാതിരിയായിരുന്ന ജാസ്പര് ഡി ക്രുസ് ( Jasper De Cruz) ആയിരുന്നു ഇതിനെ കുറിച്ചു അറിയുകയും വിശദമായി എഴുതുകയും ചെയ്ത ആദ്യത്തെ യൂറൊപ്യന്‍. അദ്ധേഹത്തിന്റെ നേതൃത്തിലുണ്ടായിരുന്ന കപ്പല് വ്യൂഹം വഴി വിജയകര്മായി ചായയുടെ വ്യാപാരം ചൈനയുമായി വാണിജ്യാടിസ്ഥാന്നതില് ആരംഭിക്കുകയും ചെയ്തു.

അതിനുശേഷം പോര്‍ച്ചുഗിസുകാര് ചായ ലിസ്ബണിലെക്ക് കൊണ്ടു വരികയും അവിടെ നിന്നും ഡച്ചുകപ്പലുകളില് ഫ്രാന്‍സ്,ഹോളണ്ട്, ബാള്‍ടിക് രാജ്യങ്ങള് എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യുകയും ചെയ്തു. (ആ കാലഘട്ടത്തില് പോര്‍ട്ടുഗീസുകാരും ഹോളണ്ടും തമ്മില് രാഷ്ട്രിയമായി ഒരു കൂട്ടുകെട്ടുണ്ടായിരുന്നു.1600 കളില് ഈ ബന്ധം ശക്തമാകുകയും ഈ രണ്ടു രാജ്യങ്ങളുടേയും ശക്തമായ കപ്പല്‍പട വഴി പസഫിക്ക് വഴിയുള്ള വ്യാപാരം ഇവരുടെ നിയന്ത്രണത്തില് വരികയും ചെയ്തു അങ്ങനെ ചായ യൂറൊപ്പിലെത്തിചേരുകയും ചായ എന്നുള്ളതു ഡച്ച് സമൂഹത്തിലെ ഒരു ആഡംബരമായി മാറുകയും ചെയ്തു. അതുമാത്രമല്ല ചായക്ക് സ്വര്‍ണ്ണത്തിനേക്കാല് വിലയുമായിരുന്നു അക്കാലത്തു യൂറോപ്പില്. കുറച്ചു കാലത്തിനുള്ളില് തേയിലയുടെ വ്യാപാരത്തിലുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുതിച്ചുകയറുകയും ചെയ്തു.

എന്നാല്‍ ഇറക്കു മതി വര്ദ്ധിച്ചതോടെ 1675 കളില് ഹോളണ്ടിലെ സാധാരണ കടകളില് തേയില ലഭ്യമായി തുടങ്ങി. ഡച്ച് സമൂഹത്തില് തേയിലയുടെ ഉപഭോഗം വര്‍ദ്ധിചതോടെ ഡോക്ടര്‍മാരും, വിദ്യാഭ്യാസ അധികാരികളും ചായയുടെ ഗുണദോഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സെമിനാറുകളും , ഡിബേറ്റുകളും സംഘടിപ്പിക്കാനും തുടങ്ങി.ഇവരെ ടി ഹെറെടിക്സ്(Tea Heretics) എന്ന പേരിലറിയപ്പെട്ടു. 1635 മുതല് 1657 കാലഘട്ടത്തിലാണ് ഇതിനെകുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഏറ്റവും കൂടുതലായി നടന്നത്. ഈ കാലഘട്ടത്തില്‍ ഫ്രാന്‍സും ഹോളണ്ടുമായിരുന്നു യൂറോപ്പില്‍ ഏറ്റവും കൂടുതല് തേയില ഉപഭോഗം നടത്തിയിരുന്ന രാജ്യങ്ങള്. ഈ ഭ്രാന്തമായ ഒരു ആവേശത്തിനു ശേഷം തേയില യൂറൊപ്പിലെ നിത്യേനയുള്ള ഒരു ശീലമായി മാറി.

1680 കളീല് സാമൂഹ്യ പ്രവര്‍ത്തകരായിരുന്ന മാരി ഡി റാബുടിനും(Marie de Rabutin) മര്‍ക്വേസ് ഡി സെവന് (Marquise de Seven ) ആദ്യമായി പാല് കൂട്ടി ചേര്ത്ത് ചായ ഉണ്ടാക്കാമെന്നു കണ്ടുപിടിച്ചു. അതേ കാലഘട്ടത്തില് തന്നെ ഡച്ച് ഇന് (Dutch inns ) എന്ന റെസ്റ്റാറണ്ടില് ചായ വിളമ്പി തുടങ്ങി. എന്നാല്‍ ഏകദേശം അമ്പതു വര്ഷക്കാലം മാത്രമെ ഫ്രാന്സില് ചായയുടെ ഉപഭോഗം നല്ല രീതിയില് ഉണ്ടായിരുന്നുള്ളു. അതിനു ശേഷം അതിന്റെ സ്ഥാനം വൈനും ചോക്കലേറ്റും കയ്യടക്കി.

[തിരുത്തുക] ചായ അമേരിക്കയിലേക്ക്


1650 കളോടെ ഡച്ചുകാര്‍ തേയിലയുടെ വ്യാപാരം തെക്കോട്ടു വ്യാപിപ്പിച്ചു. പീറ്റര് സ്റ്റുവാസന്റ് (Peter Stuyvesant) ആദ്യമായി തേയില അമേരിക്കയിലെ അവരുടെ കോളനിയായിരുന്ന ന്യൂ ആംസ്റ്റര്ഡാമിലേക്കു കയറ്റിഅയച്ചു( പീന്നീട് ഈ സ്ഥലം ന്യൂയോര്‍ക്ക് എന്ന പേരിലറിയപ്പെട്ടു). അവിടെ കോളനി സ്ഥാപിച്ചിരുന്ന ഇംഗ്ലീഷുകാര്‍ അങ്ങനെ ആദ്യമായി ചായയുടെ രുചി അറിഞ്ഞു. ആ സമയത്തു ഗ്രേറ്റ് ബ്രിട്ടന് Stuarts and the Cromwellian എന്നറിയപ്പെട്ട യുദ്ധം വഴി ചൈനയിലേക്കും ഈസ്റ്റ് ഇന്ഡ്യയിലെക്കുമുള്ള വാണിജ്യ പാതയില് ആധിപത്യം സ്ഥാപിച്ചിരുന്നു.

1652 നും 1654 നും ഇടക്ക് ഇംഗ്ലണ്ടില് ആദ്യമായി തേയില എത്തി. വളരെ കുറഞ്ഞ കാലത്തിനുള്ളില് ചായ ഇംഗ്ലണ്ടിനെ ദേശീയ പാനീയമായി മാറി. അതേകാലയളവില്‍ തന്നെ ഹോളണ്ടിലെ രാജാവായിരുന്ന കിങ് ചാള്‍സ് രണ്ടാമനും (King Charles II ) പോര്‍ട്ടുഗീസ് രാജകുമാരിയായിരുന്ന കാതറീന്‍ ഡി ബ്രഗാന്‍സ (Catherine de Braganza) യും തമ്മിലുള്ള വിവാഹം നടന്നു. അതോടുകൂടി ഡച്ച് സാമ്രാജ്യം വിപുലമായി ബ്രിട്ടണുമായുള്ള തേയില വ്യാപാരം ആരംഭിക്കുകയും ചെയ്തു. അതിനുമുന്‍പ് 1600 കളില്‍ ഏഷ്യന് വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി എലിസബത്തു രാജ്ഞി (Elizabeth I) ജോണ്‍ കമ്പനി (John company ) സ്ഥാപിച്ചിരുന്നു. കാതറീന് ഡി ബ്രഗാന്‍സക്കു ടാഞ്ചിയറും, ബോംബെയും (ഇപ്പോഴത്തെ മുംബൈ) സ്ത്രീധനമായി നല്കുകയും ജോണ്‍ കമ്പനിക്കു പെട്ടെന്നു തന്നെ അവരുടെ വ്യാപാരത്തിനായി ഒരു അടിത്തറ അതുമൂലം ലഭിക്കുകയും ചെയ്തു. അതിലൂടെ ജോണ്‍ കമ്പനിക്കു ഗുഡ് ഹോപ്പു മുനമ്പിലുടെയുള്ള അനിഷേധ്യമായ വ്യാപാരമനുമതി ലഭിക്കുകയും നിയന്ത്രണങ്ങളില്ലാത അധികാരം ലഭിക്കുകയും ചെയ്തു. അവര്‍ക്കു പ്രവിശ്യകള്‍ ഉണ്ടാക്കാനും,ഭരിക്കുവാനും നാണയങ്ങള് അച്ചടിക്കാനും, കോട്ടകള് നിര്‍മ്മിക്കാനും, യുദ്ധം പ്രഖ്യാപിക്കാനും,നിയമനിര്‍മ്മാണം നടത്തുവാനുമുള്ള അധികാരങ്ങള് ലഭിക്കുകയും ചെയ്തു. ഇതായിരുന്നു അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ അധികാരകേന്ദ്രം, ഇതെല്ലാം നിലനിന്നിരുന്നത് തേയിലയുടെ ഇറക്കുമതി മൂലമായിരുന്നു. അപ്പോഴാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപമെടുക്കുന്നതും അവര്‍ക്കു ഇന്‍ഡ്യയിലും ചൈനയിലും വ്യാപാരം നടത്താനുള്ളതുമായ അധികാരം ബ്രിട്ടീഷ് പാര്‍ലമെന്റ് നല്കുന്നതും,. ജോണ്‍ കമ്പനി ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയില് ലയിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തേയിലയുടെ വില കുതിച്ചുകയറുകയും ബ്രിട്ടിഷ് സാമ്രാജ്യത്തെ പോലും സ്വാധിനിക്കുവാനും അവര്‍ക്ക് ഇതുവഴി കഴിഞ്ഞു.

അങ്ങനെ ചായ ബ്രിട്ടിഷ് സാമ്രാജ്യത്തില് ഒഴിച്ചുകുടാന് കഴിയാത്ത ഒരു അവശ്യവസ്തുവായി മാറി. 1699 ല് ബ്രിട്ടനിലേക്കുള്ള തേയിലയുടെ ഇറക്കുമതി 40000 പൌണ്ടും, 1708 ആയപ്പോഴേക്കും അതു 240000 പൌണ്ടുമായി വര്‍ദ്ധിച്ചു. സമൂഹത്തില്‍ എല്ലാതരത്തിലുമുള്ള ആള്ക്കാര് ഉപയോഗിക്കുന്ന ഒരു വസ്തുവായി അപ്പോഴെക്കും തേയില മാറിയിരുന്നു.

[തിരുത്തുക] കോഫീഹൗസുകള്‍

കൊഫീഹൌസുകള്‍ എന്നറിയപ്പെട്ടിരുന്ന ഇത്തരം റസ്റ്റാറണ്ടുകളില് ചായ ആയിരുന്നു ഏറ്റവും കൂടുതല് വിളമ്പിയിരുന്നതു. ഇത്തരം കോഫീഹൌസുകള്‍ ഇംഗ്ലണ്ടിനെ ജീവിതത്തിന്റെ ഭാഗമായി മാറി. ഈ കോഫീഹൌസുകള്‍ പെനി യൂണിവേഴ്സിറ്റി (Penny Universities) എന്ന അപരനാമധേയത്തിലും അറിയപ്പെട്ടു. കാരണം ഒരു പെനി കൊടുത്തു കഴിഞ്ഞാല് ചായയും ന്യുസ്പേപ്പറുകളും ലഭിക്കുകയും , കൂട്ടുകാരുമൊത്തു സല്ലപിക്കാനും ഇവിടെ സാധിച്ചിരുന്നു. വക്കീലന്മാരും, എഴുത്തുകാരും, പട്ടാളക്കാരുമെല്ലാം ഇവിടങ്ങളിലെ നിത്യസന്ദര്‍ശകരായിരുന്നു.


[തിരുത്തുക] തേയില ഉദ്യാനങ്ങള്‍

തേയില തൊഴിലാളികള്‍

ഡച്ച് ടാവേണ് ഗാര്‍ഡണ് ടീസിന്റെ(Dutch Tavern Garden Teas) മാതൃകയില് ഇംഗ്ലീഷുകാര് തേയിലൊദ്യാനങ്ങള്‍ ഉണ്ടാക്കി തുടങ്ങി. ഗായകസംഘങ്ങളും, ചീട്ടുകളികളും, ഫയര്‍ വര്ക്സും ഇതിനെ കൊഴുപ്പുകൂട്ടി. നെപ്പോളിയനെ കീഴടക്കിയ ലോഡ് നെത്സണ് അദ്ധേഹത്തിന്റെ ജീവിത സഖിയായിരുന്ന എമ്മയെ കണ്ടുമുട്ടിയതു ഇത്തരമൊരു ഗാര്‍ഡനില് വെച്ചായിരുന്നു. ഒരു കസ്റ്റമര്‍ക്കു ചായ വേണമെന്നുണ്ടായിരുന്നെങ്കില് വെയിറ്ററെ വിളിച്ചു താലത്തില് ഒരു പെനി വച്ചു കൊടുക്കുകയും ആ വെയിറ്റര് വളരെ വേഗത്തില് ഉപഭോക്താവിനു വേണ്ട സര്‍വീസുകളും മറ്റും ചെയ്യുമായിരുന്നു. ഇതില് നിന്നുമാണ് ടിപ്സ് (TIPS-To ensure prompt service) വാക്കുണ്ടായത്

[തിരുത്തുക] റഷ്യന്‍ ചായ സംസ്ക്കാരം

1650കളില് തന്നെ റഷ്യന്‍ സാമ്രാജ്യം ജപ്പാനും ചൈനയുമായി തേയിലവ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ ശ്രമിക്കുകയായിരുന്നു, റഷ്യയുടെ ചായഭ്രമം തുടങ്ങുന്നതു മോസ്കോയിലെ ചൈനീസ് എംബസി റഷ്യന് ചക്രവര്‍ത്തിയായിരുന്ന സര്‍അലെക്സിസിനു കുറച്ചു തേയിലപ്പേട്ടികള് സമ്മാനിക്കുന്നതോടെയാണ്. 1689 ലെ വ്യാപാര ഉടമ്പടി പ്രകാരം ചൈനയും റഷ്യയും അങ്ങോട്ടുമിങ്ങോട്ടുമുള്ള ചരക്കു നീക്കം ആരംഭിച്ചു. പക്ഷെ വ്യാപാരം അത്രക്കു സുഗമമായിരുന്നില്ല, ആ വ്യാപാരയാത്ര 11000 മൈലുകള് നീണ്ടതു ആറുമാസത്തിലേറെ സമയമെടുക്കുന്നതുമായിരുന്നു. 200 മുതല് 300 ഒട്ടകങ്ങളെ ഈ ചരക്കു നീക്കത്തിനായി ഉപയോഗിച്ചിരുന്നു. ഇതിന്റെ അനന്തരഫലം തേയിലയുടെ ഉപയോഗം സമ്പന്നര്‍ക്കുമാത്രമായി ചുരുങ്ങി എന്നതായിരുന്നു.

1796 ല് കാതറീന്‍ രാജ്ഞി അന്തരിക്കുന്നതൊടെ തേയിലയുടെ നികുതി എടുത്തുകളയുകയും തേയിലയുടെ ഉപയോഗം റഷ്യയില് വര്‍ദ്ധിക്കുകയും ചെയ്തു. സമൊവറുകളാണ് റഷ്യയില്‍ ചായ ഉണ്ടാക്കുവാനായി ഉപയോഗിച്ചിരുന്നത് . ഒരേ സമയം 40 കപ്പു ചായ വരെ ഉണ്ടാക്കുവാനും ദീര്‍ഘ നേരം അതിന്റെ ചൂടു നിലനിര്‍ത്താനും സാധിക്കുമായിരുന്നു എന്നുള്ളതായിരുന്നു ഇതിന്റെ ഗുണം. റഷ്യക്കാര്‍ ചായയില് പഞ്ചസാരയും, തേനും,ജാമുമൊക്കെ ചേര്‍ത്തുപയോഗിച്ചു.

ആയിരത്തിതൊള്ളായിരത്തൊടു കുടി ട്രാന്‍സ് സൈബീരിയന്‍ റെയില്‍ വേ പാത നിലവില് വരികയും ഒട്ടകങ്ങള് വഴിയുള്ള ചരക്കു നീക്കം നിര്‍ത്തുകയും ചെയ്തു. ഒപ്പം തന്നെ റഷ്യന് വിപ്ലവം ആവിര്‍ഭവിക്കുകയും, റഷ്യന് സമൂഹം വോഡ്കയൊടുകൂടി ചായ ഉപയോഗിച്ചു തുടങ്ങുകയുംചെയ്തു. ഇപ്പോഴും റഷ്യയുടെ ദേശിയ പാനീയം ചായ ആണ്.

[തിരുത്തുക] ബോസ്റ്റണ്‍ ടീപാര്ട്ടി

അമേരിക്കന് വിപ്ലവത്തിന്റെ തുടക്കം ബോസ്റ്റണ്‍ ടീപാര്‍ട്ടിയോടുകൂടിയായിരുന്നു. തേയിലക്കേര്‍പ്പെടുത്തിയെ നികുതിക്കെതിരെ ജനങ്ങള് ഇളകുകയും ഒരു ഡിസംബര് 16-ന് വിപ്ലവകാരികള് ബോസ്റ്റണ് തുറമുഖം ആക്രമിക്കുകയും തേയിലപ്പെട്ടികള് കടലില് വലിച്ചേറിയുകയും ചെയ്തു. സാമുവല് ആഡംസും (Samuel Adams) , ജോണ്‍ ഹാനോക്കുമായിരുന്നു (John Hanock) ഇതിനു നേതൃത്യംനല്കിയതു. ഇതോടുകൂടി ബോസ്റ്റണ് തുറമുഖം അടച്ചിടുകയും ബ്രീട്ടീഷ് റോയല്‍ ആര്‍മി തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കയും ചെയ്തു. അതോടുകൂടി അമേരിക്കന്‍ വിപ്ലവം ആരംഭിക്കുകയും ചെയ്തു. വളരെക്കാലം തേയില ലഭിക്കാതിരുന്ന അമേരിക്കക്കാര്‍ പകരമായി കാപ്പി ഉപയോഗിക്കാന്‍ തുടങ്ങീ. താമസിയാതെ അമേരിക്കക്കാര്‍ കാപ്പിയുടെ വന്‍ഉപയോക്താക്കളായിത്തീര്‍ന്നു.

[തിരുത്തുക] കറുപ്പ് യുദ്ധം'

നിയന്ത്രണമില്ലാത്ത തേയിലയുടെ ഇറക്കുമതി ഇംഗ്ലണ്ടിനെ സാമ്പത്തികാവസ്ഥയെ ദുര്‍ബലപ്പെടുത്തുകയുണ്ടായി. തേയിലക്കു ഡച്ചുകാരില്‍ നിന്നും അമിതവിലകൊടുത്തു വാങ്ങിയതുമൂലമുണ്ടായ ഈ സാമ്പത്തികപ്രതിസന്ധി നേരിടാന് ഇന്‍ഡ്യയിലും അഫ്ഗാനിസ്ഥാനിലും ഉല്പാദിപ്പിക്കുന്ന കറുപ്പ് ചൈനയില്‍ വിറ്റഴിക്കുകയും ചൈനീസ് ഭരണാധികാരികള്‍ അതിനെ തടയുകയും ചെയ്തതിനെ തുടര്‍ന്നാണ് ചൈനയും ബ്രിട്ടണുമായിയുദ്ധം ആരംഭിക്കുകയുണ്ടായത്.എന്നാല് സൈനികമായി ശക്തമായിരുന്ന ഇംഗ്ലണ്ട് ചൈനയെ യുദ്ധത്തില് തോല്പ്പിക്കുകയും 1842 മുതല് 1908 വരെ ഒരു തടസ്സവുമില്ലാതെ കറുപ്പ് വിറ്റഴിക്കുകയും ചെയ്തു.

[തിരുത്തുക] ഇന്ത്യയില്‍

കേരളത്തിലേതില്‍ നിന്നും വ്യത്യസ്ഥമായി ഉത്തരേന്ത്യയില്‍ ചായയില്‍, ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ക്കുന്നത് പതിവാണ്‌. കേരളത്തിലെ ചായ പാല്‍ വെള്ളം സമ അനുപാതത്തിലാണെങ്കില്‍ തമിഴ് നാട്ടില്‍ പാല്‍ കൂടുതലായാണ് ഉപയോഗിക്കാര്‍. കര്‍ണ്ണാടകയില്‍ പാലില്‍ പൊടിയിട്ട് കഴിക്കുന്ന രീതിയാണ് പക്ഷെ ചായ ഒരു ഗ്ലാസ്സിന്‍റെ പകുതിയെ ഉണ്ടാവൂ.

[തിരുത്തുക] വകഭേദങ്ങള്‍

  • കട്ടന്‍ ചായ - പാല്‍ ചേര്‍ക്കാത്തത്‌
  • വിത്തൗട്ട്‌ ചായ - പഞ്ചസാര ചേര്‍ക്കാത്തത്‌
  • ലൈറ്റ്‌ ചായ - കടുപ്പം കുറച്ച ചായ
  • സുലൈമാനി - ചെറുനാരങ്ങനീര്‍ ചേര്‍ത്ത കട്ടന്‍
  • ഐസ് ടീ

[തിരുത്തുക] അവലംബം

  1. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 282. 


"http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം