ദന്തപ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wrightia tinctoria
flowers
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Gentianales
കുടുംബം: Apocynaceae
ജനുസ്സ്: Wrightia
വർഗ്ഗം: W. tinctoria
ശാസ്ത്രീയ നാമം
Wrightia tinctoria
(Roxb.) R.Br., Mem. Wern. Soc. 173. 1809.

അപ്പോസൈനേസി (Apocynaceae) എന്ന സസ്യകുലത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് ദന്തപ്പാല അഥവാ വെട്ടുപാല. (ഇംഗ്ലീഷ്: Sweet Indrajao). ഇതിന്റെ ശാസ്ത്രീയനാമം Wrightia tinctoria എന്നാണ്‌. വെൺപാല, അയ്യപ്പാല,[1] ഗന്ധപ്പാല എന്നീ പേരുകളിലും അറിയപ്പെടുന്നു.

സ്വദേശം[തിരുത്തുക]

ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം. ബർമ്മയിലും ധാരാളം കണ്ടുവരുന്നു. എന്നാൽ കേരളത്തിൽ ദന്തപ്പാല സാധാരണയായി കാണുന്നില്ലെങ്കിലും ഇപ്പോൾ പല സ്ഥലത്തും ധാരാളം വളർത്തുന്നുണ്ട്. പീച്ചിയിലും കുതിരാന്റെ കയറ്റത്തിലും ഇത് ധാരാളം വളരുന്നുണ്ട്. തമിഴ്നാട്ടിലെ മധുര, കാഞ്ചീപുരം, തിരുമങ്കലം, തഞ്ചാവൂർ എന്നീ സ്ഥലങ്ങളിൽ ദന്തപ്പാല വളരെയധികം കണ്ടു വരുന്നു.[2]

ഔഷധവിധി[തിരുത്തുക]

ഈ ഔഷധം തമിഴ്നാട്ടിൽ മുഖ്യമായും പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തിൽ ഉള്ളതാണ്. അഷ്ടാംഗഹൃദയാദി ആയുർവേദഗ്രന്ഥങ്ങളിൽ ഒന്നിലും ഈ ദന്തപ്പാലയെക്കുറിച്ച് പ്രസ്താവങ്ങൾ കാണുന്നില്ല.[2]

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം  : തിക്തകഷായം
  • ഗുണം  :രൂക്ഷം
  • വീര്യം  :ശീതം
  • വിപാകം :കടു

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

ഇല, പട്ട , വിത്ത്

ഔഷധം[തിരുത്തുക]

സോറിയാസിസ് എന്ന ത്വക് രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ഔഷധമാണ് ദന്തപ്പാല. ഇതിന്റെ ഇല കൊണ്ടുവന്ന ഇരുമ്പ് തൊടാതെ നുള്ളി നുള്ളി ചെറുതാക്കി ഒരു മൺചട്ടിയിൽ ഇട്ട്, മൂടത്തക്കവണ്ണം വെളിച്ചെണ്ണ ഒഴിച്ച് (ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ എന്ന തോതിൽ) വെയിലത്ത് വയ്ക്കുക. ഏഴ് ദിവസം മുഴുവനും വെയിൽ കൊള്ളിച്ചതിനുശേഷം എട്ടാം ദിവസം പിഴിഞ്ഞ് അരിച്ച് എടുത്ത് ഒരു കുപ്പിയിൽ ആക്കുക. (പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കുക) ഈ എണ്ണ വൈദ്യ നിർദ്ദേശപ്രകാരം അകത്തേയ്ക്ക് കഴിക്കാവുന്നതാണ്. പുറമേ പുരട്ടി രണ്ട് മണിക്കൂർ ഇരുന്നതിനുശേഷം സോപ്പ് തേയ്ക്കാതെ കുളിക്കണം. ഇത് മൂന്നു് മാസം തുടർന്നാൽ സോറിയാസിസ് എന്ന ത്വക് രോഗം മാറുന്നതാണ്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കേരളത്തിലെ ഔഷധ സസ്യങ്ങൾ- ഡോ. സി.ഐ. ജോളി, കറന്റ് ബുക്സ്
  2. 2.0 2.1 2.2 അത്ഭുത ഔഷധച്ചെടികൾ - ഡോ.കെ.ആർ.രാമൻ നമ്പൂതിരി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ദന്തപ്പാല' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Wrightia tinctoria എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ദന്തപ്പാല&oldid=1908210" എന്ന താളിൽനിന്നു ശേഖരിച്ചത്