തരിയോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thariyode
village
Country India
TalukasVythiri
സമയമേഖലUTC+5:30 (IST)
PIN
673122

തരിയോട് എന്ന പേരിലുള്ള മലയാളഡോക്യുമെന്ററിയെക്കുറിച്ചറിയാൻ ദയവായി തരിയോട് (വിവക്ഷകൾ) കാണുക.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ തരിയോട്. കല്പ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് ഈ ഗ്രാമം.

പ്രത്യേകതകൾ[തിരുത്തുക]

പ്രകൃതിരമണീയമായ നിബിഡ വനങ്ങളാൽ സമ്പന്നമായ ബാണാസുര മലയടിവാരത്ത്, സമുദ്രനിരപ്പിൽ നിന്ന് 780 മീ. ഉയരത്തിലാണ് തരിയോട് സ്ഥിതി ചെയ്യുന്നത്. മലയിടിച്ചിലിന്റെ ഫലമായി രൂപംകൊണ്ട കർലാട് തടാകം ഇവിടത്തെ മുഖ്യ ശുദ്ധജല സ്രോതസ്സായി വർത്തിക്കുന്നു. കുരുമുളകും കാപ്പിയും സമൃദ്ധമായി വിളയുന്ന ഈ പ്രദേശത്ത് തെങ്ങ്, റബ്ബർ, വാഴ, നെല്ല്, കവുങ്ങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടിയ തോതിൽ മഴ കിട്ടുന്ന ഒരു പ്രദേശമാണ് തരിയോട്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ലക്കിടിക്ക് സമീപമാണ് ഈ പ്രദേശം.

പുരാതനകാലം മുതൽ കാട്ടുനായ്ക്കർ, പണിയർ, കാടർ, കുറിച്യർ തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് തരിയോട്. മലബാർ, ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായതോടെ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് ഇവിടേക്ക് കുടിയേറ്റം ആരംഭിച്ചു. 1940-നു ശേഷവും വൻതോതിലുള്ള കുടിയേറ്റം ഉണ്ടായി. രണ്ടാം ലോകയുദ്ധത്തെ തുടർന്നുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് തിരുവിതാംകൂർ ഭാഗത്തുനിന്ന് കൃഷിഭൂമി തേടി നിരവധി കുടുംബങ്ങൾ തരിയോട്ടെത്തി. കുടിയേറ്റം ശക്തിപ്പെട്ടതോടെ കൃഷിഭൂമിക്കുവേണ്ടി വൻതോതിൽ ഇവിടത്തെ വനങ്ങൾ വെട്ടിത്തെളിക്കപ്പെട്ടു. ഈ പ്രദേശത്തെ ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനും ഇതു കാരണമായി.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തരിയോട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തരിയോട്&oldid=3463904" എന്ന താളിൽനിന്ന് ശേഖരിച്ചത്