വനം
മരങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രദേശങ്ങളെയാണ് വനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഭൌമപ്രതലത്തിന്റെ ഏതാണ്ട് 6.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കരുതപ്പെടുന്നു. അനവധി ജീവവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ, മണ്ണ് സംരക്ഷണം, ജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] വർഗ്ഗീകരണം
മരങ്ങളുടെ തരം, സ്ഥിതിചെയ്യുന്ന സ്ഥലം, ഇലകളുടെ തരം തൂടങ്ങി നിരവധി വസ്തുതകളെ അടിസ്ഥാനമാക്കി വനങ്ങളെ തരംതിരിക്കാറുണ്ട്.
[തിരുത്തുക] കൂർത്ത ഇലകളുള്ള ടെംപറേറ്റ് വനങ്ങൾ
വടക്കേ ഭൂമധ്യഗോളത്തിൽ, ഉയർന്ന ലാറ്റിറ്റ്യൂടുള്ള (അതായത് ഭൂമധ്യരേഖയിൽനിന്ന് അകലെയുള്ള) പ്രദേശങ്ങളിലാണ് ഈ വനങ്ങൾ കാണപ്പെടുന്നത്. വളക്കൂറില്ലാത്തതും മറ്റ് സസ്യങ്ങൾക്ക് വളരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളാണിത്.
[തിരുത്തുക] കേരളത്തിലെ കാടുകൾ
[തിരുത്തുക] വർഗ്ഗീകരണം
മഴയുടെ തോത്, മണ്ണിന്റെ പ്രത്യേകത, സമുദ്യനിരപ്പിൽ നിന്നുള്ള ഉയരം, എന്നിവയെ അടിസ്ഥാനമാക്കി കേരളത്തിലുള്ള വനങ്ങളെ ആറായി വർഗ്ഗീകരിച്ചിരിക്കുന്നു.