കാരാപ്പുഴ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കരാപ്പുഴ ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാരാപ്പുഴ അണക്കെട്ട്
കാരാപ്പുഴ അണക്കെട്ട്
അണക്കെട്ടിലെ ഒരു ദൃശ്യം
നദി കാരാപ്പുഴ
Creates കാരാപ്പുഴ റിസർവോയർ
സ്ഥിതി ചെയ്യുന്നത് കാക്കവയൽ, വയനാട്, കേരളം, ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 625 m
ഉയരം 28 m
തുറന്നു കൊടുത്ത തീയതി 2004
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 11°37′3.2″N 76°10′25″E / 11.617556°N 76.17361°E / 11.617556; 76.17361
കാരാപ്പുഴ ജലസേചന പദ്ധതി

കേരളത്തിലെ വയനാട് ജില്ലയിലെ മുട്ടിൽ  ഗ്രാമപഞ്ചായത്തിലെ കാരാപ്പുഴ വില്ലേജിൽ കാരാപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് കാരാപ്പുഴ അണക്കെട്ട്'[1]. പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത് (കാരാപ്പുഴ ജലസേചന പദ്ധതി)[2] . ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം (catchment area). കല്പറ്റയിൽ നിന്നും 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്[3]. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.

ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Karapuzha(Id) Dam D03163-". www.india-wris.nrsc.gov.in5.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Karapuzha Medium Irrigation Project JI02692-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "yatrika reference". Archived from the original on 2009-08-17. Retrieved 2009-08-15.
"https://ml.wikipedia.org/w/index.php?title=കാരാപ്പുഴ_അണക്കെട്ട്&oldid=3771011" എന്ന താളിൽനിന്ന് ശേഖരിച്ചത്