ദുലീപ് ട്രോഫി
ഇന്ത്യയിലെ ഒരു ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് ദുലീപ് ട്രോഫി. ടീമുകൾ വിവിധ മേഖലകളായാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ആദ്യകാല ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ കുമാർ ശ്രീ ദുലീപ്‌സിങ്ജിയുടെ പേരിലാണ് ഈ ടൂർണമെന്റ് തുടങ്ങിയിരിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1961-62 സീസണിലാണ് ബി.സി.സി.ഐ. ദുലീപ് ട്രോഫി ടൂർണമെന്റ് തുടങ്ങിയത്. ആദ്യ ടൂർണമെന്റിൽ ദക്ഷിണമേഖലയെ 10 വിക്കറ്റിന് തോല്പിച്ച് പശ്ചിമമേഖല ജേതാക്കളായി. 2009-ലും വിജയം കൈവരിച്ച പശ്ചിമമേഖല 17 തവണ ദുലീപ് ട്രോഫി നേടിയിട്ടുണ്ട്.[1]
[തിരുത്തുക] ടൂർണമെന്റ്
വടക്കൻമേഖല, ദക്ഷിണമേഖല, കിഴക്കൻമേഖല, പശ്ചിമമേഖല, മധ്യമേഖല എന്നീ അഞ്ച് മേഖലകളാണ് ദുലീപ് ട്രോഫിയിൽ പങ്കെടുക്കാറുള്ളത്. തുടക്കത്തിൽ നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരം ക്രമീകരിച്ചിരുന്നത്. എന്നാൽ 1993-94 സീസൺ മുതൽ മത്സരം ലീഗടിസ്ഥാനത്തിലേക്ക് മാറ്റി.
2002-03 സീസണിൽ മേഖലാ ടീമുകളെ എലൈറ്റ് എ, എലൈറ്റ് ബി, എലൈറ്റ് സി, പ്ലേറ്റ് എ, പ്ലേറ്റ് ബി എന്നിങ്ങനെ പേരുമാറ്റി ക്രമീകരിച്ചിരുന്നത്. എന്നാൽ ടീമുകളുടെ സ്വത്വം നഷ്ടമാകുമെന്ന കാരണത്താൽ ആ സീസൺ കഴിഞ്ഞ ശേഷം ഈ രീതി ഒഴിവാക്കി പഴയ രീതി തന്നെ പുനഃസ്ഥാപിച്ചു.[2] 2003--04 സീസൺ മുതൽ അഞ്ച് മേഖലാ ടീമുകൾക്കുപുറമെ അതിഥി ടീമായി ഒരു വിദേശ ടീമും പങ്കെടുക്കുന്നുണ്ട്. ആദ്യം പങ്കെടുത്ത വിദേശ ടീം ഇംഗ്ലണ്ട് എ ആയിരുന്നു.
[തിരുത്തുക] ടീമിന്റെ ഘടന
രഞ്ജി ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളിലെ വിവിധ കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ദുലീപ് ട്രോഫിക്കുള്ള മേഖലാ ടീമുകളെ നിശ്ചയിക്കുന്നത്. ഓരോ മേഖലയിലും ഉൾപ്പെടുന്ന രഞ്ജി ടീമുകൾ താഴെ നല്കിയിരിക്കുന്നു.
[തിരുത്തുക] അതിഥി ടീമുകൾ
2003-04 സീസൺ മുതൽ ദുലീപ് ട്രോഫിയിൽ ഒരു വിദേശ ടീം അതിഥി ടീമായി കളിക്കുന്നുണ്ട്. ഇതുവരെ പങ്കെടുത്ത വിദേശ ടീമുകളുടെ വിവരം ചുവടെ:
| സീസൺ | അതിഥി ടീം |
|---|---|
| 2003-04 | ഇംഗ്ലണ്ട് എ |
| 2004-05 | ബംഗ്ലാദേശ് |
| 2005-06 | സിംബാബ്‌വെ പ്രസിഡണ്ട്സ് XI |
| 2006-07 | ശ്രീലങ്ക എ |
| 2007-08 | ഇംഗ്ലണ്ട് ലയേൺസ് |
[തിരുത്തുക] ജേതാക്കൾ
| സീസൺ | ജേതാക്കൾ | രണ്ടാം സ്ഥാനക്കാർ | ഫലം | ഫൈനൽ നടന്ന സ്ഥലം |
|---|---|---|---|---|
| 1961-62 | പശ്ചിമമേഖല | ദക്ഷിണമേഖല | പശ്ചിമമേഖല 10 വിക്കറ്റിന് ജയിച്ചു | ബ്രാബോൺ സ്റ്റേഡിയം, ബോംബെ |
| 1962-63 | പശ്ചിമമേഖല | ദക്ഷിണമേഖല | പശ്ചിമമേഖല 1 ഇന്നിങ്സിനും 20 റണ്ണിനും ജയിച്ചു | ഈഡൻ ഗാർഡൻസ്, കൽക്കത്ത |
| 1963-64 | പശ്ചിമമേഖല & ദക്ഷിണമേഖല (പങ്കുവെച്ചു) | സമനില | ഫിറോസ് ഷാ കോട്‌ല, ഡൽഹി | |
| 1964-65 | പശ്ചിമമേഖല | മദ്ധ്യമേഖല | പശ്ചിമമേഖല 1 ഇന്നിങ്സിനും 89 റണ്ണിനും ജയിച്ചു | ബ്രാബോൺ സ്റ്റേഡിയം, ബോംബെ |
| 1965-66 | ദക്ഷിണമേഖല | മദ്ധ്യമേഖല | ദക്ഷിണമേഖല 1 ഇന്നിങ്സിനും 20 റണ്ണിനും ജയിച്ചു | എം.എ. ചിദംബരം സ്റ്റേഡിയം, മദ്രാസ് |
| 1966-67 | ദക്ഷിണമേഖല | പശ്ചിമമേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 68 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചു | ബ്രാബോൺ സ്റ്റേഡിയം, ബോംബെ |
| 1967-68 | ദക്ഷിണമേഖല | പശ്ചിമമേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 17 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചു | ബ്രാബോൺ സ്റ്റേഡിയം, ബോംബെ |
| 1968-69 | പശ്ചിമമേഖല | ദക്ഷിണമേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 82 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു | ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ് |
| 1969-70 | പശ്ചിമമേഖല | വടക്കൻ മേഖല | പശ്ചിമമേഖല 1 ഇന്നിങ്സിനും 81 റണ്ണിനും ജയിച്ചു | സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ് |
| 1970-71 | ദക്ഷിണമേഖല | കിഴക്കൻ മേഖല | ദക്ഷിണമേഖല 10 വിക്കറ്റിന് ജയിച്ചു | ബ്രാബോൺ സ്റ്റേഡിയം, ബോംബെ |
| 1971-72 | മദ്ധ്യമേഖല | പശ്ചിമമേഖല | മദ്ധ്യമേഖല 2 വിക്കറ്റിന് ജയിച്ചു | സെൻട്രൽ കോളേജ് ഗ്രൗണ്ട്, ബാംഗ്ലൂർ |
| 1972-73 | പശ്ചിമമേഖല | മദ്ധ്യമേഖല | പശ്ചിമമേഖല 1 ഇന്നിങ്സിനും 172 റണ്ണിനും ജയിച്ചു | ബ്രാബോൺ സ്റ്റേഡിയം, ബോംബെ |
| 1973-74 | വടക്കൻ മേഖല | മദ്ധ്യമേഖല | വടക്കൻ മേഖല 76 റണ്ണിന് ജയിച്ചു | ബ്രാബോൺ സ്റ്റേഡിയം, ബോംബെ |
| 1974-75 | ദക്ഷിണമേഖല | പശ്ചിമമേഖല | ദക്ഷിണമേഖല 9 വിക്കറ്റിന് ജയിച്ചു | ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ് |
| 1975-76 | ദക്ഷിണമേഖല | വടക്കൻ മേഖല | ദക്ഷിണമേഖല 37 റണ്ണിന് ജയിച്ചു | എം.എ. ചിദംബരം സ്റ്റേഡിയം, മദ്രാസ് |
| 1976-77 | പശ്ചിമമേഖല | വടക്കൻ മേഖല | പശ്ചിമമേഖല 9 വിക്കറ്റിന് ജയിച്ചു | മോത്തിഭാഗ് സ്റ്റേഡിയം, ബറോഡ |
| 1977-78 | പശ്ചിമമേഖല | വടക്കൻ മേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 178 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു | വാംഖഡെ സ്റ്റേഡിയം, ബോംബെ |
| 1978-79 | വടക്കൻ മേഖല | പശ്ചിമമേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 140 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു | ഫിറോസ് ഷാ കോട്‌ല, ഡൽഹി |
| 1979-80 | വടക്കൻ മേഖല | പശ്ചിമമേഖല | വടക്കൻ മേഖല 104 റണ്ണിന് ജയിച്ചു | വാംഖഡെ സ്റ്റേഡിയം, ബോംബെ |
| 1980-81 | പശ്ചിമമേഖല | കിഴക്കൻ മേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 101 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു | ഈഡൻ ഗാർഡൻസ്, കൽക്കത്ത |
| 1981-82 | പശ്ചിമമേഖല | കിഴക്കൻ മേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 104 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു | ബ്രാബോൺ സ്റ്റേഡിയം, ബോംബെ |
| 1982-83 | വടക്കൻ മേഖല | ദക്ഷിണമേഖല | വടക്കൻ മേഖല 8 വിക്കറ്റിന് ജയിച്ചു | വാംഖഡെ സ്റ്റേഡിയം, ബോംബെ |
| 1983-84 | വടക്കൻ മേഖല | പശ്ചിമമേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 58 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു | ബരാബതി സ്റ്റേഡിയം, കട്ടക്ക് |
| 1984-85 | ദക്ഷിണമേഖല | വടക്കൻ മേഖല | ദക്ഷിണമേഖല 73 റണ്ണിന് ജയിച്ചു | ഫിറോസ് ഷാ കോട്‌ല, ഡൽഹി |
| 1985-86 | പശ്ചിമമേഖല | ദക്ഷിണമേഖല | പശ്ചിമമേഖല 9 വിക്കറ്റിന് ജയിച്ചു | എം. ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ |
| 1986-87 | ദക്ഷിണമേഖല | പശ്ചിമമേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 224 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചു | വാംഖഡെ സ്റ്റേഡിയം, ബോംബെ |
| 1987-88 | വടക്കൻ മേഖല | പശ്ചിമമേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 424 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു | ജയന്തി സ്റ്റേഡിയം, ഭീലായ് |
| 1988-89 | വടക്കൻ മേഖല & പശ്ചിമമേഖല (പങ്കുവെച്ചു) | സമനില | ഫിറോസ് ഷാ കോട്‌ല, ഡൽഹി | |
| 1989-90 | ദക്ഷിണമേഖല | മദ്ധ്യമേഖല | ദക്ഷിണമേഖല 322 റണ്ണിന് ജയിച്ചു | ജിംഖാന മൈതാനം, സെക്കന്തരാബാദ് |
| 1990-91 | വടക്കൻ മേഖല | പശ്ചിമമേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 168 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു | കീനൻ സ്റ്റേഡിയം, ജംഷഡ്പൂർ |
| 1991-92 | വടക്കൻ മേഖല | പശ്ചിമമേഖല | വടക്കൻ മേഖല 236 റണ്ണിന് ജയിച്ചു | സർദാർ വല്ലഭഭായ് പട്ടേൽ സ്റ്റേഡിയം, വൽസാദ് |
| 1992-93 | വടക്കൻ മേഖല | മദ്ധ്യമേഖല | സമനില, ഒന്നാം ഇന്നിങ്സിലെ 171 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു | ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ് |
| 1993-94 | വടക്കൻ മേഖല | റൗണ്ട് റോബിൻ | ||
| 1994-95 | വടക്കൻ മേഖല | റൗണ്ട് റോബിൻ | ||
| 1995-96 | ദക്ഷിണമേഖല | മദ്ധ്യമേഖല | റൗണ്ട് റോബിൻ | |
| 1996-97 | മദ്ധ്യമേഖല | |||
| 1997-98 | മദ്ധ്യമേഖല & പശ്ചിമമേഖല (പങ്കുവെച്ചു) | |||
| 1998-99 | മദ്ധ്യമേഖല | |||
| 1999-00 | വടക്കൻ മേഖല | |||
| 2000-01 | വടക്കൻ മേഖല | |||
| 2001-02 | പശ്ചിമമേഖല | |||
| 2002-03 | എലൈറ്റ് സി | |||
| 2003-04 | വടക്കൻ മേഖല | |||
| 2004-05 | മദ്ധ്യമേഖല | |||
| 2005-06 | പശ്ചിമമേഖല | |||
| 2006-07 | വടക്കൻ മേഖല | |||
| 2007-08 | വടക്കൻ മേഖല | |||
| 2008-09 | പശ്ചിമമേഖല | ദക്ഷിണമേഖല | പശ്ചിമമേഖല 236 റണ്ണിന് ജയിച്ചു | എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ |
[തിരുത്തുക] അവലംബം
- ↑ "West Zone beat South to win Duleep Trophy" (English ഭാഷയിൽ). Hindustan Times. ഫെബ്രുവരി 9, 2009. http://www.hindustantimes.com/StoryPage/StoryPage.aspx?sectionName=Cricket&id=cb597ba9-2bbd-40ad-bc9f-613a12dafaca&MatchID1=4895&TeamID1=1&TeamID2=5&MatchType1=2&SeriesID1=1235&PrimaryID=4895&IsCricket=true&Headline=West+Zone+beat+South+to+win+Duleep+Trophy, ശേഖരിച്ചത്: ഫെബ്രുവരി 10, 2009.
- ↑ "Duleep Trophy to revert back to old format". Cricinfo. സെപ്റ്റംബർ 1, 2003. http://www.cricinfo.com/ci/content/story/133340.html, ശേഖരിച്ചത്: ഫെബ്രുവരി 10, 2009.