നയൻതാര
| നയൻതാര | |
|---|---|
| ജനനം | ഡയാന മറിയം കുര്യൻ 1984 നവംബർ 18 തിരുവല്ല,പത്തനംതിട്ട, കേരളം, ഇന്ത്യ |
| മറ്റ് പേരുകൾ | നയൻ, നയൻതാര |
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ. (ജനനം: നവംബർ 18, 1984) മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെയ്ക്കുപുറമെ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി തുടങ്ങിയ ചിത്രങ്ങൾ നയൻ താരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.[അവലംബം ആവശ്യമാണ്]
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ആദ്യകാലജീവിതം
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്.
[തിരുത്തുക] ചലച്ചിത്രജീവിതം
നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്കരവീരനിലും[1], കമൽ സംവിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
[തിരുത്തുക] മത പരിവർത്തനം
2011 ആഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ച ഇവർ നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.
[തിരുത്തുക] അഭിനയിച്ച ചലച്ചിത്രങ്ങൾ
- 2003 - മനസ്സിനക്കരെ
- 2004 - വിസ്മയത്തുമ്പത്ത്
- 2004 - നാട്ടുരാജാവ്
- 2005 - അയ്യാ
- 2005 - ചന്ദ്രമുഖി
- 2005 - തസ്കരവീരൻ
- 2005 - രാപ്പകൽ
- 2005 - ഗജിനി
- 2005 - ശിവകാശി
- 2006 - കൽവനിൻ കാതലി
- 2006 - ലക്ഷ്മി
- 2006 - ബോസ്
- 2006 - വല്ലവൻ
- 2006 - തലൈമകൻ
- 2006 - ഇ
- 2007 - യോഗി
- 2007 - ദുബായ് സീനു
- 2007 - ശിവാജി
- 2007 - തുളസി
- 2007 - ബില്ല
- 2008 - യാരടീ നീ മോഹിനി
- 2008 - കുസേലൻ
- 2008 - സത്യം
- 2008 - ഏകൻ
- 2008 - ട്വൻറി20
- 2008 - വില്ല്
- 2009 - അഞ്നയുളു(തെലുങ്ക്)
- 2009 - ആദവൻ
- 2009 - അദുഴ്സ്(തെലുങ്ക്)
- 2009 - ബോഡിഗാർഡ്(മലയാള ചലചിത്രം)
- 2009 - ഗോവ
- 2010 - ബോസ്സ് എങ്കിരാ ഭാസ്ക്കരൻ
- 2010 - സിംഹ(തെലുങ്ക്)
- 2010 - ഇലക്ട്രാ(മലയാള ചലചിത്രം)
- 2010 - സൂപ്പർ(കന്നട)