കവാടം:ക്രിക്കറ്റ്
ക്രിക്കറ്റ്
പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്. വൃത്താകൃതിയിലുള്ള പുൽമൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത ദീർഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മൂന്ന് വീതം കോലുകൾ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ് എന്നു വിളിക്കുന്നു. കളിയിൽ മൊത്തം 22 പേരുണ്ടെങ്കിലും ഫുട്ബോളിൽ നിന്നും വ്യത്യസ്തമായി കളിക്കളത്തിൽ ഒരേസമയം 13 പേരേ കാണുകയുള്ളൂ. ഫീൽഡിങ് ടീമിലെ പതിനൊന്നുപേരും ബാറ്റിങ് ടീമിലെ രണ്ടുപേരും. ബാറ്റിങ് ടീമിലെ പ്രധാന ബാറ്റ്സ്മാൻ നിലയുറപ്പിക്കുന്ന വിക്കറ്റിലേക്ക് ഫീൽഡിങ് ടീമിന്റെ ബോളർ പിച്ചിന്റെ മറുവശത്തു നിന്നും പന്തെറിയുന്നു. ബാറ്റ്സ്മാൻ പന്തടിച്ചകറ്റി ശേഷം എതിർടീമംഗങ്ങൾ പന്ത് തിരികെ എത്തിക്കുംവരെ സഹബാറ്റ്സ്മാനൊപ്പം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടുന്നു. ഇങ്ങനെ ഓടി നേടുന്നതിനാൽ ബാറ്റ്സ്മാൻ നേടുന്ന സ്കോറിനെ റൺ എന്നു പറയുന്നു.
തിരഞ്ഞെടുത്ത ലേഖനം
നിങ്ങൾക്കറിയാമോ?
വർഗ്ഗങ്ങൾ
താങ്കൾക്ക് സഹായിക്കാനാകുന്നവ
- ചരിത്രരേഖ പുതുക്കുക.
- അപൂർണ്ണലേഖനങ്ങൾ പൂർത്തിയാക്കുക.
- കവാടവുമായി ബന്ധപ്പെട്ട് കൂടുതൽ സഹായം ചെയ്യുവാൻ താൽപര്യമുണ്ടെങ്കിൽ പദ്ധതിയിൽ പങ്കാളിയാകു.
തിരഞ്ഞെടുത്ത ചിത്രം
ക്രിക്കറ്റ് വാർത്തകൾ
- ഡിസംബർ 19, 2010 : ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കർ തന്റെ 50 ആം ടെസ്റ്റ് ശതകം നേടി. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
- ഒക്ടോബർ 10, 2010 : ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കർക്ക് 14,000 റൺസ്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
- ഒക്ടോബർ 06, 2010 : അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കറെ മികച്ച ക്രിക്കറ്ററായും ഓസ്ട്രേലിയയുടെ സെല്ലി നിത്സ്ചികെയെ മികച്ച വനിതാ ക്രിക്കറ്ററായും തിരഞ്ഞെടുത്തു.
മേയ് 2012ലെ പ്രധാന മത്സരങ്ങൾ
ക്രിക്കറ്റ് ചരിത്രരേഖ
ഐ.സി.സി. റാങ്കിംഗ്
ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.
|
ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്.
|
50 ഓവർ വീതമുള്ള ശൈലിയാണ് ഏകദിന ക്രിക്കറ്റിന്റെ ഘടന.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||